‘പൂർണിമയെ പോലെയല്ല സുപ്രിയ’ ! ഡൽഹിയിലൊക്കെ പഠിച്ച് വളർന്ന കുട്ടിയല്ലേ അതുകൊണ്ടായിരിക്കും !! മല്ലിക സുകുമാരൻ പറയുന്നു !!
ഇന്ന് വളരെയധികം ആരാധകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരൻറെത്, മക്കൾ മുതൽ കൊച്ചു മക്കൾക്കുവരെ ഇന്ന് ആരാധകർ ഏറെയാണ്, ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർ വലിയ വർത്തയാക്കാറുണ്ട്. ‘അമ്മ മല്ലിക ഇപ്പോൾ രണ്ടു മക്കൾക്കൊപ്പമല്ല താമസിക്കുന്നത്, അത് അവരുടെ അച്ഛന്റെ തീരുമാനമായിരുന്നു എന്ന് മല്ലിക പലപ്പോഴും പറഞ്ഞിരുന്നു.
സുകുകുമാരൻ തന്നോട് പറഞ്ഞിരുന്നു, വിവാഹം കഴിഞ്ഞാൽ പിന്നെ മക്കളോടൊപ്പം നിൽക്കരുത്. അവരെ ഒറ്റക്ക് വിട്ടേക്കണം എങ്കിലേ അവർക്ക് കുടുംബം നോക്കാനുള്ള ഉത്തരവാദിത്തം ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഞാൻ തിരുവനന്തപുരത്തും മക്കൾ കൊച്ചിയിലുമാണ് താമസം.
മക്കളും മരുമക്കളും എന്നും എന്നെ അങ്ങോട്ട് വിളിക്കും, ഇടക്കൊക്കെ പോയി വരെയൊക്കെ കാണും ചിലപ്പോഴൊക്കെ അവർ ഇങ്ങോട്ടും വരും, മരുമക്കൾ രണ്ടുപേരും മിടുക്കികൾ ആണ്, താനും ഇന്ദ്രനും ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ്, പക്ഷെ അവരുടെ അച്ഛനും രാജുവൂം ആ ഊ, ഇങ്ങനെയുള്ള ഒന്ന് രണ്ട് വാക്കുകൾ കൊണ്ട് അവസാനിപ്പിക്കും.
തനിക്കൊരു മ്യൂസിക് ക്ലബ് ഉണ്ട്. അവരുടെ പരിപാടി ഒരു ദിവസം കൊച്ചിയിൽ നടന്നപ്പോൾ ഞാൻ അവരെ ഇന്ദ്രന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു, അവളുടെ സംസാരം കേട്ട് അവരെല്ലാം എന്നോട് പറഞ്ഞു, അയ്യോ ഇത് ചേച്ചിയെ പോലെ തന്നെയാണല്ലോ മൂത്ത മരുമകൾ, ഞങ്ങളോടൊക്കെ നേരത്തെ പരിചയമുള്ളപോലെ ആണല്ലോ സംസാരം.
സുപ്രിയ ഒറ്റക്ക് ഡൽഹിയിലൊക്കെ ജീവിച്ച് വളർന്നതല്ലേ, അവൾ ഒരു ദിവസം ആളെ കണ്ടു പരിചയപെട്ടു, തൊട്ടടുത്ത ദിവസം മാത്രമേ സംസാരം തുടങ്ങുകയുള്ളു, അതുവരെ അവൾക്കൊരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്, സുപ്രിയയും രാജൂവിനെ പോലെത്തന്നെയാണ് രണ്ടാമത്തെ ദിവസം വീണ്ടും കാണുമ്പോൾ പതുക്കെ സംസാരിച്ച് തുടങ്ങും, പതിയെ മൂന്നാല് ദിവസസമാകും സംസാരം ഒന്ന് ശരിയായി വരാൻ, ഇതാണ് വരുടെ സ്വഭാവം.
എന്നാൽ പൂർണിമയും ഇന്ദ്രനും ഞാനും നല്ലപോലെ സംസാരിക്കും, രാജുവിനെ കോമ്പൻസെറ്റ് ചെയ്യാൻ സുപ്രിയയെ കുറച്ചു കൂടി സ്ക്രൂ ചെയ്യണമെന്ന് മല്ലിക പറയുന്നു. കുടുംബ കാര്യങ്ങൾ നോക്കാൻ രണ്ടുപേരും മിടുമിടുക്കികളാണ്, പിന്നെ ഇപ്പോൾ മക്കളെക്കാളും മരുമക്കളെക്കാളും എനിക്ക് പ്രിയം എന്റെ കൊച്ച് മക്കളാണ്, അവരുടെ കൂടെ സമയം ചിലവിടാനാണ് ഞാൻ ഇപ്പോൾ കൂടുതലും ആഗ്രഹിക്കുന്നത്. എന്നും മല്ലിക പറയുന്നു….
Leave a Reply