ഏറെ നാളത്തെ പ്രണയത്തിന് ശേഷം മല്ലികയും ജഗതിയും വിവാഹം കഴിച്ചു ! എന്നാൽ പിന്നീട് ഇവരുടെ ജീവതത്തിൽ സംഭവിച്ചത് !

ഇന്ന് മലയാള  സിനിമയിലെ ഏറ്റവും വലിയ താര കുടുംബങ്ങളിൽ ഒന്നാണ് മല്ലികയുടേത്, അനശ്വര നടൻ സുകുമാരൻ  1978 ഒക്ടോബർ 17-നാണ് മല്ലികയെ വിവാഹം കഴിക്കുന്നത്. ശേഷ ഇവരുടെ മക്കൾ രണ്ടുപേരും ഇന്ന്  മലയാള സിനിമ അടക്കി വാഴുന്നവരയി മാറിയിരിക്കുകയാണ്. മൂത്ത മകൻ ഇന്ദ്രജിത്ത് മലയാള സിനിമക്ക് പുറമെ ഇന്ന് തമിഴിലും തുടക്കം കുറിച്ചിരിക്കുകയാണ്. അതുപോലെയാണ് ഇളയ മകൻ പൃഥ്വിരാജ് ഇന്ന് മുൻ നിര യുവ നായകനും, ഒപ്പം കഴിവുള്ള സംവിധയകനും ആണെന്ന് ഇതിനോടകം തെളിയിച്ചു, ഒപ്പം, പ്രൊഡക്ഷൻ, ഡിസ്ട്രിബൂഷൻ എന്നീ മേഖലകളിലും താരം തന്റെ കഴിവുകൾ തെളിയിച്ചിരുന്നു. മല്ലികയുടെ മരുമക്കളും ഒട്ടും മോശക്കാരല്ല ഇരുവരും അവരുടേതായ മേഖലകളിൽ വളരെ തിരക്കിലാണ്.

എന്നാൽ മല്ലിക ആദ്യം വിവാഹം കഴിച്ചത് നടൻ ജഗതി ശ്രീകുമാറിനെ ആണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ സാധിക്കുമോ, ഇത് കൂടുതൽ പേർക്കും അറിയാം എങ്കിലും ഇവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നത് കൂടുതൽ പേർക്കും അറിയില്ല. കോളേജ് കാലഘട്ടം മുതൽ കലാപരമായി ഏറെ കഴിവ് തെളിയിച്ച ആളായിരുന്നു ജഗതി ശ്രീകുമാർ. മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട്. അതെ കോളേജിൽ തന്നെയാണ് മല്ലികയും പഠിച്ചിരുന്നത്. മല്ലികയും അന്ന് കലാപരമായി വളരെ കഴിവുള്ള ആളായിരുന്നു, ആ പരിചയം അവരെ തമ്മിൽ അടുപ്പിച്ചു, വളരെ അഗാധമായി ഇരുവരും പ്രണയിച്ചു.

ആ പ്രണയം വളരെ ശക്തമാണ് എന്ന് തിരിച്ചറിഞ്ഞ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. 1976 ലാണ് ഇരുവരും വിവാഹിതരായത്.  വിവാഹ ശേഷം ഇരുവരുടെയും ഉള്ളിൽ സിനിമ എന്ന മായിക ലോകമായിരുന്നു ഉണ്ടായിരുന്നത്, അങ്ങനെ ആ മോഹവുമായി ഇരുവരും സിനിമ മേഖലയുടെ സ്വപ്നം നഗരമായ  മദിരാശിയിലേക്ക് വണ്ടികയറി. എങ്ങനെ എങ്കിലും സിനിമയിൽ കയറി പറ്റുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. എന്നാൽ അവിടെ ചെന്ന് ദിവസങ്ങൾ പിന്നടുമ്പോഴും ഇരുവരും തിരിച്ചറിഞ്ഞു തുടങ്ങി പ്രണയ കാലം പോലെ അത്ര സുന്ദരവും  മധുരമുള്ളതുമല്ല ഈ മദ്രാസ് ജീവിതം എന്ന്, ഇവർക്കിടയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെ ഇരുവരും തമ്മിൽ പല കാര്യങ്ങൾക്കും അഭിപ്രായ വ്യത്യസം ഉണ്ടാകാൻ തുടങ്ങി.

ഇത് വളരെ വലിയ രീതിയിൽ ഉണ്ടായി തുടങ്ങിയതോടെ പരസ്പരം പൊരുത്തക്കേടുകൾ, വഴക്കുകൾ എന്നിവ സജീവമായി. അങ്ങനെ മൂന്ന് വർഷം ഇരുവരും ദാമ്പത്യ ജീവിതം തള്ളി നീക്കിയ ശേഷം 1979 ൽ ഇരുവരും നിയമപരമായി ബന്ധം വേർപെടുത്തുകയായിരുന്നു. ശേഷം തൊട്ടടുത്ത വർഷം തന്നെ അന്ന് സിനിമ മേഖലയിൽ വളരെ തിരക്കിൽ നിൽക്കുന്ന മുൻ നിര നായകനായ സുകുമാരനായി മല്ലിക വിവാഹിതയാകുന്നത്. സുകുമാരനുമായി വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച മല്ലികക്ക് പിന്നെ ജീവിതത്തിൽ മികച്ചത് മാത്രമാണ് സംഭവിച്ചത്. അതെ വർഷം തന്നെയാണ് ജഗതിയും കല എന്ന സ്ത്രീയുമായി വിവാഹിതയായത്. 1984 ൽ ആ ബന്ധം ഉപേക്ഷിച്ച് അതേ വർഷം തന്നെയാണ് അദ്ദേഹം ശോഭയെ വിവാഹം കഴിച്ചത്.  പിന്നീട് പല അഭിമുഖങ്ങളിലും മല്ലിക  പറഞ്ഞിരുന്നു ജഗതിയെ താൻ ഒരുക്കലും തെറ്റ് പറയില്ല, അത് അന്നത്തെ പ്രായത്തിൽ പക്വത കുറവ് കൊണ്ട് ഉണ്ടായ പ്രശ്നങ്ങൾ ആയിരുന്നു എന്ന്. എന്നാൽ ജഗതി വർഷങ്ങൾക് മുമ്പ് ഈ ബന്ധത്തെ കുറിച്ച് പറഞ്ഞത് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി മാലികക്ക് വേണ്ടി സുകുമാരനെ കണ്ടെത്തിയത് കൊണ്ടാണ് മല്ലിക തന്നെ ഉപേക്ഷിച്ചത് എന്നായിരുന്നു….

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *