മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ടോ !!! സംവിധായകന്റെ വാക്കുകൾ ശ്രദ്ധനേടുന്നു !
മലയാള സിനിമയിലെ രണ്ടു പ്രതിഭകളാണ് മോഹൻലാലും മമ്മൂട്ടിയും. ഇന്ന് മലയാളികൾക്ക് ഇവരെ മാറ്റി നിർത്തിയുള്ള മലയാള സിനിമ ചിന്തിക്കാൻ പോലും കഴിയുന്നതല്ല, രണ്ടുപേരും അവരവരുടേതായ കഴിവുകളിൽ പകരം വെക്കാനില്ലാത്ത അഭിനേതാക്കളാണ്. ഇന്ന് ലോകമറിയുന്ന നടന്മാരും ഒപ്പം മലയാള സിനിമയുടെ അഭിമാനവും. വർഷങ്ങളായി തങ്ങളുടെ താര പദവി അതേപോലെ കാത്തു സൂക്ഷിക്കാനും ഇവർ ശ്രമിക്കുന്നുണ്ട്.
നടന്മാർ എന്നതിലുപരി ഇവർ വളരെ അടുത്ത സുഹൃത്തുക്കളാണ്, ഇരു കുടുംബങ്ങളും തമ്മിൽ നല്ല സൗഹൃദവുമാണ്, മാത്രവുമല്ല ഇവർ ഒരുമിച്ചും നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, മറ്റു ഭാഷകളിൽ ഇവരുടെ ഒത്തൊരുമയും സൗഹൃദവും വലിയ വാർത്തയായിരുന്നു. എന്നാൽ ഒരു സമയത്തെ ഇവരുടെ മത്സരത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും ഒരുമിച്ചു പ്രവര്‍ത്തിച്ചപ്പോഴുള്ള ഓര്‍മ്മകളുമെല്ലാം പങ്കുവെച്ചെത്തിയിരിക്കുകയാണ് സംവിധായകനായ സാജന്‍.
അദ്ദേഹത്തിന്റെ തുറന്ന് പറച്ചിലുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പല ചർച്ചകൾക്കും വഴിയൊരുക്കിയിരിക്കുന്നത്. പഴയ കാലത്ത് ചില പ്രൊഡക്ഷൻ കമ്പനികൾക്ക് അവരുടെ ബാനറിന് അതാത് താരങ്ങൾ എന്ന അവസ്ഥയുണ്ടായിരുന്നു. അന്ന് മമ്മൂട്ടിക്കും മോഹൻലാലിനും ഒരുപോലെ താരമൂല്യം ഉണ്ടെങ്കിലും വിജയ മൂവീസിന്റെ സ്വന്തം താരം മമ്മൂട്ടിയായിരുന്നു. അവരുടെ സംവിധായകനായത് കൊണ്ട് എനിക്കും മാറി ചിന്തിക്കേണ്ടി വന്നിരുന്നില്ല എന്നും അദ്ദേഹം പറയുന്നു..
പക്ഷെ എനിക്കെപ്പോഴും എല്ലാവരും ഒരുപോലെ ആയിരുന്നു, ആ സമയത്ത് മോഹന്‍ലാലിന്റെ പടങ്ങള്‍ സൂപ്പര്‍ഹിറ്റായി പോയ്‌ക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിനെ വെച്ചും ഒരു സിനിമ ചെയ്യാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു. ‘കണ്ടു കണ്ടറിഞ്ഞു’ എന്ന ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും ഉണ്ടായിരുന്നു. കൂടാതെ മേനക, നാദിയ മൊയ്‌ദു തുടങ്ങിയവരും ഉണ്ടായിരുന്നു.. രണ്ടു പേര്‍ക്കൊപ്പവും പ്രവര്‍ത്തിക്കാന്‍ പറ്റുന്നതിന്റെ സന്തോഷം അന്ന് എനിക്കുണ്ടായിരുന്നുവെന്നും അഭിനയത്തിന്റെ കാര്യത്തിൽ അന്ന് രണ്ടുപേരും മത്സരിച്ച് ചെയ്യുന്നപോലെ എനിക്ക് തോന്നി. ആരാണ് മികച്ചത് എന്ന് പറയാൻ കഴിയാത്ത വിധം ലാലും മമ്മൂട്ടിയും ആ സിനിമയിൽ അഭിനയിച്ചത്..
ആ ചിത്രത്തിൽ രണ്ടുപേർക്കും തുല്യ തുല്യവേഷമാണെന്ന് പറഞ്ഞാണ് മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഈ ചിത്രത്തിൽ കൊണ്ടുവന്നത്. പരസ്പരം വെച്ച് മാറാന്‍ പറ്റിയ കഥാപാത്രമായിരുന്നു അത്. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം എല്ലാം ഒതുക്കിപ്പിടിച്ച് വെക്കേണ്ടി വരുന്ന ഒരു റോൾ ആയിരുന്നു. നിസംഗഭാവമാണ് എന്ന് പറഞ്ഞപ്പോള്‍ നിംസംഗന്‍ റെഡി എന്ന് പറയുമായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷെ അന്ന് അതിൽ മമ്മൂട്ടിക്ക് ചെറിയൊരു വിഷമം തോന്നിയിരുന്നു.
അതുപോലെതന്നെ ഗീതം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ഇതുപോലെ ചില സംഭവങ്ങൾ ഉണ്ടായിരുന്നു, ചിത്രത്തിൽ മോഹൻലാലിൻറെ ചില ഡയലോഗുകളൊക്കെ മമ്മൂട്ടി പറഞ്ഞിട്ട് തിരക്കഥയിൽ നിന്നും മാറ്റിയിരുന്നു. അഭിനയിക്കുന്ന സമയത്ത് പറഞ്ഞ ഡയലോഗുകൾ ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഇല്ലാതിരുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അന്ന് അത് അദ്ദേത്തിന് വലിയ വിഷമമായിരുന്നു എങ്കിലും അദ്ദേഹം അത് പ്രകടിപ്പിച്ചിരുന്നില്ല. എങ്കിലും അന്ന് ഡബ്ബിംഗെല്ലാം കഴിഞ്ഞ് പോവുന്നതിനിടെ, എല്ലാം കഴിഞ്ഞല്ലോ, ഇനി നമ്മള്‍ കാണില്ല ട്ടോ എന്ന് പറഞ്ഞായിരുന്നു പോയത് അത് അന്ന് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു എന്നും സാജൻ പറയുന്നു….
Leave a Reply