പെൺകുട്ടികളുടെ മാതാപിതാക്കൾ അവരെ വിവാഹം കഴിപ്പിച്ച് വിടുമ്പോൾ മതിയായ ഉപദേശം കൊടുത്തുവേണം വിടാൻ ! ഭർത്താവിന്റെ മാതാപിതാക്കളുടെ കണ്ണ് നിറയ്ക്കില്ലെന്ന് ഓരോ പെണ്ണും തീരുമാനിക്കണം ! മല്ലിക സുകുമാരൻ പറയുന്നു !

മല്ലിക സുകുമാരൻ എപ്പോഴും തനറെ അഭിപ്രായങ്ങളും നിലപാടുകളും ഉറക്കെ വിളിച്ചുപറയാറുള്ള ആളാണ്, അതുകൊണ്ട് തന്നെ പലപ്പോഴും അതെല്ലാം വിവാദങ്ങളിലേക്ക് എത്താറുമുണ്ട്, അതൊന്നും ആ താര കുടുംബത്തെ ബാധിക്കാറില്ല, അത്തരത്തിൽ മല്ലിക സുകുമാരൻ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, നടിയുടെ വാക്കുകൾ, ഇങ്ങനെ തനറെ കുടുംബ സന്തോഷത്തിനായി താൻ ചെയതത് എന്താണ് എന്നാണ് താരം പറയണത്.

ഒരു വീട്ടിലേക്ക് കയറിവരുന്ന പെൺകുട്ടികൾ തന്നെയാണ് പിന്നീട് അമ്മയാകുന്നു, ഗൃഹനാഥയാകുന്നു, ഏത് പ്രശ്നവും ഒരമ്മ വിചാരിച്ചാൽ ഏതൊരു പ്രശ്നവും പരിഹരിക്കാനും ഒപ്പം അത് ഊതിപെരിപ്പിക്കാനുമാകും. തന്നെ സുകുവേട്ടൻ വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകും മുമ്പ് എന്റെ അമ്മ ഒരു കാര്യമേ പറഞ്ഞുള്ളു, ഒരിക്കലൂം സുകുമാരന്റെ മാതാപിതാക്കൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കണം, അവരെ പരിചരിക്കണം എന്നും, അത് ഞാൻ അനുസരിച്ചു.

പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ഈ കാര്യത്തിൽ വലിയ റോൾ ഉണ്ട്, ഒരു പുതിയ വീട്ടിലേക്ക് അവരെ പറഞ്ഞുവിടുമ്പോൾ മതിയായ ഉപദേശം നൽകണം, താൻ കാരണം ഭർത്താവിന്റെ മാതാപിതാപിതാക്കളുടെ കണ്ണ് നിറയില്ലെന്ന് ഓരോ പെൺകുട്ടിയും തീരുമാനിക്കണം. വിവാഹ കഴിഞ്ഞ ശേഷം എല്ലാ പെൺകുട്ടികൾക്കും അമ്മായി അമ്മയെ കുറിച്ച് ആശങ്ക കാണും,  സ്വന്തം അമ്മയെപ്പോലെ ആയിരിക്കുമോ, എന്നെ സ്നേഹിക്കുമോ, എന്നൊക്കെ, ആ ആശങ്ക തീർക്കാൻ ആ അമ്മ തന്നെ തീരുമാനിക്കണം.

നിന്റെ അമ്മയെപ്പോലെയാണ് ഞാനും എന്ന് ആ കുട്ടിയെ ബോധ്യപ്പെടുത്തണം. ഇന്ദ്രനും രാജുവും അവരുടെ പങ്കാളികളെ അവർ തന്നെ കണ്ടുപിടിച്ചതാണ്, അച്ഛനില്ലാതെ ഞാൻ വളർത്തി വലുതാക്കിയ ആൺ മക്കൾ കൊണ്ടു വരുന്ന ഭാര്യമാർ എന്നെ സ്നേഹിക്കുമോ എന്ന ആശങ്ക ഏതൊരു അമ്മയെപോലെയും എനിക്കും ഉണ്ടായിരുന്നു. പൂർണിമയെ ഇഷ്ടമാണെന്ന് ഇന്ദ്രൻ പറഞ്ഞപ്പോൾ പഠിത്തം കഴിഞ്ഞു ജോലി നേടിയിട്ടു വിവാഹം ആകാമെന്നായിരുന്നു എന്റെ മറുപടി. ഇന്ദ്രൻ ബിടെക്ക് കഴിഞ്ഞു ജോലി ലഭിച്ച ശേഷമാണ് വിവാഹം  നടത്തിയത്. ആ കാര്യത്തിൽ ഈശ്വരൻ എന്നെ അനുഗ്രഹിച്ചു,  പൂർണിമ മകളുടെ സ്ഥാനത്തു നിന്ന് എല്ലാ കാര്യങ്ങളും നോക്കി. ഇന്ദ്രനെക്കാൾ എന്നെയും രാജുവിനെയും ശ്രദ്ധിച്ചു.

ഒരു പ്രത്യേക സ്വഭാവമാണ് രാജുവിന്, അവൻ ആരെയും ഒരു കാര്യങ്ങൾക്കും ആശ്രയിക്കാറില്ല. അവൻ സിനിമയിലെത്തിയ ശേഷം  പല നടികളുമായി ബന്ധപ്പെട്ട് ഗോസിപ്പ് വരികയും ചെയ്തപ്പോഴും ഞാൻ ടെൻഷൻ അടിച്ചിട്ടില്ല. കാരണം  ആരെയെങ്കിലും കെട്ടാൻ തീരുമാനിച്ചാൽ അത്  അമ്മയെ അറിയിക്കും. ബാക്കിയെല്ലാം സിനിമാക്കഥയായി കരുതിയാൽ മതി എന്ന അവന്റെ വാക്ക് എനിക്കു വിശ്വാസമായിരുന്നു. ഒടുവിൽ സുപ്രിയയെ ഇഷ്ടമാണെന്ന് അവൻ അറിയിച്ചു. ഞങ്ങൾ കല്യാണം നടത്തിക്കൊടുത്തു. ആദ്യത്തെ കുറച്ചു മാസം സുപ്രിയയ്ക്ക് എന്നെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. അതു ഞാൻ മനസിലാക്കി ബുദ്ധിപൂർവം പെരുമാറി എന്നും മല്ലിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *