രാജുവിനെ കുറിച്ച് മോഹൻലാലിൻറെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് ഒരുപാട് അഭിമാനം ഉണ്ടായി ! സംവിധായകൻ എന്ന നിലയിൽ അവനെ എല്ലാവരും ബഹുമാനിക്കുന്നു ! മല്ലിക !
മല്ലിക സുകുമാരനും കുടുംബവും മലായാളികൾക്ക് വളരെ പരിചിതമാണ്, പൃഥ്വിരാജ് ഇന്ന് ഇന്ത്യ അറിയപ്പെടുന്ന നടൻ എന്നതിനപ്പുറം ഹിറ്റ് സംവിധായകൻ കൂടിയാണ്, മോഹൻലാലിനെ നായകനാക്കി പൃഥ്വി വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാലിൻറെ മകന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. മൂന്ന് സുഹൃത്തുക്കളുടെ ജീവിത്തിലൂടെയാണ് ബ്രോ ഡാഡി കഥ പറയുന്നത്. ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു കുടുംബ ചിത്രമാണിത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരനും എത്തിയിരുന്നു.
ബ്രോഡാഡിയുടെ ലൊക്കേഷനിൽ എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി ഒന്നും വന്നില്ല, പൃഥ്വിക്ക് ആ സിനിമയെ കുറിച്ച് ആദ്യാവസാനം വരെ നല്ല ധാരണ ഉണ്ടായിരുന്നു, അതുപോലെ എമ്പുരാന്റെ ലൊക്കേഷൻ അനുഭവങ്ങൾ പറയുമ്പോൾ എല്ലാവരും പൃഥ്വിയുടെ സംവിധാന മികവിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നി, സിനിമ മുഴുവൻ മനസിലുള്ള ആൾക്ക് മാത്രമേ അങ്ങനെ ചെയ്യാൻ കഴിയൂ.
അടുത്തിടെ മോഹൻലാൽ എന്നോട് പറഞ്ഞത്, ‘രാജുവിനെ ഒന്നും പഠി തിരുത്താനോ, പഠിപ്പിക്കാനോ പോകേണ്ട ആവിശ്യമില്ല ചേച്ചി, അവന് എല്ലാം അറിയാം’, എന്നാണ് ലാൽ പറഞ്ഞത്, അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടപ്പോൾ തന്നെ എനിക്ക് വളരെ അഭിമാനം തോന്നി, ഒരു ചെറിയ രംഗം ആണെങ്കിൽ പോലും അതിന്റെ വ്യക്തമായ രൂപരേഖ അവന്റെ പക്കൽ ഉണ്ടാകും, ബാക്കി ഉള്ളവർ അതുപോലെ ചെയ്താൽ മാത്രം മതി, എല്ലാം ദൈവ അനുഗ്രഹം ആണെന്നും മല്ലിക പറയുന്നു.
Leave a Reply