പൃഥ്വിരാജ് ഇനി മലയാള സിനിമയിൽ വേണ്ട, എന്ന് അന്ന് ഒരുകൂട്ടം ആളുകൾ തീരുമാനിച്ചു ! എന്നാൽ കൂടെ നിന്നത് മമ്മൂട്ടി ! അതിന് ഒരേ ഒരു കാരണം !
മലയാള സിനിമയിൽ ഇന്ന് മുൻ നിര സൂപ്പർ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ, അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ ഏറെ പ്രതിസന്ധികളെ തരണം ചെയ്ത ആളുകൂടിയാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ആ കാര്യങ്ങളെ കുറിച്ച് അമ്മ മല്ലിക സുകുമാരൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക സംസാരിച്ചത്.
ഞാൻ വളരെ ഏറെ ഇഷ്ടപെടുന്ന നടനാണ് മമ്മൂട്ടി, അതിനൊരു കാരണമുണ്ട്, ആപത്ത് ഘട്ടങ്ങളിൽ നമുക്കൊപ്പം നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹിതർ. അത്തരത്തിൽ ഒരു അനുഭവം എനിക്കുമുണ്ടായി. ഇന്നും മറക്കാൻ സാധിക്കാത്ത ഒരു സംഭവം എന്റെ മനസിൽ ഉണ്ട്. അതായത് പൃഥ്വിരാജിന് തുടക്ക കാലത്ത് സംഘടനയിൽ നിന്നും പല തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. രാജു അഭിനയിക്കുന്നതിനെതിരെ മുദ്രാവാക്യം വിളിയും. സത്യത്തിൽ ആ സമയത്ത് രാജുവിനോട് എല്ലാവർക്കും എന്തിനാണ് ഇത്രയും ദേഷ്യം ഉണ്ടായിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. കാരണം ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സമയം രാജു രണ്ടു മൂന്ന് സിനിമകൾ മാത്രം ചെയ്തിരിക്കുകയാണ്.
പക്ഷെ അവനെ മാറ്റിനിർത്താൻ ഒരു കൂട്ടം ആളുകൾ ശ്രമിച്ചു. സംഘടനാ പ്രശ്നം ഉണ്ടായപ്പോൾ അന്ന് എല്ലാവരും പറഞ്ഞത് രാജു ഇനി സിനിമകൾ ചെയ്യരുതെന്നായിരുന്നു. അന്ന് എല്ലാ താരങ്ങളും ചുറ്റിലും ഇരിക്കുമ്പോൾ മമ്മൂട്ടി മാത്രം എന്റെ അടുത്തേക്ക് വന്ന് ചില കാര്യങ്ങൾ പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർക്കാൻ പറ്റുമെങ്കിൽ തീർക്കണേ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെല്ലാം നീട്ടി കൊണ്ടു പോകണം എന്നും അതുവഴി പൃഥ്വിരാജ് കുറച്ച് കാലം അവസരങ്ങളില്ലാതെ നടക്കണമെന്നും ഒരു കൂട്ടം ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും മമ്മൂട്ടി എന്നോട് പറഞ്ഞു.
അന്നും മറ്റുള്ളവർ രാജു മാപ്പ് തന്നെ പറഞ്ഞ് വരണം എന്ന നിലപാടായിരുന്നു, പക്ഷെ മമ്മൂട്ടി അപ്പോഴും അതിനെ എതിർത്തു, അത് പൃഥ്വിരാജ് എന്ന നടൻ സുകുമാരന്റെ മകനായത് കൊണ്ടാണ് അത്രയും സ്നേഹത്തോടെ പ്രശ്നം അവസാനിപ്പിക്കാൻ വേണ്ടി മമ്മൂട്ടി ചോദിച്ചത് എന്നും മല്ലിക പറയുന്നുണ്ട്. പൃഥ്വിയുടെ കരിയർ തന്നെ നശിപ്പിക്കാൻ എല്ലാവരും ശ്രമിച്ചപ്പോൾ ആ പദ്ധതി തകർത്തതും മമ്മൂട്ടിയാണ്. സുകുവേട്ടനും മമ്മൂട്ടിയും തമ്മിൽ അത്ര അടുത്ത ആത്മബന്ധം ഉണ്ടായിരുന്നു.
പലപ്പോഴും സുകുവേട്ടൻ മമ്മൂട്ടിയെ കുറിച്ച് എന്നോട് സംസാരിക്കുമായിരുന്നു, അവന്റെ മനസ് ശുദ്ധമാണ് എന്നാണ് അദ്ദേഹം പറയാറുള്ളത്, അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹമുണ്ട്, പക്ഷെ അത് പ്രകടിപ്പിക്കാൻ അവന് കഴിയില്ല എന്നാണ് അന്ന് സുകു ഏട്ടൻ പറഞ്ഞിരുന്നത്, അവർ തമ്മിൽ ഒരു സഹോദര ബന്ധമായിരുന്നു. ആ ഒരു സ്നേഹമാണ് മമ്മൂട്ടി ഇപ്പോഴും എന്റെ മക്കളോട് കാണിച്ചിരിക്കുന്നത്. അതുപോലെ മമ്മൂട്ടിയുടെ തുടക്ക കാലത്ത് സുകുവേട്ടൻ സിനിമകൾ കൊടുത്തിരുന്നു. പടയോട്ടം എന്ന സിനിമയിൽ ആദ്യം സുകുവേട്ടനെയാണ് വിളിച്ചത്. പക്ഷെ ആ വേഷം മമ്മൂട്ടിക്ക് നൽകാൻ പറയുക ആയിരുന്നു. സുകുവേട്ടന്‍ മ,രി,ക്കുംവരെ മമ്മൂട്ടിയെക്കുറിച്ച് പറയുമായിരുന്നു എന്നും മല്ലിക പറയുന്നു.
Leave a Reply