
‘എന്റെ സിനിമ ജീവിതത്തിൽ എനിക്ക് ആരാധന തോന്നിയിട്ടുള്ളത് ആ ഒരു നടിയോട് മാത്രം’ അതിന് കാരണവും ഉണ്ട് ! മമ്മൂട്ടിയുടെ തുറന്ന് പറച്ചിൽ വൈറലാകുന്നു !
മലയാള സിനിമയിലെ താര രാജാവാണ് നടൻ മമ്മൂട്ടി. അദ്ദേഹം ഇന്നും മലയാള സിനിമയിൽ മുൻ നിര നായകനായി നിറഞ്ഞ് നിൽക്കുകയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അഭിനയ മികവുകൊണ്ടും ഇന്നും പകരം വെക്കാനില്ലാത്ത സൂപ്പർ സ്റ്റാറായി നിൽക്കുകയാണ് അദ്ദേഹം, പൊതുവെ ഒതുങ്ങിയ സ്വഭാവക്കാരനായ അദ്ദേഹം അങ്ങനെ തന്റെ വിശേഷങ്ങളൊന്നും തുറന്ന് പറയാറില്ല. എന്നാൽ ഇപ്പോൾ ഏറെ കാലമായി പലരും അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി പറയുകയാണ്.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തനിക്ക് ഏറ്റവും ആരാധനയും ഇഷ്ടവും തോന്നിയിട്ടുള്ള നടിയെ കുറിച്ച് തുറന്ന് പറയുകയാണ് അദ്ദേഹം, അത് വേറെ ആരുമല്ല നമ്മുടെ മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളായ നവ്യാ നായർ ആണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും തനിക്ക് ബഹുമാനവും ഇഷ്ടവും നവ്യയോട് തോന്നിയിരുന്നു എന്നും അദ്ദേഹം പറയുന്നു. തനറെ ഇഷ്ടം പറയുകമാത്രമല്ല അതിന്റെ കാരണവും അദ്ദേഹം പറയുന്നു…
ഞാൻ അഭിനയിച്ച സിനിമകളെ കുറിച്ച് വളരെ ആത്മാർഥമായിട്ട് അഭിപ്രായം പറയുകയും, അഭിനന്ദനങൾ അറിയിക്കുകയും ചെയ്ത് ഒരാളാണ് നവ്യ, പലരും അത് പറയാറുണ്ടെങ്കിലും നവ്യയുടെ ആ വാക്കുകൾ ഹൃദയത്തിൽ നിന്ന് പറയുന്നത് പോലെ തനിക്ക് തോന്നിയെന്നും അദ്ദേഹം പറയുന്നു. ഞങ്ങൾ ഒരുമിച്ച് രണ്ടു ചിത്രങ്ങളാണ് ചെയ്തിരുന്നത്, സേതുരാമയ്യർ സി ബി ഐ, ദ്രോണ എന്നീ ചിത്രങ്ങൾ. അത് മാത്രമല്ല മമ്മൂട്ടി എന്ന നടനോടുള്ള ആരാധന കാരണം ഏറ്റവും നന്നായി തന്നോട് പെരുമാറിയിട്ടുള്ള ആളുകൂടിയാണ് നവ്യ. കൂടാതെ നവ്യയുടെ വിവാഹം എന്നെ വിളിച്ചപ്പോൾ അത് ഒരു സിനിമ താരത്തെ വിളിക്കുന്നപോലെ ആയിരുന്നില്ല തന്നെ ക്ഷണിച്ചിരുന്നത് പകരം ഒരു സുഹൃത്തായിട്ടോ, അല്ലെങ്കിൽ ഒരു ജേഷ്ഠ സഹോദരൻ ആയിട്ടോ ആണ് അന്ന് നവ്യ തന്നെ വിവാഹം വിളിച്ചത് എന്നും മമ്മൂട്ടി പറയുന്നു…

ഈ കാരണങ്ങൾ കൊണ്ട് തന്നെ എന്റെ മനസ്സിൽ സ്നേഹവും ഒരു പ്രേത്യേക സ്ഥാനവും ഇഷ്ടവും, അതിലുപരി ഒരു നടി എന്ന രീതിയിൽ ആരാധനയുമുണ്ടെന്നും അദ്ദേഹം പറയുന്നു. പഴയ ഏത് നായികമാരോടും നമ്മൾ മമ്മൂട്ടിയെ കുറിച്ചുള്ള അഭിപ്രയം ചോദിച്ചാൽ അവർ ഏവരും ഒരുപോലെ പറയുന്നത്, അതികം ആരോടും മിണ്ടാറില്ല, ഒരു പരുക്ക സ്വഭാവം ആണെകിലും പക്ഷെ വളരെ നല്ല മനുഷ്യനും, സഹ പ്രവർത്തകനുമാണെന്നാണ് അവരുടെ അഭിപ്രായം, ശോഭനയും, ഗീതയും പോലെയുള്ള മിക്ക നടിമാരും ഇതേ അഭിപ്രയമാണ് പറയാറുള്ളത്, പക്ഷെ മോഹൻലാലിനെ കുറിച്ച് ചോദിക്കുമ്പോൾ നൂറ് നാവാണ് എല്ലാവർക്കും, മോഹൻലാൽ സിനിമയിൽ ഉള്ള മിക്കവരുമായും വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഒരാളാണ്, 80’സ് എന്ന ഗ്രൂപ്പ് ഇവർക്കുണ്ട്, 80 കാലഘത്തിലെ നടി നടന്മാരുടെ കൂട്ടായിമയാണ് ഇത്. പക്ഷെ അവിടെയും ഒഴിഞ്ഞ് മാറി നിൽക്കുന്ന ആളാണ് മമ്മൂട്ടി.. അങ്ങനെയുള്ള ഒരാളിൽ നിന്നും ഇത്തരം വാക്കുകൾ ലഭിച്ചത് നവ്യയുടെ ഭാഗ്യമാണ് എന്നാണ് ആരാധകർ പറയുന്നത്….
Leave a Reply