ശ്രീനിവാസനെ എനിക്ക് ഭയമാണ് ! ഞങ്ങൾ തമ്മിൽ ഒന്ന് പിണങ്ങിയിരുന്നു ! കാര്യ കാരണ സഹിതമാണ് അഭിപ്രായം പറയുക ! മമ്മൂട്ടിയുടെ വാക്കുകൾ !

മലയാള സിനിമക്ക് ഒഴിച്ചുമാറ്റാൻ കഴിയാത്ത അതുല്യ കലാകാരനാണ് ശ്രീനിവാസൻ.  വലിയ ആരോഗ്യ സ്ഥിതിയെ മറികടന്ന് അദ്ദേഹം ഇപ്പോൾ വീണ്ടും സിനിമ ലോകത്ത് സജീവമാകുകയാണ്. പക്ഷെ ഇപ്പോഴും അദ്ദേഹം മോഹൻലാലിനെ അധികമായി വിമർശിക്കുന്നു എന്നത് സമൂഹ മാധ്യമങ്ങളിൽ ഒരു ചർച്ചയായി മാറുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോഴിതാ ശ്രീനിവാസനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. 2010 ൽ നടന്ന ഒരു പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്.

മമ്മൂട്ടിയുടെ അഖിൽ വാക്കുകൾ ഇങ്ങനെ, ‘എന്നെ വിളിച്ചിരിക്കുന്നത് ശ്രീനിവാസനെ ആദരിക്കാനാണ്. ഞാൻ കുറെ നാളുകളായി ആഗ്രഹിക്കുന്നതാണ് ശ്രീനിവാസനെ ഒന്ന് ആദരിക്കണമെന്ന്. ഇതിന് എന്നെ വിളിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങൾ തമ്മിൽ ഞങ്ങളുടെ സിനിമ ജീവിതത്തോളം അടുപ്പമുള്ള വ്യക്തി ബന്ധമുണ്ട്. നിങ്ങൾ കഥപറയുമ്പോൾ സിനിമയിൽ കണ്ടതല്ല. അതിന്റെ വേറൊരു ഭാവം. എന്റെ പുറത്തു വന്ന സിനിമയിൽ എന്നെക്കാൾ വലിയ താരമായിരുന്ന ആളാണ് ശ്രീനിവാസൻ.

ഞാൻ വിൽക്കാനുണ്ട് എന്ന സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ ശ്രീനിവാസൻ അപ്പോൾ തന്നെ അത്യാവിശം പ്രശസ്തനായ നടനാണ്. മാത്രമല്ല എന്നെ പോലെ അഭിനയ മോഹം മാത്രം കൈവശമുള്ള ആളായിരുന്നില്ല അദ്ദേഹം. അഭിനയം ശാസ്ത്രീയമായി പഠിച്ച് സിനിമ രംഗത്തേക്ക് ഇറങ്ങിയ ആളായിരുന്നു. എനിക്ക് സിനിമയിൽ വരുമ്പോൾ എല്ലാവരെയും പേടി ആയിരുന്നു. ശ്രീനിവാസനെ ഉൾപ്പടെ. ശ്രീനിവാസനെ ഇപ്പോഴും പേടിയുണ്ട്. ഞാൻ കണ്ട നാൾ മുതൽ ശ്രീനിവാസൻ ശുണ്‌ഠിക്കാരനായിരുന്നു.

വളരെ ചെറിയ കാര്യങ്ങൾക്ക് പോലും ഞങ്ങൾ പിണങ്ങിയിരുന്നു, അങ്ങനെ പിണക്കങ്ങളും ഇണക്കങ്ങളും ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തപ്പെടുത്തി. അത് അറിഞ്ഞോ അറിയാതെയോ വന്നൊരു ആത്മബന്ധമാണ്. അത് കഴിഞ്ഞ് അദ്ദേഹം തിരക്കഥാകൃത്തും, നടനും സംവിധായകനും ഒക്കെയായി. സാംസ്‌കാരിക രംഗത്ത് ശ്രീനിവാസന്റെ വാക്കുകൾക്ക് പ്രാധാന്യമുള്ള ഒരു കാലമാണിത്. അത്രത്തോളം ശ്രീനിവാസൻ ഉയർന്നു. ഞാനും ഉയരാതിരുന്നില്ല എന്ന് ഞാൻ പറയുന്നില്ല.

പക്ഷെ അദ്ദേഹത്തിന് ശെരിയെന്ന് തോന്നുന്ന സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാനും സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും നിലനിർത്തികൊണ്ട് തന്നെ താൻ പ്രവർത്തിക്കുന്ന രംഗത്ത് വളരെ ധൈര്യപൂർവം മുന്നോട്ട് പോകുന്നതിലും ശ്രീനിവാസൻ എന്ന മിടുക്കൻ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വളരെ കാര്യകാരണ സഹിതമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അദ്ദേഹം പ്രകടിപ്പിക്കുന്നതും സ്ഥാപിക്കുന്നതും. വളരെ ലോജിക്കലായാണ് അദ്ദേഹം കാര്യങ്ങൾ സംസാരിക്കുന്നത് എന്നും മമ്മൂട്ടി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *