എന്റെ മക്കൾക്ക് എതിരെ എല്ലാവരും തിരിഞ്ഞപ്പോഴും മമ്മൂട്ടിയുടെ ആ കരുതൽ അവർക്ക് തണലേകി ! സുകുവേട്ടനോടുള്ള ആ നന്ദിയും സ്നേഹവുമാണ് അവിടെ മമ്മൂട്ടി കാണിച്ചത് ! മല്ലിക സുകുമാരൻ !

പലപ്പോഴും തന്റെ കുടുംബ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് മല്ലിക സുകുമാരൻ എത്താറുണ്ട്.  പലപ്പോഴും പല കാര്യങ്ങളും തുറന്ന് സാസംസാരിക്കാറുള്ള മല്ലികക്ക് ഇതിനോടകം ആരാധകർ ഏറെയാണ്. ആദ്യം ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്ന മല്ലിക പക്ഷെ തന്റെ തുറന്ന് പറച്ചിലുകളിൽ കൂടിയാണ് മല്ലിക ആരാധകരെ നേടിയത്. കുടുംബ വിശേഷങ്ങൾ പറയുന്ന മല്ലിക ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.

സിനിമ രംഗത്ത്  മ,മ്മൂട്ടിയും സുകുമാരനായും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു, സിനിമക്കും അപ്പുറം അവർ വളരെ അടുത്ത ബന്ധമുള്ളവരായിരുന്നു  എണ്‍പതുകളിലെ സൂപ്പര്‍ ഹിറ്റ് ചിത്രം പടയോട്ടത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രം ആദ്യം തേടിയെത്തിയത് സുകുമാരനെയാണ്. എന്നാല്‍ സുകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണ് പിന്നീട് ആ വേഷം മമ്മൂട്ടിയിലേക്ക് എത്തിച്ചേര്‍ന്നതെന്ന് മല്ലിക പറയുന്നു. ആ സംഭവം ഇങ്ങനെ ആയിരുന്നു, മമ്മൂട്ടി സുകുവേട്ടനെ കുറിച്ച് വളരെ മനോഹരമായിട്ട് മാധ്യമങ്ങളിൽ വരെ എഴുതിയിട്ടുള്ള ആളാണ്.

ആ ചിത്രത്തിന്റെ നിർമ്മാണം അന്ന് നവോദയ അപ്പച്ചൻ ആയിരുന്നു. വൻ താര നിര അണിനിരന്ന ചിത്രത്തിൽ കമ്മാരന്‍ എന്ന കഥാപാത്രം ചെയ്യാൻ അപ്പച്ചൻ ആദ്യം സമീപിച്ചത് സുകുമാരനെ ആയിരുന്നു, അപ്പോൾ സുകുമാരന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ‘എന്റെ അപ്പച്ചാ, ഞാന്‍ ഈ കുടുമയൊക്കെ കെട്ടിയാല്‍ ബോറായിരിക്കും. എനിക്ക് ഇതൊന്നും ചേരത്തില്ല നല്ല സുന്ദരനൊരു പയ്യന്‍ വന്നിട്ടുണ്ട്. അവനെ വിളിക്ക്.’ അങ്ങനെ മമ്മൂട്ടിയുടെ പേരാണ് പറഞ്ഞ് കൊടുത്തത്. സുകുവേട്ടന്‍ മരിക്കുംവരെ മമ്മൂട്ടിയെക്കുറിച്ച് പറയുമായിരുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ ആയിരുന്നു ‘അവന്റെ ഉള്ളിലൊരു സ്നേഹമുണ്ട് പക്ഷെ പ്രകടിപ്പിക്കാൻ അറിയില്ല’ എന്ന് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നു എന്നാണ് മല്ലിക പറയുന്നത്. ആ ഒരു സ്നേഹമാണ് മമ്മൂട്ടി ഇപ്പോഴും എന്റെ മക്കളോട് കാണിച്ചിരിക്കുന്നത് എന്നാണ് മല്ലിക പറയുന്നത്, അമ്മ താരസംഘടനയില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായപ്പോള്‍ സംഘടനാംഗങ്ങളെ ഒന്നിച്ചു നിര്‍ത്തിയതില്‍ മമ്മൂട്ടിയുടെ പങ്ക് വലുതാണെന്ന് മല്ലിക ഓര്‍ക്കുന്നു. ഈ അവസരത്തില്‍ പൃഥ്വിരാജിനെ പലരും അനാവശ്യമായി വിമര്‍ശിച്ചപ്പോഴും അതില്‍ ഇടപെട്ട് പ്രശ്‌ന പരിഹാരം കണ്ടെത്തിയതും മമ്മൂട്ടി തന്നെയെന്ന് മല്ലിക. ആരെയും സുഖിപ്പിക്കാന്‍ മമ്മൂട്ടിക്കറിയില്ല, ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത ആളാണ് മമ്മൂട്ടിയെന്ന് മല്ലിക പറയുന്നു.

അതുപോലെ സുകുവേട്ടന് സംവിധായകൻ ഷാ,ജി കൈലാസിനെ വലിയ ഇഷ്ടമായിരുന്നു, അങ്ങനെ അദ്ദേഹത്തിന്റെ ചിത്രത്തിൽ വില്ലൻ വേഷങ്ങൾ ഒക്കെ ചെയ്യാൻ വിളിക്കുമ്പോൾ ഷാജിയോട് തമാശക്ക് അദ്ദേഹം പറഞ്ഞിരുന്നു, ഒരിക്കല്‍ നീ മക്കളുടെ ഡേറ്റ് ചോദിച്ചുവരുന്ന കാലം ഉണ്ടാകുമെന്ന് അന്നേ ഷാജിയോട് പറഞ്ഞിട്ടുണ്ടായിരുന്നു. അത് അതുപോലെ തന്നെ സംഭവിച്ചു. രാജു ഷാജി കൈലാസിന്റെ സിനിമകളില്‍ അഭിനയിച്ചു.’ സുകുമാരന് ഇതുപോലെ പല കാര്യങ്ങളും മുന്‍കൂട്ടി കാണാന്‍ കഴിവുണ്ടായിരുന്നുവെന്ന് പറയുകയാണ് മല്ലിക

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *