എന്റെ അസുഖം ഒരിക്കലും അവസാനിക്കുന്നില്ല, ഇതിനൊരു അവസാനമില്ല ! അങ്ങനെ കാത്തിരുന്നാൽ നിരാശയാകും ഫലം ! തന്റെ ജീവിതത്തെ കുറിച്ച് മംമ്ത പറയുന്നു !

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. നിരവധി മികച്ച സിനിമകളുടെ ഭാഗമായിരുന്ന മംമ്ത ഒരു ഗായിക കൂടിയാണ്., ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ തമിഴ് സിനിമയുടെ പ്രൊമോഷൻ സമയത്ത് തന്റെ അസുഖത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വളരെ ചെറിയ പ്രായം തൊട്ടുതന്നെ അർബുദത്തെ പൊരുതി തോൽപ്പിക്കുന്ന മംമ്‌തയുടെ അതിജീവനത്തിന്റെ വാക്കുകൾ എപ്പോഴും മറ്റുള്ളവർക്ക് വളരെ പ്രചോദനമാകാറുണ്ട്.

ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് മംമ്ത പറയുന്നതിങ്ങനെ, പോരാട്ടം അവസാനിക്കുന്നില്ല. അതിന് ഒരു അവസാനം ഇല്ല. ഇതിന് അവസാനം കാത്തിരുന്നാൽ നിരാശരാകും. ഈ പോരാട്ടത്തിന് ഒരു അവസാനം വരുമെന്ന് കരുതി പൊരുതുന്ന ചിന്താ​ഗതി മാറ്റിയപ്പോൾ ജീവിതം എളുപ്പമായെന്നും മംമ്ത പറയുന്നു. ഒരുപക്ഷെ ജീവിത കാലം മുഴുവൻ പോരാടിക്കൊണ്ടിരിക്കണം. ഇത്തരം ചെറിയ പ്രശ്നങ്ങൾ വന്ന് കൊണ്ടിരിക്കും. ആ മെെൻഡ് സെറ്റ് ഞാൻ എന്ന് ഉൾക്കൊണ്ടാേ അന്ന് മുതൽ ജീവിതം വളരെ എളുപ്പമായെന്നും മംമ്ത പറയുന്നു.

എന്റെ ഈ അസുഖം കാരണം മറ്റുള്ളവരേക്കാൾ ചില പരിമിതികൾ തനിക്കുണ്ടെന്നും മംമ്ത പറയുന്നു. എന്നോടൊപ്പം വർക്ക് ചെയ്യുന്നവരോടും മാതാപിതാക്കളോടുമെല്ലാം ഞാൻ പറയാറ് കുറച്ച് കൂടി ക്ഷമ എന്റെ കാര്യത്തിൽ കാണിക്കാനാണ്. കാരണം നിങ്ങൾ പത്തിരട്ടി വേ​ഗത്തിൽ ചെയ്യുന്ന കാര്യം ഒരുപക്ഷെ എനിക്ക് അ‍ഞ്ചിരട്ടി വേ​ഗത്തിലേ പറ്റൂ. കാരണം ഇന്ന് ആരോ​ഗ്യപ്രശ്നം കാരണം ഞാൻ സ്ലോയാണ്. ഒരുപക്ഷെ ഈ ഒരു വർഷം ഞാൻ സ്ലോയായിരിക്കും.

എനിക്ക് ഇപ്പോൾ എന്റെ അച്ഛനും അമ്മയുമാണ് എല്ലാം, അവരെ നോൽക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്, കുടുംബത്തിലെ അത്താണി ഞാനാണ്. അച്ഛൻ അഞ്ച് വർഷം മുമ്പ് റിട്ടയർ ചെയ്തു. അച്ഛൻ ബാങ്കറും അമ്മ ടീച്ചറുമായിരുന്നു. അമ്മയിപ്പോൾ എന്റെ മാനേജരാണ്. നമ്മളൊരു ടീമാണ്. മൂന്നം​ഗ കുടുംബം. ഒരു പ്രായത്തിനപ്പുറം അവരെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അവർ എന്റെ കുട്ടികളെ പോലെയാണ്. കാൻസർ ബാധിച്ച് മരിക്കുമെന്ന് താനൊരിക്കൽ പോലും ചിന്തിച്ചിട്ടില്ലെന്നും മംമ്ത വ്യക്തമാക്കി.

അതുപോലെ തനിക്ക് ഇപ്പോൾ ഒരു പ്രണയമുണ്ടെന്നും മംമ്ത തുറന്ന് പറയുന്നുണ്ട്, ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിംഗ് ആണ്. ഇതില്‍ ഞാന്‍ സന്തോഷവതിയാണ്. ഭാവിയില്‍ എന്താകുമെന്ന് അറിയില്ല, ഇപ്പോള്‍ സന്തോഷമാണ്” എന്നാണ് മംമ്ത പറയുന്നത്. മംമ്തയുടെ ഈ ആത്മധൈര്യത്തിന് കൈയ്യടിക്കുകയാണ് ആരാധകർ..

Leave a Reply

Your email address will not be published. Required fields are marked *