‘ജനങ്ങളുടെ പണം മുടക്കിയുള്ള ഒരു ആദരവും എനിക്ക് വേണ്ട’ ! മന്ത്രിയോട് തുറന്നടിച്ച് മമ്മൂട്ടി ! സംഭവം ഇങ്ങനെ !!!!
മലയാള സിനിമയിലെ താര രാജാവാണ് നടൻ മമ്മൂട്ടി. അദ്ദേഹം സിനിമ ലോകത്ത് തുടക്കം കുറിച്ചിട്ട് 50 വർഷം പൂർത്തിയായിരുന്നു. മലയാളികളെ വിസ്‍മയിപ്പിച്ച എത്രയോ കഥാപാത്രങ്ങൾ ഇന്നും നമ്മളുടെ മനസ്സിൽ മായാതെ നിൽക്കുന്നു, സിനിമ ലോകം മുഴുവൻ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് നിര്‍മ്മതാവ് ബാദുഷ. അദ്ദേഹം കഴിഞ്ഞ ദിവസം തനറെ ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധനേടുന്നത്.
ബാദുഷയുടെ വാക്കുകൾ ഇങ്ങനെ, ഇന്ന് എന്റെ മനസിന് ഏറെ കുളിര്‍മയും സന്തോഷവും നല്‍കുന്ന ഒരു സംഭവമുണ്ടായി. ഞാനും ആന്റോ ചേട്ടനും അതായത് ആന്റോ ജോസഫ്, ഞങ്ങൾ പതിവു പോലെ വൈകിട്ട് മമ്മുക്കയുടെ വീട്ടില്‍ പോയി വെറുതെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മുക്കയ്ക്ക് ഒരു ഫോണ്‍ വിളി വരുന്നത്, അത് വേറെ ആരുമല്ല നമ്മുടെ ബഹുമാനപെട്ട സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സാര്‍ ആയിരുന്നു അത്’.
മമ്മുക്ക സിനിമയില്‍ എത്തിയതിന്റെ 50-ാം വര്‍ഷത്തികത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ വലിയ ഒരു ആദരവ് നല്‍കുന്നതിനെ കുറിച്ച് പറയാനായിരുന്നു മന്ത്രി സജി ചെറിയാൻ വിളിച്ചത്. എന്നാല്‍ അദ്ദേഹത്തോടുള്ള മമ്മൂക്കയുടെ മറുപടിയാണ് എന്നെ ഞെട്ടിച്ചതും കൂടുതൽ സന്തോഷവാനാക്കിയതും. കാരണം മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ ആയിരുന്നു. ‘ജനങ്ങളുടെ പണം മുടക്കിയുള്ള ഒരു വലിയ ആദരവും എനിക്കു വേണ്ട, പക്ഷെ ഏതായാലും നിങ്ങള്‍ തീരുമാനിച്ച സ്ഥിതിക്ക് വളരെ ലളിതമായ രീതിയില്‍ ആണെകിൽ ഞാൻ സ്വീകരിക്കാം’ എന്നായിരുന്നു മറുപടി. ഈ കൊവിഡ് ദുരിത കാലത്ത് മമ്മൂക്ക കാണിക്കുന്ന ശ്രദ്ധയില്‍ അദ്ദേഹത്തോട് എനിക്ക് വലിയ ആദരവ് തോന്നുന്നു. മമ്മുക്കയ്ക്ക് ഒരു വലിയ സല്യൂട്ട്”. എന്നു പറഞ്ഞാണ് ബാദുഷ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇതുപോലെ തന്നെ സജി ചെറിയാനും ഇതിനെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരുന്നു, അതായത് താൻ മമ്മൂട്ടിക്ക് ആദരവ് നൽകുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ വിളിച്ചിരുന്നു എന്നും പക്ഷെ അദ്ദേഹം ആ കാര്യത്തിൽ ഒരു നിബന്ധന വെച്ചിരുന്നു അതായത് സാമ്ബത്തികം മുടക്കിയ ഒരു ആദരവും തനിക്ക് വേണ്ട എന്നും, ഈ പേരിൽ ഒരു ധൂർത്തും താൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ടു തന്നെ ചെറിയ ചടങ്ങ് മതിയെന്ന് വീണ്ടും വീണ്ടും ആവർത്തിച്ച് പറഞ്ഞു എന്നും ബഹുമാനപെട്ട മന്ത്രി സജി ചെറിയാൻ തുറന്ന് പറഞ്ഞിരുന്നു. കൂടാതെ ചടങ്ങ് ചെറുതാണെങ്കിലും വലുതാണെങ്കിലും ഞങ്ങൾക്ക് ഇത് സന്തോഷത്തിന്റെ മുഹൂര്‍ത്തമാണ് എന്നും കാരണം കേരളത്തിന്റെ സാംസ്‌കാരിക മേഖലക്കും, മലയാള സിനിമയ്ക്കും, ഇന്ത്യന്‍ സിനിമയ്ക്കും അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണെന്നും മന്ത്രി പറയുന്നു. ഒരു സിനിമ നടൻ എന്നതിലുപരി അദ്ദേഹം ഒരു വ്യക്തി എന്ന നിലയിലും സമൂഹത്തിന് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട് എന്നും മന്ത്രി പറയുന്നു…..
Leave a Reply