എന്നെ കെട്ടിപിടിച്ചുകൊണ്ട് ലോഹി ഏങ്ങി ഏങ്ങി ക,ര,ഞ്ഞു, ഭയമായിരുന്നു അയാൾക്ക് ! ഞാനത് ചെയ്യണം എന്ന് ലോഹി ഒരുപാട് ആഗ്രഹിച്ചിരുന്നു ! മമ്മൂട്ടി പറയുന്നു !

ലോഹിതദാസ് എന്ന സംവിധായകനെ മലയാള സിനിമയുടെ ചരിത്രത്തിൽ എഴുതപ്പെടേണ്ട ഒന്നാണ്, അദ്ദേഹം മലയാള സിനിമക്ക് നൽകിയ സമഗ്ര സംഭാവനകൾ വിലമതിക്കാൻ ആകാത്തതാണ്, കാലങ്ങൾ കഴിയുംതോറും അതിന്റെ മൂല്യങ്ങൾ വർധിച്ച് വരികയാണ്, മോഹൻലാൽ,  മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെ കരിയറിൽ ഒരു വഴിത്തിരിവ് കൊടുത്തത് ലോഹിതദാസിന്റെ ചിത്രങ്ങളാണ്, മമ്മൂട്ടിയുടെ ‘തനിയാവർത്തനം’, മോഹൻലാലിൻറെ ‘കിരീടം’ അങ്ങനെ ഒരുപാട് ചിത്രങ്ങൾ.

ഇവർ ഇരുവർക്കും ലോഹിതദാസുമായി വളരെ അടുത്ത ആത്മബന്ധവും ഉണ്ടായിരുന്നു, അതിൽ മമ്മൂട്ടി ആ ബന്ധത്തെ  കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, മമ്മൂട്ടിയുടെ ആ വാക്കുകൾ, മലയാള സിനിമയില്‍ നിന്ന് തള്ളി എന്ന് പറയുമ്പോഴും എനിക്ക് പത്ത് മുപ്പത് സിനിമയുള്ള കാലം ആണ്. അങ്ങനെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്താണ് ലോഹിതദാസിനെ ഞാന്‍ ആദ്യമായി കാണുന്നത്, അതും വേറൊരാള്‍ടെ പേരില്‍. അതായത് ലോഹിതദാസ് ആ സിനിമയുടെ ബിനാമി എഴുത്തുകാരന്‍ ആണ്. ഒരുപാട് നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. ഞാന്‍ പിന്നീടാണ് അറിഞ്ഞെത് ആ ആളാണ് ഇതെന്ന്.

ആ ചിത്രത്തിൽ ഞാനൊരു ചെറിയ വേഷം ചെയ്യുന്നുണ്ടായിരുന്നു.  വളരെ പ്രസിദ്ധനായ ഒരു നോവലിസ്റ്റ് ആയിരുന്നു അതിന്റെ സംവിധായകന്‍ . അയാള്‍ എഴുതിക്കൊണ്ട് വന്നത് ലോഹി തിരുത്തുകയാണ്. എന്തിന് ലോഹിതദാസ് അത് ചെയ്തെന്ന് എനിക്ക് അറിഞ്ഞൂടാ. ആ തിരുത്തിക്കൊണ്ടുവരുന്ന സ്‌ക്രിപ്റ്റ് ഈ സംവിധായകന്‍ വലിച്ച് കീറി ലോഹിയുടെ തന്നെ മുഖത്ത് വലിച്ചെറിഞ്ഞു… ആ ലോഹിതദാസിന്റെ മുഖം ഇന്നും എന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഒന്നും അറിയാതെ ലോഹി ഇങ്ങനെ നില്‍ക്കുകയാണ്. ഞാനെന്ത് ചെയ്തിട്ടാണ് ഈ പേപ്പര്‍ എന്റെ മുഖത്ത് വലിച്ചെറിഞ്ഞത്.. ഞാനൊരു സഹായം ചെയ്യാന്‍ വന്നയാളല്ലെ.. ഞാനെന്ത് ദ്രോഹം ഈ സിനിമയ്ക്ക് ചെയ്തു എന്നൊക്കെയുള്ള ഒരുപാട് കാര്യങ്ങള്‍ അയാള്‍ ആലോചിച്ചിട്ടുണ്ടാകും. ആ സിനിമ ഇടയ്ക്ക് നിന്നുപോകുകയും ചെയ്തു.

