‘പൂർണിമയെ പോലെയല്ല സുപ്രിയ’ ! സുപ്രിയയുടെ ആ സ്വഭാവത്തിന് പിന്നിലെ കാരണം ഇതാണ് ! മല്ലിക സുകുമാരൻ തുറന്ന് പറയുന്നു !!
മലയാളികളുടെ ഇഷ്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരൻ പറഞ്ഞതുപോലെ തന്നെ മക്കൾ രണ്ടുപേരും ഇന്ന് മലയാള സിനിമയിലെ മുൻ നിര നായകന്മാരിൽ ഒരാളാണ്. മല്ലികക്ക് മക്കളെ കുറിച്ചും മരുമക്കളെ കുറിച്ചും എന്തിന് കൊച്ചു മക്കളെ കുറിച്ചും പറയുമ്പോൾ നൂറ് നാവാണ്. ഇപ്പോൾ അത്തരത്തിൽ മല്ലിക പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്. സുകുവേട്ടൻ തന്നോട് പറഞ്ഞിരുന്നു, വിവാഹം കഴിഞ്ഞാൽ പിന്നെ മക്കളോടൊപ്പം നിൽക്കരുത്. അവരെ ഒറ്റക്ക് വിട്ടേക്കണം എങ്കിലേ അവർക്ക് കുടുംബം നോക്കാനുള്ള ഉത്തരവാദിത്തം ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഞാൻ തിരുവനന്തപുരത്തും മക്കൾ കൊച്ചിയിലുമാണ് താമസം.
വിവാഹത്തോടെ മക്കളുടെ സ്വാഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടാകും അതൊക്കെ ഉൾകൊള്ളാൻ പാകത്തിന് മനസിനെ പാകപ്പെടുത്തണം എന്നും സുകുവേട്ടൻ പറഞ്ഞിരുന്നതായി മല്ലിക പറയുന്നു. മക്കളുടെ കാര്യത്തിലും മരുമക്കളുടെ കാര്യത്തിലും ഞാൻ ഭാഗ്യവതിയാണ്, മരുമക്കൾ രണ്ടുപേരും മിടുക്കികൾ ആണ്, താനും ഇന്ദ്രനും ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണ്, പക്ഷെ അവരുടെ അച്ഛനും രാജുവൂം ആ ഊ, ഇങ്ങനെയുള്ള ഒന്ന് രണ്ട് വാക്കുകൾ കൊണ്ട് അവസാനിപ്പിക്കും.
പൂർണിമയും സുപ്രിയയും സ്വഭാവത്തിലും വളരെ വ്യത്യസ്തരാണ്. പൂർണിമ എന്നെപോലെയാണ് പെട്ടന്ന് എല്ലാവരോടും കമ്പനി ആകും, ഒരുപാട് സംസാരിക്കും. എന്റെ സുഹൃത്തുക്കളുമായി ഞാൻ ഒരിക്കൽ ഇന്ദ്രന്റെ വീട്ടിൽ പോയിരുന്നു, അപ്പോഴത്തെ പൂര്ണിമയുടെ സ്വഭാവം കണ്ട് അവർ എല്ലാവരും പറഞ്ഞു, യ്യോ ഇത് ചേച്ചിയെ പോലെ തന്നെയാണല്ലോ മൂത്ത മരുമകൾ, ഞങ്ങളോടൊക്കെ നേരത്തെ പരിചയമുള്ളപോലെ ആണല്ലോ സംസാരം എന്ന്. പക്ഷെ സുപ്രിയയും പൃഥ്വിയും ഏകദേശം ഒരേ സ്വഭാവക്കാരാണ്.
സുപ്രിയ പെട്ടന്ന് ആരോടും അങ്ങനെ കമ്പനി ആകുന്ന കൂട്ടത്തിലല്ല, ആളെ കണ്ട് പരിചയപ്പെട്ട് ഒന്ന് രണ്ടു ദിവസം കഴിയുമ്പോൾ അവരുമായി അടുക്കും, അതുവരെ അവൾക്കൊരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്, അതിനു കാരണം സുപ്രിയ ഒറ്റക്ക് ഡൽഹിയിലൊക്കെ ജീവിച്ച് വളർന്നതല്ലേ, സുപ്രിയയും രാജൂവിനെ പോലെത്തന്നെയാണ് രണ്ടാമത്തെ ദിവസം വീണ്ടും കാണുമ്പോൾ പതുക്കെ സംസാരിച്ച് തുടങ്ങും, പതിയെ മൂന്നാല് ദിവസസമാകും സംസാരം ഒന്ന് ശരിയായി വരാൻ, ഇതാണ് വരുടെ സ്വഭാവം. രാജുവിനെ കോമ്പൻസെറ്റ് ചെയ്യാൻ സുപ്രിയയെ കുറച്ചു കൂടി സ്ക്രൂ ചെയ്യണമെന്ന് മല്ലിക പറയുന്നു. രാജുവിന് കുറച്ച് എടുത്തുചാട്ടം കൂടുതലാണ്. കൂടാതെ ഒരു മുൻകോപിയുമാണ്. പക്ഷെ സുപ്രിയ മിടുമിടുക്കിയാണ്. അവന്റെ ആ ചാട്ടത്തെ നിയന്ത്രിക്കാൻ അവൾക്ക് സാധിക്കും.
പൃഥ്വിരാജിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരാൾ അത് സുപ്രിയ ആണെന്നും മല്ലിക പറയുന്നു, ആ മിടുക്കിന് പിന്നിൽ ഡല്‍ഹിയൽ ഒക്കെ പഠിച്ച് കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്ത് വന്ന ആളാണ്. അല്ലാതെ കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്ബലത്തില്‍ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്ബര്യമല്ല സുപ്രിയക്കുളളത്. പുറത്ത് വളർന്നതിന്റെ ആ മിടുക്ക് സുപ്രിയയിൽ നമുക്ക് കാണാൻ സാധിക്കുമെന്നും മല്ലിക പറയുന്നു.
Leave a Reply