24 മത്തെ വയസിലാണ് തനിക്ക് അർബുദം പിടിപെട്ടത് ! ആ അവസ്ഥയിലും എനിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നിരുന്നു ! മറക്കാൻ കഴിയാത്ത സംഭവം മംമ്ത മോഹൻദാസ് പറയുന്നു !

ഇന്ന്  ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത നടിയാണ് മംമ്ത മോഹൻസാദ്. നടി എന്നതിലുപരി അവർ ഒരു ഗായിക കൂടിയാണ്. മയൂഖം എന്ന സിനിമയിൽ തുടങ്ങി ഇതിനോടകം അനേകം ഹിറ്റ് സിനിമകളുടെ  ഭാഗമായ മംമ്ത വ്യക്തിപരമായി ഏറെ പ്രതിസന്ധികളെ തരണം ചെയ്ത വ്യക്തി കൂടിയാണ്. 24 മത്തെ വയസിൽ  അർബുദം എന്ന  മഹാ രോഗത്തോട് പൊരുതി ജീവിതം തിരികെ പിടിച്ച ആളുകൂടിയാണ് മംമ്ത.

അതുപോലെ വ്യക്തി ജീവിതത്തിൽ നിരവധി പ്രസ്ഥിസന്ധി ഘട്ടങ്ങൾ കടന്ന് വന്ന മംമ്ത വിവാഹ മോചനം നേടി അവിടെയും കൈവിട്ടുപോകും എന്ന് തോന്നിയ തന്റെ ജീവിതം തിരികെ കൊണ്ടുവന്ന താരം ഇന്ന് നിരവധി സ്ത്രീകൾക് പ്രചോദനം കൂടിയാണ്. 2011 ലാണ് മമ്ത വിവാഹം കഴിച്ചത്, തന്റെ വളരെ അടുത്ത സുഹൃത്തുകൂടിയായ പ്രജിത് പദ്മനാഫനെയാണ്.

എന്നാൽ ആ വിവാഹ ബന്ധം അ,ധി,കനാൾ നീണ്ടുനിന്നില്ല. ഇരു കുടുംബങ്ങളും തമ്മിൽ ആലോചിച്ച് വളരെ ആഡംബരമായി നടന്ന ഒരു വിവാഹമായിരുന്നു. എന്നാൽ കഷ്ടിച്ച് ഒരു വർഷം തികയാൻ കാത്ത് നിൽക്കാതെ ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു, വിവാഹത്തിന് ശേഷം തമ്മിൽ ഉണ്ടായിരുന്ന സൗഹൃദം നഷ്ടമാകുകയും, പ്രജിത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റം ഉണ്ടാകുകയും ആയ കാരണത്താൽ ഞങ്ങളുടെ വിവാഹ മോചനത്തിന് ഞാനും ഒരു കാരനാക്കാരിയായിരുന്നില്ല എന്ന് മംമ്ത ആവർത്തിച്ച് പറഞ്ഞിരുന്നു.

എന്റെ വീട്ടുകാർ അദ്ദേഹത്തെ ഒരു മകനെപോലെയാണ് കണ്ടത്, അവർക്ക് അങ്ങനെ കരുതാനും സ്നേഹിക്കാനും മറ്റൊരു മകൻ ഇല്ലായിരുന്നു. പക്ഷെ തിരിച്ച് ആ ഒരു സമീപനം അവർക്ക് ലഭിച്ചിരുന്നില്ല. ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും തനിക്ക് ലഭിച്ചിരുന്നില്ലെന്നും പരസ്പരം പൊരുത്തപ്പെട്ട് പോകാൻ സാധിക്കില്ല എന്ന ഉറച്ച വിശ്വാസത്തിൽ തങ്ങൾ പിരിയാൻ തീരുമാനിക്കുക ആയിരുന്നു എന്നും മംമ്ത പറഞ്ഞിരുന്നു, അതുപോലെ തന്നെ തന്റെ ജീവിതത്തിൽ മറ്റൊരു ദുരനുഭവം കൂടി ഉണ്ടായിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് മംമ്ത.

വളരെ ചെറിയ പ്രായത്തിലാണ് അർബുദം പിടിപെട്ടത്, എന്നാൽ അതിന്റെ ചികിത്സക്ക് ഇടയിലും എനിക്ക് മോശമായ മറക്കാൻ കഴിയാത്ത ഒരു അനുഭവം ഉണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു ട്രീറ്റ്‌മെന്റ്. ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി തന്നെ ഓപ്പറഷന്‍ തിയറ്ററിലെത്തിച്ചു. അവിടെ ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്‌സും. തു ട ഭാഗത്തെ വ സ്ത്രം മാ ത്രം മാ റ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ എന്നെ പൂര്‍ണ നഗ്ന ആക്കിയാണ് ഓപ്പറേഷൻ തിയറ്ററിൽ കിടത്തിയത്.

പക്ഷെ അവരുടെ ഉദ്ദേശം ശെരിയല്ലെന്ന് എന്റെ ഉൾമനസ് അറിയുന്നുണ്ടായിരുന്നു. അവരുടെ പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും എന്നെ വല്ലാതെ അസ്വസ്ഥയാക്കി. പക്ഷേ, അനസ്‌തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ എനിക്ക് കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും എന്ന് പറഞ്ഞ് അറിയിക്കാൻ കഴിയില്ല. പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ച് ഒഴിഞ്ഞു മാറുകയാണ് ചെയ്തത് എന്നും മംമ്ത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *