പണം നോക്കിയുള്ള വിവാഹം ! ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ മഹാലക്ഷ്മിയുമായി വേർപിരിയുന്നു ! രവീന്ദറിന് പറയാനുള്ളത് !

തമിഴ് സിനിമ രംഗത്ത് വലിയ വാർത്തയായ ഒരു വിവാഹമായിരുന്നു സീരിയൽ നടി മഹാലക്ഷ്മിയുടെയും അതുപോലെ നിർമ്മാതാവ് രവീന്ദറിന്റെയും. ഇവരുടെ വിവാഹ ശേഷം വളരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ നേരിട്ടിരുന്നു. രവീന്ദറിന്റെ ശരീര ഭാരം ചൂണ്ടിക്കാണിച്ചായിരുന്നു പരിഹാസങ്ങൾ. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന പരിഹാസവും ഉണ്ടായിരുന്നു.

എന്നാൽ വിവാഹ ശേഷം തങ്ങളുടെജീവിതത്തിലൂടെ ഇവർ വിമർശകരുടെ വാ അടപ്പിച്ചിരുന്നു. മഹാലക്ഷ്മി നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്നു. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് പരസ്പരം അറിയാമെന്നും ഇവർ വ്യക്തമാക്കി. രവീന്ദറിന്റെ പണം കണ്ടല്ല രണ്ടാം വിവാഹത്തിന് തയ്യാറായത്. മകനെ ഒറ്റയ്ക്ക് വളർത്താമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെന്നും മ​ഹാലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇവർ ഇരുവരും തങ്ങളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇരുവരും കൂടുതലും പങ്കുവെക്കാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രവീന്ദറും മഹാലക്ഷ്മിയും അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ ഇതിനിടെ പുറത്ത് വന്നു. രവീന്ദർ പങ്കുവെച്ച ചില ചിത്രങ്ങളാണ് ഇതിന് കാരണമായത്. പൊതുവെ ഭാര്യക്കൊപ്പമുള്ള ഫോട്ടോകളാണ് രവീന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറ്. എന്നാൽ കഴിഞ്ഞ ദിവസം ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു.

ഈ കാരണത്താൽ ഇരുവരും വേർപിരിഞ്ഞു എന്ന ഗോസിപ്പ് വർത്തയാകാൻ തുടങ്ങി. തമിഴ് യൂട്യൂബ് ചാനലുകൾ ഇതേറ്റ് പിടിക്കുകയും ചെയ്തു. വിവാഹ മോചനമെന്ന വാർത്തകൾ പരന്നതോടെ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് രവീന്ദർ രംഗത്ത് വന്നിരുന്നു. തങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും, അതെ സമയം തന്റെ ഭാര്യ ഈ ​ഗോസിപ്പിനെക്കുറിച്ച് തന്നോട് പറഞ്ഞ വാക്കുകളും രവീന്ദർ പങ്കുവെച്ചു. ‘ഡെയ് പുരുഷാ, ഒറ്റയ്ക്കുള്ള ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കരുതെന്ന് എത്ര തവണ പറഞ്ഞതാണ്. സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത് നമ്മൾ പിരിയുകയാണെന്നാണ്. ഇനിയും ഇതാവർത്തിച്ചാൽ എനിക്ക് പ്രിയപ്പെട്ട സെമിയ ഉപ്പുമാവ് മാത്രം മൂന്ന് നേരം ഭക്ഷണമായി തരും എന്നായിരുന്നു എന്നാണ് ഏറെ രസകരമായി അദ്ദേഹം പറഞ്ഞത്.

അതുപോലെ പൊതുവെ ഇത്തരം ഗോസിപ്പുകളോട് പ്രതികരിക്കാത്ത മഹാലക്ഷ്മിയും ഇത്തവണ പ്രതികരിച്ചിരുന്നു . എന്തിനാണ് നിങ്ങൾ ഇങ്ങനെ ഞങ്ങളുടെ ജീവിതത്തിലേക്ക് കണ്ണും നട്ടു നോക്കി ഇരിക്കുന്നത്, ഈ നാട്ടിൽ പരിഹാരം കാണേണ്ട എത്ര പ്രശ്നങ്ങൾ ഉണ്ട് അവക്ക് ഒന്നും പുറകെ പോകാതെ ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തി നോക്കുന്നത് നിർത്തു എന്നാണ് അവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *