മക്കൾ ഒന്നും തന്നില്ല, ഉള്ളിലെ വിഷമം തമാശപോലെ പറയുന്നു ! അമ്മ പൊട്ടിപ്പൊട്ടി കരഞ്ഞു ! താര കുടുംബത്തിന് വിമർശനം !

മല്ലിക സുകുമാരൻ എപ്പോഴും അഭിമുഖങ്ങളിൽ കൂടി സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്, വളരെ രസകരമായ സംഭാഷണ രീതി മല്ലികക്ക് കൂടുതൽ ആരാധകരെ നേടി കൊടുക്കുന്നു. തന്റെ മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും എല്ലാം വളരെ രസകരമായി പറഞ്ഞുകൊണ്ട് അഭിമുഖങ്ങളിൽ വളരെ സജീവമാണ്. അത്തരത്തിൽ ഇപ്പോൾ മല്ലിക പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. എല്ലാവർക്കും തിരക്കാണ്, മക്കൾക്കും മരുമക്കൾക്കും കൊച്ചുമക്കൾക്കും. ഞാൻ അവരുടെ ആരുടേയും കാര്യങ്ങളിൽ ഒന്നും ഇടപെടാറില്ല.

എന്നെ കാണാൻ അങ്ങനെ മക്കളും മരുമക്കളും ഒന്നും ഓടി വരാറില്ല. കൊച്ചുമക്കളെ എങ്കിലും കൊണ്ടുവന്ന് കാണിക്കാത്തതിൽ എനിക്ക് മരുമക്കളോട് പ്രതിഷേധമാണ്. വൈകിട്ട് ട്യൂഷന് പോവണമെന്ന് പറയും. അതുകഴിഞ്ഞ് പിയാനോ പഠിക്കണം. കുഞ്ഞുങ്ങളെപ്പോലും കാണാന്‍ കിട്ടത്തില്ല. എട്ടര മണിക്ക് വന്ന് കയറുന്ന കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ട് വാ എന്നൊക്കെ എങ്ങനെയാണ് പറയുന്നത്. രാവിലെ ആറര മണിക്ക് സ്‌കൂള്‍ ബസ് വരും. എന്തെങ്കിലും ആഹാരം കൊടുത്ത് കുഞ്ഞിനെ കിടത്തി ഉറക്ക് എന്ന് ഞാന്‍ തന്നെ പറയും.

എന്റെ മക്കൾ ഇപ്പോൾ എവിടെയാണ് എന്നൊക്കെ ഞാൻ മിക്കവാറും സമൂഹ മാധ്യമങ്ങൾ വഴിയാണ് അറിയുന്നത്. അവരെ കാണാനും അടുത്തിരിക്കാനുമൊക്കെ ഒരുപാട് ആഗ്രഹം ഉണ്ട്. അവർ ആരും എന്നെ ഒരിടത്തും യാത്ര കൊണ്ടുപോയിട്ടില്ല,ഇന്ദ്രന്‍ ട്രിപ്പ് പോവുന്ന സമയത്ത് എന്നെ വിളിച്ചിരുന്നു. തായ്‌ലന്‍ഡിലേക്കൊക്കെയാണ് വിളിക്കുന്നത്. അവനും ഭാര്യയും കറങ്ങാന്‍ പോവുന്നതിനിടയില്‍ നമ്മള്‍, സ്വര്‍ഗത്തിലെ കട്ടുറുമ്പാണോ എന്ന് ചോദിച്ചാല്‍ അല്ല, എന്നാലും അവര് പോയി വരട്ടെ എന്നാണ്. ബെഹൈൻഡ്‌ വുഡ്‌സ് നടത്തിയ ഹോം ടൂർ വിഡിയോയിൽ മക്കളെൻ കുറിച്ച് മല്ലിക പറഞ്ഞത് ഇങ്ങനെ..

അവതാരകയായ വീണ,  മക്കൾ അമ്മയുടെ ഈ ജന്മദിനത്തിൽ  എന്താണ് തന്നത്, എന്ന്  ചോദിക്കുമ്പോൾ,  മല്ലികയുടെ രസകരമായ  മറുപടി  ഇങ്ങനെ. മക്കൾ ഒന്നും തന്നില്ല, എല്ലാവരും എങ്ങാണ്ട് ഒക്കെ പോയി കിടന്നു. അവരെ കണ്ടാൽ ചോദിക്കണേ. അമ്മ പൊട്ടി പൊട്ടി കരഞ്ഞു പിറന്നാളിന് ഒന്നും കണ്ടില്ലല്ലോ എന്ന്. അപ്പോൾ അടുത്ത ഫോൺ വരും എനിക്ക്.അമ്മേ പത്തുലക്ഷം വേണം എന്ന് പറഞ്ഞാലും പതിനഞ്ചു മിനിറ്റിനുള്ളിൽ ഞാൻ അവിടെ എത്തിക്കത്തില്ലേ, അമ്മ പറഞ്ഞിട്ടില്ലേ ആവശ്യം ഉള്ളപ്പോൾ ചോദിക്കും അപ്പോൾ തന്ന മതിയെന്ന് പറഞ്ഞിട്ടില്ലേ.. എന്നൊക്കെ പറയും..  എന്തായാലും അപമാനിക്കാൻ ഉള്ളത് ഒക്കെ അമ്മ അപമാനിക്കും അല്ലേ” എന്ന് വീണ ചോദിക്കുമ്പോൾ അതേ എന്നും മല്ലിക മറുപടി പറയുന്നുണ്ട്.

മല്ലികയുടെ വീഡിയോക്ക് വരുന്ന കമൻറുകൾ ഇങ്ങനെയാണ്. ആ അമ്മ വളരെ തമാശയായിട്ടാണ് എല്ലാം പറയുന്നത് എങ്കിലും അവരുടെ ഉള്ളിലെ വിഷമങ്ങളാണ് അതെല്ലാം, എത്ര തിരക്ക് ഉണ്ടെങ്കിലും നമ്മൾ കുറച്ച് സമയം അമ്മക്ക് വേണ്ടി മാറ്റിവെക്കണം, നിങ്ങൾക്ക് ആ അമ്മക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സന്തോഷമതായിരിക്കും, എല്ലാം നേടി തിരിച്ചു വരുമ്പോൾ അമ്മ ഇല്ലെങ്കിലോ…  ആ അമ്മയുടെ നല്ല സമയം മുഴുവൻ നിങ്ങൾക്ക് വേണ്ടി മാറ്റിവെച്ചതാണ് അത് മറന്നുപോകരുത് എന്നുമാണ് ആരാധകർ താര കുടുംബത്തോട് പറയണത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *