സ്നേഹപൂർവ്വം സ്വന്തം മമ്മൂട്ടി..! തന്റെ ആരാധകന് മറുപടി കത്ത് എഴുതി മമ്മൂക്ക ! ഒപ്പം തന്റെ ഒരു ഫോട്ടോയും ! കത്ത് ശ്രദ്ധ നേടുന്നു !
മലയാളികളുടെ അഭിമാനമാണ് മമ്മൂക്ക, അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹത്തിന്റെ ഒരു പഴയ കത്താണ് സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്. മമ്മൂക്കയുടെ കയ്യിൽ നിന്നും ഒരു കത്ത് കിട്ടിയാൽ എങ്ങനെ ഉണ്ടാകും, എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹത്തിൽ നിന്നും ഒരു ആരാധകന് കിട്ടിയ മറുപടി കത്താണ് വൈറലായി മാറുന്നത്. 1985ൽ മമ്മൂട്ടി തനിയ്ക്ക് അയച്ച കത്താണ് ഷമീർ എന്ന ചെറുപ്പക്കാരൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഷമീർ അയച്ച കത്തിന് മമ്മൂട്ടി അയച്ച മറുപടിയാണിത്.“എനിക്ക് കിട്ടിയ അപൂർവ്വ നിധി,” എന്ന അടിക്കുറിപ്പോടെയാണ് ആരാധകൻ കത്ത് പങ്കിട്ടിരിക്കുന്നത്.
വൈറലാകുന്ന ആ കത്തിലെ വാക്കുകൾ ഇങ്ങനെ, പ്രിയ സഹോദരാ, കത്ത് കിട്ടി, ജോലിത്തിരക്ക് മൂലം മറുപടി അയയ്ക്കുവാന്‍ അല്പം താമസിച്ചു പോയി. ക്ഷമിക്കുമല്ലോ! എന്റെ ചിത്രങ്ങളെല്ലാം കാണാറുണ്ട്. ഇല്ലേ? നിങ്ങളെപ്പോലെയുള്ളവരുടെ സ്‌നേഹവാത്സല്യങ്ങളാണ് എന്റെ പ്രചോദനം. ഈയിടെ റിലീസ് ആകാന്‍ പോകുന്ന പ്രകാശ് മൂവി ടോണിന്റെ ‘ഉപഹാരം’ എന്ന ചിത്രത്തിലെ എന്റെ ഒരു സ്റ്റില്‍ ഇതോടൊപ്പം അയയ്ക്കുന്നു. ആ സിനിമ കണ്ടശേഷം അഭിപ്രായം എഴുതി അയയ്ക്കുമല്ലോ! കൂട്ടുകാരെയെല്ലാം ഞാന്‍ പ്രത്യേകം അന്വേഷിച്ചെന്ന് പറയണം.സ്‌നേഹപൂര്‍വ്വം, നിങ്ങളുടെ മമ്മൂട്ടി,” എന്നാണ് കത്തിലെ വാക്കുകൾ.
ഈ കത്ത് സമൂഹ മാധ്യമങ്ങൾ വന്ന സമയം തൊട്ടേ ഇത് വൈറലായി മാറുകയാണ്, ഈ കത്ത് ലഭിച്ച ഭാഗ്യാവൻ ആരാണെന്നും തിരയുന്ന ആരാധകരുമുണ്ട്. ഒരു പക്ഷേ കത്ത് അയച്ച മമ്മൂട്ടി വരെ ഇതിനെ പറ്റി മറന്നിട്ടുണ്ടവും. എനിക്ക് ഇത് നിധിയാണ്… “എനിക്ക് കിട്ടിയ അപൂർവ്വ നിധി,” എന്ന കുറിപ്പോടെയാണ് കത്ത് ശ്രദ്ധ നേടുന്നത്.
Leave a Reply