10 മിനിറ്റ് വഴങ്ങി തന്നാൽ മഞ്ജുചേച്ചിയുടെ മകൾ ആകാമെന്ന് പറഞ്ഞു! ചേച്ചിയുടെ പേര് പറഞ്ഞതുകൊണ്ടാണ് ഞാൻ അവരുടെ ഒപ്പം പോയത് ! നടി മാളവിക
ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം മലയാള സിനിമ രംഗം വളരെ വലിയ ചർച്ചയാകുകയാണ്. ഞെട്ടിക്കുന്ന ആരോപണങ്ങളാണ് റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോഴിതാ യുവ നടി മാളവിക മുമ്പൊരിക്കൽ സിനിമ രംഗത്തുനിന്നും തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. . 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. സിനിമയുടെ തുടക്കകാലത്ത് തനിക്ക് നേരെ ഉണ്ടായ മോശം അനുഭവമാണ് മാളവിക അന്ന് തുറന്ന് പറഞ്ഞിരുന്നത്.
ഇപ്പോൾ ഈ സാഹചര്യത്തിൽ അത് വീണ്ടും ശ്രദ്ധ നേടുകയാണ്, മാളവികയുടെ ആ വാക്കുകൾ ഇങ്ങനെ, ഒരു മൂന്ന് വർഷങ്ങൾക്ക് മുമ്പ് എന്നൊക്കൊരു കോൾ വന്നു, അന്ന് എനിക്ക് സിനിമ രംഗത്തെ മറ്റാരുടെയും കോൺടാക്ട് ഇല്ലായിരുന്നു. അവർ സിനിമ ലോകവുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണെന്ന് എനിക്ക് പിന്നീട് മനസിലായി, മഞ്ജു വാര്യരുടെ ഒരു സിനിമക്ക് വേണ്ടിട്ടാണ്, മഞ്ജുവിന്റെ മകളായിട്ട് അഭിനയിക്കാനാണെന്ന് പറഞ്ഞു.
സിനിമ എന്ന സ്വപ്നം മോഹിച്ച് നടക്കുന്ന ആരായാലും വീണു പോകും. ഞാനും ഫ്ളാറ്റ് ആയി. ആരായാലും മഞ്ജു ചേച്ചിയെ കാണാനായിട്ട് ആണെങ്കിലും ഒന്ന് പോകും. എനിക്ക് സിനിമയില്‍ കോണ്ടാക്ട് ഉണ്ടായിരുന്നില്ല, ജെനുവിന്‍ ആണോന്ന് അറിയില്ല. എന്നാലും ഞാന്‍ ഓഡിഷന് വരാമെന്ന് പറഞ്ഞു. ഇവര് വീട്ടിലേക്ക് ഇന്നോവ കാര്‍ വിട്ടുതന്നു.
അന്ന് ഞാനും എന്റെ അമ്മയും അനുജത്തിയും കൂടി അതിൽ പോയി. ഒരു ചില്ലിട്ട റൂമായിരുന്നു. അവിടെ ഡ്രസിങ് റൂമുണ്ട്, അവിടെ പോയിട്ട് ശരിയാക്കിയിട്ട് വാ എന്ന് പറഞ്ഞു, ഞാന്‍ അത് ചെയ്യുമ്പോള്‍ ഇയാള്‍ പെട്ടെന്ന് വന്ന് എന്നെ ബാക്കില്‍ നിന്നും പിടിച്ചു. നല്ല പൊക്കവും തടിയുമൊക്കെയുള്ള ആളാണ്. നമ്മള്‍ക്ക് തള്ളി മാറ്റി ഓടിക്കൂടെ എന്നൊക്കെ പറയും. പക്ഷെ ചില സമയത്ത് റിയാക്ട് ചെയ്യാന്‍ പറ്റില്ല, വിറങ്ങലിച്ച് പോകും. അയാൾ എന്നോട് പറഞ്ഞു മാളവിക ഇപ്പോ ഒന്ന് മനസ് വച്ച് കഴിഞ്ഞാല്‍ അടുത്തത് ആളുകള്‍ കാണാന്‍ പോകുന്നത് മഞ്ജു വാര്യരുടെ മകളായിട്ട് ആയിരിക്കും എന്ന്..
പെട്ടെന്ന് വല്ലാതായ ഞാൻ പേടിച്ച് അലറി, ഉറക്കെ കരഞ്ഞുകൊണ്ട് സർവ്വശക്തിയുമെടുത്ത് അയാളെ തള്ളി മാറ്റി ഇറങ്ങി ഓടുകയായിരുന്നു. മുന്നില്‍ വന്ന ബസിലോട്ട് ഓടി കേറി. എന്റെ അമ്മയും അനിയത്തിയും ഓടി വന്ന് ബസ് കൈകാട്ടി നിര്‍ത്തി അവരും കയറി. എങ്ങോട്ട് പോകുന്ന ബസ് ആണെന്ന് പോലും അറിയില്ലായിരുന്നുവെന്നാണ് മാളവിക തുറന്ന് പറയുന്നത്. ബസില്‍ ഇരുന്ന് ഞാന്‍ അലറിക്കരഞ്ഞിട്ടുണ്ട്. ഇതുപോലത്തെ രണ്ടും മൂന്നും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മാളവിക പറയുന്നു.
Leave a Reply