‘അന്ന് നടി സുഹാസിനിയുമായുള്ള ഗോസ്സിപ്പിന് നടൻ മമ്മൂട്ടി കണ്ടെത്തിയ പരിഹാരം ഇതായിരുന്നു’ !!!!
മമ്മൂട്ടി ഇന്ന് മലയാള സിനിമയുടെ താര രാജാവാണ്, ഒരു നടൻ എന്നതിലുപരി അദ്ദേഹത്തെ ഒരുപാടുപേർ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു, ഓരോ ചിത്രങ്ങളും വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്, ഇപ്പോൾ പുതുയതായി പുറത്തിറങ്ങിയ ചിത്രം ‘വൺ’ മികച്ച പ്രേക്ഷക പിന്തുണ നേടി ഒ ടി ടി യിൽ ഇപ്പോഴു പ്രദർശനം തുടരുന്നു. ഈ നിമിഷംവരെയും സിനിമക്കപ്പുറത്ത് ഇമേജിന് ഒരു കോട്ടവും സംഭവിക്കാത്ത നടന്മാരിൽ ഒരാളാണ് ,മമ്മൂട്ടി..
എന്നാൽ എണ്‍പതുകളിലെ ഹിറ്റ് ജോഡികളായിരുന്നു മമ്മൂട്ടിയും നടി സുഹാസിനിയും. ഇരുവരും ഒരുമിച്ചുള്ള സിനിമകളെല്ലാം മികച്ച വിജയം നേടിയിരുന്നു. മറ്റു താര ജോഡികൾക്ക് ഒന്നും ലഭിക്കാത്ത സ്വീകാര്യത ഇവർക്ക് ലഭിച്ചിരുന്നു, കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ഈ ജോഡികളെ സ്വീകരിച്ചിരുന്നത്, എന്നാല്‍, ഇരുവരുടെയും പേരുമായി ബന്ധപ്പെട്ട് വലിയൊരു ഗോസിപ്പ് ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്. അത് അന്ന് മമ്മൂട്ടിയെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു.
എന്നാൽ ആ ഗോസ്സിപ്പിനെ നേരിടാൻ വളരെ രസകരമായ ഒരു കാര്യമാണ് അദ്ദേഹം ചെയ്‌തത്, പ്രമുഖ കാര്‍ട്ടൂണിസ്റ്റായ യേശുദാസ് ഒരിക്കല്‍ തന്റെ മാഗസിനില്‍ സുഹാസിനിയുടെയും മമ്മൂട്ടിയുടെയും സൗഹൃദത്തെ കുറിച്ച് എഴുതിയിരുന്നു, എന്നാൽ അന്ന് ഇത് വായിച്ചവർ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടു, ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. മമ്മൂയിയും സുഹാസിനിയും ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഒരുമിച്ചുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന് പായസം വളരെ ഇഷ്ടമാണെന്നു സുഹാസിനി അറിഞ്ഞു.
അതറിഞ്ഞ സുഹാസിനി ഒരു ദിവസം അദ്ദേഹത്തിന് വീട്ടിൽ നിന്നും പായസം ഉണ്ടാക്കി കൊണ്ടുവന്നിരുന്നു, ഇത് അക്കാലത്തെ പ്രമുഖ സിനിമാ മാഗസിന്‍ ആയിരുന്ന കട്ട് കട്ടിന്റെ എഡിറ്ററായിരുന്നു യേശുദാസ് ഈ പായസക്കഥ അദ്ദേഹം തന്റെ മാഗസിനില്‍ നല്‍കി. ഇതും അന്നുണ്ടായിരുന്ന ഗോസിപ്പുകൾക്ക് മാറ്റു കൂട്ടിയിരുന്നു, കൂടാതെ ഈ കാരണത്താൽ ഇവർ തമ്മിൽ തമ്മില്‍ ആവശ്യത്തില്‍ കവിഞ്ഞ ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു.
ഇത് ഒടുവിൽ സാക്ഷാൽ മമ്മൂട്ടിയുടെ ചെവിയിലും എത്തി, ഇത് അന്ന് അദ്ദേഹത്തെ മാനസികമായി ഒരുപടി വിഷമിപ്പിച്ചു, ഇതിനൊരു പരിഹാരത്തിനായി, അദ്ദേഹം ഈ ഗോസിപ്പുകള്‍ക്ക് മറുപടിയായാണ് മമ്മൂട്ടി ഭാര്യയെയും തനിക്കൊപ്പം കൂട്ടി, പിന്നീടുള്ള എല്ലാ ലൊക്കേഷനിലും അദ്ദേഹത്തിനോടൊപ്പം ഭാര്യ സുല്‍ഫത്തിനെയും കൂട്ടിയാണ് മമ്മൂട്ടി വന്നിരുന്നതെന്ന് മാഗസീൻ റിപ്പോർട്ടർ യേശുദാസ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.
മമ്മൂട്ടിയും സുഹാസിനിയും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നത് ‘കൂടെവിടെ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലാണ്. സുഹാസിനിയുടെ ആദ്യ മലയാള ചിത്രമായിരുന്നു ഇത്. പിന്നീട് അതിനു ശേഷം അക്ഷരങ്ങള്‍, എന്റെ ഉപാസന, കഥ ഇതുവരെ, പ്രണാമം, രാക്കുയിലിന്‍ രാഗസദസില്‍ തുടങ്ങിയ ചിത്രങ്ങളിലും ഒന്നിച്ചു അഭിനയിച്ചു. 1987 ല്‍ പുറത്തിറങ്ങിയ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ കുടുംബപ്രേക്ഷകര്‍ വിജയിപ്പിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇപ്പോഴും ആ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റുകളാണ്, വിവാഹത്തിന് ശേഷം തനിക്കുള്ള ഒരേയൊരു പെൺ സുഹൃത്ത് തന്റെ ഭാര്യ സുൽഫത്ത് മാത്രമാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു….
Leave a Reply