‘എനിക്ക് സിനിമ ഇല്ലാത്തത് കൊണ്ട് ഇവനൊന്നും എന്നെ മൈന്‍ഡ് ചെയ്യുന്നില്ല’ ! ‘ഇതില്‍ പെട്ട നടന്‍ തന്നെയാണ് ഞാന്‍, എനിക്കും കൂടി ഒരു ചായ താടാ !!!!!!
മലയാളികളുടെ സ്വകര്യ അഹങ്കാരമായ ആളാണ് നടൻ മമ്മൂട്ടി. അദ്ദേഹം കുറച്ച് ആഴച്ചകൾക്ക് മുമ്പാണ് തനറെ സിനിമ ജീവിതത്തിൽ അൻപത് വർഷം പൂർത്തിയാക്കിയത്. ഇപ്പോഴിതാ അദ്ദേഹം തനറെ സപ്തതി ആഘോഷിക്കുകയാണ്, 70 വയസിലും വിട്ടുമാറാത്ത അദ്ദേഹത്തിന്റെ യൗവനം ഏവരെയും അസൂയ പെടുത്തുന്നു. ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടൻ, മലയാളികളുടെ അഭിനമാനം അങ്ങനെ വിശേഷണങ്ങൾ ഏറെയാണ്, ഇന്ന് ആരധകരും സഹ താരങ്ങളും അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയാണ്, ആശംസകൾ കൊണ്ട് അദ്ദേഹത്തെ പുണരുകയാണ്, ഹൃദയത്തിൽ നിന്നും അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്നുകൊണ്ട് ഒരായിരം ജന്മദിന ആശംസകൾ നേർന്നുകൊണ്ട്, അദ്ദേഹത്തെ കുറിച്ച് അതികം ആർകും അറിയാത്ത ഒരു സംഭവ കഥ ഇപ്പോൾ ശ്രദ്ധ നേടുകയാണ്, ആ കഥയുടെ ഉള്ളടക്കത്തിലേക്ക് പോകാം…
ഇണക്കങ്ങളൂം പിണക്കങ്ങളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന മലയാള സിനിമയിലെ രണ്ട് ശക്തമായ നടന്മാരാണ് മമ്മൂട്ടിയും തിലകനും. ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് ചെറിയ പിണക്കത്തിലായിരുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമെതിരെ അക്കാലത്ത് തിലകന്‍ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്. എന്നാൽ താരസംഘടനയായ അമ്മയുമായുള്ള പ്രശ്നമായിരുന്നു അതിനെല്ലാം പ്രധാന കാരണം. തനിക്ക് യോജിക്കാൻ പറ്റാത്തതും, എതിര്‍പ്പുകളും ഉള്ള കാര്യങ്ങള്‍ തുറന്നുപറയുക മാത്രമാണ് ചെയ്തിരുന്നതെന്നും അതിനര്‍ത്ഥം മമ്മൂട്ടിയും മോഹന്‍ലാലുമായി എന്തെങ്കിലും പ്രശ്നമുണ്ട് എന്നല്ലെന്നും പിന്നീട് തിലകന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു അഭിമുഖത്തിലാണ് താനും മമ്മൂട്ടിയും തമ്മില്‍ ബെറ്റ് വച്ചതിനെ കുറിച്ച് തിലകന്‍ വെളിപ്പെടുത്തിയത്.
മെഗാസ്റ്റാർ മമ്മൂട്ടിക്ക് സിനിമ ഇല്ലാതിരുന്ന ഒരവസ്ഥ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ആർകെങ്കിലും വിശ്വസിക്കാൻ സാധിക്കുമോ.. എന്നാൽ അദ്ദേഹത്തിന് അങ്ങനെയൊരു അവസ്ഥ ഉണ്ടായിരുന്നു, സിനിമ ഇല്ലാത്തതിന്റെ പേരിൽ അദ്ദേഹം വിഷമിച്ചിരുന്നു. അതായത് തനിയാവര്‍ത്തനത്തിനും ന്യൂഡല്‍ഹിക്കും മുന്‍പ്. തിലകന്റെ വാക്കുകളിലേക്.. ആ സമയത്ത് ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ സിനിമയുടെ സെറ്റില്‍ ഇരിക്കുമ്ബോള്‍ ഒരു പ്രൊഡക്ഷന്‍ ബോയ് എനിക്ക് ഒരു ചായ കൊണ്ടുവന്നു തന്നു. അതുകണ്ട് മമ്മൂട്ടി പ്രൊഡക്ഷന്‍ ബോയിയോട് പറഞ്ഞു ‘ഡാ ഞാനും ഇതില്‍ പെട്ട നടന്‍ തന്നെയാണ്, എനിക്കും കൂടി ഒരു ചായ താടാ,’ എന്ന്. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ മമ്മൂട്ടിയോട് ചോദിച്ചു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു, ‘അല്ല ചേട്ടാ, ഇവനൊന്നും എന്നെ മൈന്‍ഡ് ചെയ്യുന്നില്ല.. കാരണം എനിക്കിപ്പോൾ സിനിമയൊന്നും ഇല്ലല്ലോ,’ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു, അങ്ങനെ പറയുന്നത് ശരിയല്ല, നിങ്ങള്‍ ഇല്ലാത്ത പത്ത് വര്‍ഷം മലയാള സിനിമ മുന്നോട്ട് പോകില്ല എന്ന് ഞാന്‍ മമ്മൂട്ടിയോട് ഉറപ്പിച്ച് പറഞ്ഞു,’
‘അതിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ ലോഹിതദാസിന്റെ തിരക്കഥയിൽ തനിയാവര്‍ത്തനം സിബി സിനിമയാക്കാൻ തയാറെടുക്കുന്ന സമയം. ആ സമയത്ത് സിബി മലയില്‍ എന്നെ വിളിച്ച് ചോദിച്ചു, തനിയാവര്‍ത്തനത്തിലെ അധ്യാപകന്റെ ആ വേഷം അത് ആര് ചെയ്യണമെന്ന്. ഞാന്‍ സംശയമില്ലാതെ പറഞ്ഞു അത് മമ്മൂട്ടി മതിയെന്ന്. പിന്നീട് എറണാകുളത്തെ ഹോട്ടലില്‍ വച്ച് കണ്ടപ്പോള്‍ സിബി പറഞ്ഞു ഞങ്ങളും മമ്മൂട്ടിയെ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന്. ആ ചിത്രത്തിൽ താനും അഭിനയിച്ചിരുന്നു, ആ കഥാപാത്രം മമ്മൂട്ടി മനോഹരമായി ചെയ്തു.
അതിനു തൊട്ടു പുറകെ തന്നെയാണ് മമ്മൂട്ടി മതിലുകളും ചെയ്തത്. ഈ രണ്ട് സിനിമകളും ഇറങ്ങിയ ശേഷം മമ്മൂട്ടി എന്നെ നേരില്‍ കണ്ടു. മതിലുകള്‍ കണ്ടോ എന്ന് എന്നോട് ചോദിച്ചു. രണ്ട് സിനിമകളും നന്നായിരിക്കുന്നു എന്നും ഇത്തവണ സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും തനിക്ക് കിട്ടുമെന്നും മമ്മൂട്ടിയോട് ഞാന്‍ പറഞ്ഞു. സ്റ്റേറ്റ് അവാര്‍ഡ് ചിലപ്പോള്‍ കിട്ടുമായിരിക്കും പക്ഷെ നാഷണല്‍ അവാര്‍ഡ് കിട്ടില്ല എന്നാണ് അന്ന് മമ്മൂട്ടി എന്നോട് പറഞ്ഞത്. രണ്ട് അവാര്‍ഡും കിട്ടും 5,000 രൂപയ്ക്ക് ബെറ്റ് വയ്ക്കുന്നോ എന്ന് ഞാന്‍ അപ്പോള്‍ മമ്മൂട്ടിയോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ ബെറ്റും വെച്ചു.. താൻ ഞാൻ പറഞ്ഞത് പോലെ തന്നെ ആ വര്‍ഷം സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും മമ്മൂട്ടിക്ക് കിട്ടി. പക്ഷേ, ബെറ്റ് വച്ച 5,000 രൂപ ഇപ്പോഴും മമ്മൂട്ടി എനിക്ക് തന്നിട്ടില്ല,’ എന്നും അന്ന് തിലകന്‍ പറഞ്ഞിരുന്നു.
Leave a Reply