ശേഷം ഏറെ എന്റെ ഏറെ സിനിമകൾക്ക് ശേഷം ഞാൻ തനിയാവർത്തനം ചെയ്യുന്നു, അപ്പോൾ അവിടേക്ക് മറ്റെ സിനിമക്കാരന്‍ വന്നു. അതിന്റെ സംവിധായകനും നിര്‍മ്മാതാവും കൂടി വന്നു. മമ്മൂക്ക അത് ബാക്കി ഒന്ന് ചെയ്യണം. ഞാന്‍ പറഞ്ഞു ബാക്കി ചെയ്യാം പക്ഷെ  ലോഹി എഴുതണം. എന്ന് ഞാന്‍ പറഞ്ഞു. ലോഹി അതിനും ഹോസ്റ്റ് ആയിട്ട് എഴുതിക്കൊടുത്തു. അതാണ് ഞാനും ലോഹിതദാസും തമ്മിലുള്ള ആദ്യത്തെ ബന്ധമെന്നും മമൂക്ക പറയുന്നു.

ഞങ്ങൾ അന്ന് ന്യൂയർ ആഘോച്ചത് വാത്സല്യം എന്ന ചിത്രത്തിന്റെ സെറ്റിൽ ആയിരുന്നു. ആ സംഭവം ഞാൻ ഇപ്പോഴും ഓർക്കുന്നു, 12 മണിക്ക് ലോഹി എന്നെ ന്യൂയർ വിഷ് ചെയ്തിട്ട് കെട്ടിപിടിക്കുകയായിരുന്നു. എന്നിട്ട് ഒരു കാരണവും ഇല്ലാതെ ലോഹി പൊട്ടിക്കരയുകയായിരുന്നു. എന്നെ കെട്ടിപ്പിടിച്ചിട്ട് ഏങ്ങി ഏങ്ങി കരഞ്ഞു.. അയാൾക്ക് മാനസിക  സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോഴൊക്കെ എന്റെ അടുത്ത് വരും, എഴുത്തിന് കഥ കിട്ടാതെ ആവുമ്പോ വരും. അവസാന കാലത്ത് ഞാന്‍ ലോഹിക്ക് സുഖമില്ലെന്ന് അറിഞ്ഞിട്ട് ഇയാളത് സമ്മതിക്കുന്നില്ല. മൂന്ന് ബ്ലോക്ക് ഉണ്ട്. ഓപ്പറേഷന് സമ്മതിക്കുന്നില്ല. ഞാന്‍ വിളിച്ചു… ചീത്ത പറഞ്ഞു. ഞാന്‍ ഏര്‍പ്പാട് ചെയ്യാന്നും പറഞ്ഞു.

അയാളുടെ കാര്യം എപ്പോൾ ഓർക്കുമ്പോഴും മനസ്സിൽ ഒരു വിങ്ങലാണ്,  പുള്ളിക്ക് എല്ലാത്തിനും ഒരു ഭയമാണ്, ഭൂതക്കണ്ണാടി ഞാൻ സംവിധാനം ചെയ്യണമെന്ന് അയാൾക്ക് വലിയ ആഗ്രഹം ആയിരുന്നു, രജനികാന്തിനോടൊക്കെ ആ  കഥപറഞ്ഞു. അദ്ദേഹം അഭിനയിക്കാമെന്നും പറഞ്ഞു. അന്ന് അതൊക്കെ വലിയ വാര്‍ത്തയായി, കുറേ കഴിഞ്ഞപ്പോൾ എന്റെ ആ ഡയറക്ടിങ്ങിന്റെ ആവേശം എനിക്ക് അങ്ങ് ഒതുങ്ങി. അപ്പോ ലോഹി പറഞ്ഞു ഇനിയിപ്പോൾ നിങ്ങള്‍ തന്നെ അഭിനയിക്ക്. അങ്ങനെ ഞാന്‍ അഭിനയിച്ചു, സംവിധാനം ലോഹിയും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *