ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ശക്തി എന്റെ അമ്മയാണ്, അച്ഛൻ മരിച്ച സമയത്ത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ് ഞങ്ങൾ ചിന്തിച്ചത് ! അമ്മയുടെ ജന്മദിനം ആഘോഷിച്ച് മക്കൾ !

മലയാളികൾ ഇന്ന് ഏറ്റവുമധികം സ്നേഹിക്കുന്ന താര കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്. നടി മല്ലിക സുകുമാരന്റെ എഴുപതാം പിറന്നാൾ മക്കളും മരുമക്കളും കൊച്ചുമക്കളും ചേർന്ന് ​ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ്. “കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ. നിങ്ങൾക്ക് എന്നും 16 വയസ്സ് ആയിരിക്കട്ടെ അമ്മ!,” എന്നാണ് അമ്മയ്ക്ക് ആശംസ നേർന്ന് പൃഥ്വിരാജ് കുറിച്ചത്. അമ്മയുടെ സപ്തതി ആഘോഷചിത്രങ്ങൾ പൃഥ്വിരാജാണ് സോഷ്യൽമീഡിയയിൽ പങ്കിട്ടത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവരെയും ചിത്രങ്ങളിൽ കാണാം. അതുപോലെ രണ്ടു മരുമക്കളും, സമൂഹമാധ്യമങ്ങളിൽ അധികം പ്രത്യക്ഷപ്പെടാത്ത പൃഥ്വിയുടെയും സുപ്രിയയുടെയും മകൾ അലംകൃതയും പിറന്നാൾ ആഘോഷ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.

ഇപ്പോഴിതാ മുമ്പൊരിക്കൽ മല്ലിക സുകുമാരനെ ആദരിക്കുന്ന ഒരു ചടങ്ങിൽ അമ്മയെ കുറിച്ച് പൃഥ്വിരാജൂം ഇന്ദ്രജിത്തും പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, താൻ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ധൈര്യശാലിയായ വ്യക്തി അമ്മയാണെന്ന് പൃഥ്വിരാജ് പറയുന്നത്.

ആ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ അച്ഛൻ മരിച്ച സമയത്ത് അമ്മ ഇനി എന്ത് ചെയ്യും എന്നാണ് ആലോചിച്ചത്. അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്നിവിടെ നില്‍ക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറയുന്നു. അച്ഛന്റെ വിയോഗത്തേക്കുറിച്ച്‌ തൊണ്ടയിടറിയാണ് പൃഥ്വിരാജ് സംസാരിച്ചത്. ഇത് കേട്ട് മല്ലിക സുകുമാരനും ഇന്ദ്രജിത്തും കണ്ണുനിറയുകയായിരുന്നു.

എന്റെ ജീവിതത്തില്‍ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. ഞാൻ കണ്ടതിൽ ഏറ്റവും ബോൾഡ് ആയ ശക്തയായ സ്ത്രീ അതെന്റെ അമ്മയാണ്. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛന്‍ മരിച്ചിട്ട് ഞങ്ങള്‍ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്ഛന്റെ ഒപ്പം ആംബുലൻസിലാണ്. അന്ന് ഞാൻ ആലോചിക്കുന്നുണ്ട് അമ്മ എന്ത് ചെയ്യും.. ഞാൻ ചേട്ടനോട് പറയുന്നുണ്ട് അമ്മ എന്ത് ചെയ്യും.. പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നില്‍ക്കുന്ന ഞാനും എന്ന് പറയുമ്പോൾ പ്രിത്വിരാജിന്റെ വാക്കുകൾ ഇടറുകയായിരുന്നു.

അമ്മ., ഞങ്ങൾക്ക് എന്നുമൊരു പ്രചോദനമാണ്. എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച്‌ സിനിമ നിർമ്മിക്കാനും അമ്മയെ സംവിധാനം ചെയ്യാനും ഉള്ള ഭാഗ്യം ലഭിച്ചു. ഇത് മൂന്നും ചെയ്യാൻ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല അമ്മയാണ് തങ്ങളുടെ കുടുംബത്തില്‍ ഏറ്റവും മികച്ച ആർട്ടിസ്റ്റ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ’50 വർഷക്കാലം സിനിമയില്‍ സജീവമായി നില്‍ക്കുക എന്നത് ഒരു അതിശയമാണ് എന്നും പൃഥ്വി പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *