മലയാള സിനിമ തഴഞ്ഞ ചിന്നുവിനെ ഏറ്റെടുത്ത് തമിഴ് സിനിമ ലോകം !!
ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു ‘അമ്മ എന്ന സീരിയലിലെ ചിന്നു എന്ന കഥാപാത്രം അവതരിപ്പിച്ച മാളവിക മണികുട്ടൻ.. ആ ഒരൊറ്റ സീരിയൽ കൊണ്ട് ഏവരുടെയും മനസ്സിൽ ഇന്നും നിറഞ്ഞു നിൽകാൻ മാളവികക്ക് സാധിച്ചു.. എന്നാൽ ആ സീരിയലില് ശേഷം ചിന്നുവിനെ പിന്നെ ആരും കണ്ടിട്ടില്ല… കണ്ടാൽ തനി നാടൻ പെൺകുട്ടിയായി തോന്നുമെങ്കിലും ദുബായിലാണ് മാളവിക താമസിക്കുന്നത്.. താരത്തിന് മയൂക്ക് എന്ന ഒരു സഹോദരന്‍ കൂടിയുണ്ട്. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന റിയാലിറ്റി ഷോയില്‍ വിന്നറായാണ് ഈ മിടുക്കി കുട്ടിയുടെ എല്ലാ വളര്‍ച്ചയും. സൂപ്പര്‍സ്റ്റാറിന്റെ പേരിലുള്ള അവാര്‍ഡ് സ്വന്തമാക്കിയിട്ടും മാളവിക മണിക്കുട്ടന് മലയാള സിനിമകളിലൊന്നും അവസരം ലഭിച്ചിരുന്നില്ല.
അത് ഇപ്പോഴും ആരധകരെ വിഷമിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.. കാരണം ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന പല നടി നടൻമാരും ഇത്തരത്തിലുള്ള റിയാലിറ്റി ഷോയിൽ നിന്നും വന്നിട്ടുള്ളവരാണ്… എന്നിരിന്നിട്ടും മാളവിക എന്ന കൊച്ചുമിടുകിക്ക് അത്തരത്തിൽ ഒരു അവസരം ആരും നൽകിയിരുന്നില്ല എന്നതാണ് വാസ്തവം.. എന്നാൽ ഇപ്പോൾ മലയാള സിനിമ തഴഞ്ഞ ചിന്നുവിനെ തേടി തമിഴ് സിനിമ ലോകം എത്തിയിരിക്കുകയാണ്.. ആ കൊച്ചുമിടുക്കിയുടെ കഴിവ് അംഗീകരിച്ച തമിഴ് സിനിമാ ലോകം മികച്ച ഒരു വേഷം നല്‍കി മാളവികയെയും സിനിമയിലെടുത്തു. പക്ഷെ അവിടെയും വിജയം കാണാന്‍ താരത്തിന് സാധിച്ചില്ല എന്നത് വളരെ വിഷമിപ്പിക്കുന്ന ഒന്നാണ്…
തമിഴിൽ ചിന്നുവിന്റെ സിനിമ ‘വടിയും മുൻ’ വിജകരമായിരുന്നില്ല യെങ്കിലും മാളവികയുടെ അഭിനയം ഏറെ പ്രശംസ നേടിയെടുത്തിരുന്നു…. പൂജ ഉമശങ്കര്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്ന ‘വിടിയും മുന്‍’ എന്ന ചിത്രത്തിൽ നന്ദിനി എന്നാണ് മാളവിക ചെയ്ത കഥാപാത്രത്തിന്റെ പേര്. പൂജയോട് ചിത്രത്തിനെ സംവിധായകൻ നേരത്തെതന്നെ പറഞ്ഞിരുന്നു മാളവിക വളരെ കഴിവുള്ള അഭിനേത്രിയാണ് അതുകൊണ്ടുതന്നെ അഭിനയത്തിൽ നിങ്ങൾതമ്മിൽ ഒരു മത്സരം തന്നെ നടക്കുമെന്നും പൂജയുടെ കഥാപാത്രം വെല്ലുവിളിയുള്ളതാണെന്നും. അഭിനയിച്ചുതുടങ്ങിയപ്പോള്‍ അത് തനിക്ക് മനസ്സിലായെന്നും പൂജ പറഞ്ഞിരുന്നു..
അവസരങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ ഇനി പഠിത്തത്തിൽ ശ്രദ്ധിക്കാനാണ് താരത്തിന്റെ തീരുമാനം.. എന്നിരുന്നാലും മനസ്സിൽ ഇപ്പോഴു എപ്പോഴും സിനിമ തന്നെയാണ് മോഹമെന്നും മാളവിക തുറന്ന് പറയുന്നു… ഒരു നടി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ് മാളവിക.. ശാസ്ത്രീയ നൃത്തം മാളവിക അഭ്യസിക്കുന്നുണ്ട്. സിനിമാതാരം ആശാശരത്തിന്റെ കീഴിലാണ് നൃത്തംഅഭ്യസിക്കുന്നത് . ആശയ്ക്ക് സ്വന്തമായി ദുബായിൽ പണ്ട് മുതലേ ഡാന്‍സ് സ്‌കൂള്‍ ഉണ്ട്. ഒരുപാടു ആഗ്രഹിച്ചു ചെയ്ത് തമിഴ് സിനിമയുടെ പരാജയം തന്നെ വല്ലാതെ തളർത്തിയെന്നും താരം പറയുന്നു… പക്ഷേ മലയാളത്തില്‍ ഇനി താരം അഭിനയിച്ചില്ലെങ്കില്‍ പോലും ‘അമ്മ സീരിയലിലെ ചിന്നു തന്നെ ധാരാളമാണ് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍.
Leave a Reply