കുഞ്ചാക്കോ ബോബന്റെ ഉദ്ദേശം ല,ഹ,രി ഉപയോഗമാണെന്ന് പറഞ്ഞാല്‍ കടന്നകയ്യാണ് ! വാക്കുകൾ തിരുത്തി രഞ്ജിത്ത് !

മലയാള സിനിമ ഇപ്പോൾ ലഹരിക്ക് അടിമപ്പെട്ടു എന്ന് സിനിമ പ്രവർത്തകർ തന്നെ തുറന്ന് പറയുന്ന ഘട്ടത്തിൽകൂടിയാണ് കടന്ന് പോയ്‌കൊണ്ടിരിക്കുന്നത്. ഷെയിൻ നിഗത്തെയും ശ്രീനാഥ്‌ ഭാസിയെയും സിനിമയിൽ നിന്നും വിലക്കിയത് ഏറെ വാർത്താ പ്രാധാന്യം നേടി നിരവധി ചർച്ചകൾ ഇതിന്റ പേരിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ നടന്മാർക്ക് എതിരെ ഉള്ള പരാതികൾ പ്രെസ്സ് മീറ്റിൽ പറയവേ നിർമ്മാതാവ് എം. രഞ്ജിത്ത് പറഞ്ഞ ചില വാക്കുകൾ വലിയ വിവാദത്തിന് കാരണമായിരുന്നു. മംഗലാപുരത്ത് നിന്ന് മയക്കുമരുന്ന് ലഭിക്കുന്നതു കൊണ്ടാണ് കാസര്‍ഗോഡ് കേന്ദ്രീകരിച്ച് പല മലയാള സിനിമകളും ചിത്രീകരിക്കുന്നതെന്ന നിര്‍മ്മാതാവ് എം. രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രംഗത്ത് വന്നിരുന്നു.

അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ, കുറിച്ച് സാമാന്യ ബോധമുള്ള ആരെങ്കിലും ഇങ്ങനെ പറയുമോ..താന്‍ കണ്ണൂരാണ് താമസമെങ്കിലും സിനിമ തുടങ്ങിയത് കാസര്‍ഗോഡ് നിന്നാണ്. കണ്ണൂര്‍ താമസിക്കുന്ന ഒരാള്‍ ലഹരി ഉപയോഗത്തിന് വേണ്ടി കാസര്‍ഗോഡ് നിന്ന് സിനിമ പിടിക്കേണ്ട കാര്യമില്ല.കുറച്ച് സാമാന്യബോധമുള്ള ആരെങ്കിലും അങ്ങനെയൊക്കെ പറയുമോ. സിനിമ ഒരു തൊഴില്‍ മേഖലയാണ്. രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് ഉത്തരം പറയേണ്ടവര്‍ മറ്റ് ജില്ലയിലുള്ളവരാണ്. കാസര്‍ഗോഡ് സിനിമ ഷൂട്ട് ചെയ്യാന്‍ വരുന്നത് ഈ ഉദ്ദേശം വച്ചാണോ എന്ന് ബാക്കിയുള്ളവരും പറയട്ടേ.

അങ്ങനെ ആണെങ്കിൽ ഞാൻ കുഞ്ചാക്കോ ബോബനെ വെച്ച് ചെയ്ത സിനിമ കാസര്‍ഗോഡാണ് ചിത്രീകരിച്ചത്. അങ്ങനെ ചെയ്താല്‍ ചാക്കോച്ചന്റെ ഉദ്ദേശം ലഹരി ഉപയോഗമാണെന്ന് പറഞ്ഞാല്‍ കടന്നകയ്യാണ്. കാസര്‍ഗോഡ് ലഹരി വസ്തുക്കള്‍ ലഭ്യമാണെന്ന് രഞ്ജിത് പറയുന്നുണ്ട്. രഞ്ജിത്തിന്റെ യൂണിറ്റുകളും അവിടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു കാര്യം പറയണമെങ്കില്‍ അദ്ദേഹത്തിന്റെ കയ്യില്‍ എന്തെങ്കിലും വിധത്തിലുള്ള തെളിവുണ്ടായിരിക്കും എന്നാണ് രതീഷ് പൊതുവാള്‍ പറയുന്നത്.

ഇതുപോലെ നിരവധി പേര് വിവാദമായി എത്തിയതോടെ ഇപ്പോൾ രഞ്ജിത്ത് തന്റെ വാക്കുകൾക്ക് മാപ്പ് പറഞ്ഞ് രംഗത്ത് എത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നത് കൊണ്ട് പല ഷൂട്ടിംഗുകളും അവിടെയാകുന്നുണ്ട് എന്നൊരു ആരോപണം കേട്ടിരുന്നു.

അങ്ങനെ ഒരു സംഭവം എന്റെ  ഉള്ളില്‍ ഉണ്ടായിരുന്നത് കൊണ്ട് അറിയാതെ പറഞ്ഞു പോയത്. സുഹൃത്തുക്കളെയും കാസര്‍ഗോഡുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് മനസ്സിലാക്കുന്നു. അതില്‍ അതിയായ ദുഃഖമുണ്ട്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് തിരിച്ചറിയുന്നു. തെറ്റ് തിരുത്തല്‍ തന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *