എല്ലാ പോരാട്ടങ്ങളും അവസാനിപ്പിച്ച് ഞാൻ രോ,ഗ,ത്തിന് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചു ! വീണ്ടും അർബുദം എന്നെ തളർത്തി ! മംമ്തയുടെ വാക്കുകൾ !

മലയാളികൾക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിൽ കൂടി മലയാളി പ്രേക്ഷകക്ക് മുന്നിൽ എത്തിയ മംമ്ത പിന്നീട് പല ഭാവങ്ങളിലും രൂപങ്ങളിലും സിനിമ ലോകത്ത് നിറഞ്ഞാടി. ഒരു അഭിനേത്രി എന്നതിലുപരി അവർ ഒരു ഗായിക കൂടിയാണ്. ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത താരമാണ് മംമ്ത. പക്ഷെ വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് മംമ്ത.  24 മത്തെ വയസിൽ അർബുദം എന്ന മഹാ രോഗത്തോട് പൊരുതി ജീവിതം തിരികെ പിടിച്ച മംമ്ത ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സിനിമയിൽ അത്യാവശ്യം തിരക്കായി വന്ന സമയത്താണ് എന്നെ തേടി ആ ദുഃഖവാർത്ത  എത്തിയത്.  24 മത്തെ വയസിൽ അർബുദം. എന്റെ രോഗ വിവരം കൂട്ടുകാർക്ക് സഹിതം എല്ലാവർക്കും ഒരു ഞെട്ടലായിരുന്നു. കൂട്ടുകാ​ർ പലപ്പോഴും മദ്യപാനമോ പുകവലിയോ ചിട്ടയല്ലാത്ത ജീവിതമോ തേടി പോകുേമ്പാൾ, എല്ലാറ്റിനോടും നോ പറഞ്ഞ്, ഡയറ്റും പതിവ്​ വ്യായാമവുമായി ചിട്ടയായ ജീവിതം നയിച്ച എനിക്ക്​ അർബുദമാണെന്ന്​ തിരിച്ചറിഞ്ഞപ്പോൾ എല്ലാവർക്കും അതൊരു അതിശയമായിരുന്നു.

ഞാൻ തളർന്ന് പോകാതെ എന്നെ പിടിച്ച് നിർത്തിയത് അച്ഛനും അമ്മയുമാണ്. അവരുടെ  ആ പിന്തുണ എന്നെ മുന്നോട്ട് നയിച്ചു. എങ്കിലും, പക്ഷെ കീമോയും റേഡിയേഷനും അതിന്റെ പാർശ്വഫലങ്ങളും നിറഞ്ഞ ആറുമാസം അത്ര നിസ്സാരമായിരുന്നില്ല. ചികിത്സ കഴിഞ്ഞ്​ വൈകാതെ സിനിമയിൽ തിരിച്ചെത്തി. അപ്പോൾ ചെയ്ത സിനിമയായിരുന്നു കഥ തുടരുന്നു, അങ്ങനെ വീണ്ടും 2014 ൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി, എന്നാൽ അതിനു ശേഷം വീണ്ടും എനിക്ക് അർബുദം വന്നത് എന്നെ പൂർണ്ണമായും തളർത്തി. ആ വരവ് കൂടുതൽ ശക്തമായത് ആയിരുന്നു.

വേദനകൾ എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ശാരീരിക അവശതകളും ഈ കഠിന വേദനകളും കാരണം ഒടുവിൽ  ഈ  പോരാട്ടം അവസാനിപ്പിച്ച്​ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. 2009 ൽ തുടങ്ങിയ മല്ലിടൽ ഇനി മുന്നോട്ടുപോവില്ലെന്ന്​ ​ഉറപ്പിച്ചു. വേദനകളിൽനിന്നും ദൈവം തിരിച്ചുവിളിക്ക​ട്ടെയെന്ന്​ എല്ലാ രാത്രികളിലും ആത്മാർഥമായി പ്രാർഥിച്ചു. അവസാനിപ്പിച്ച്​ ഞാൻ മടങ്ങിയാലെങ്കിലും മാതാപിതാക്കൾക്ക്​ ഒരു സാധാരണ ജീവിതം സാധ്യമാവുമല്ലോ എന്നായിരുന്നു പ്രാർത്ഥനയെന്നും ഏറെ വേദനയോടെ മംമ്ത പറയുന്നു.

ആ സമയത്താണ് എന്റെ അച്ഛന്റെയും അമ്മയുടെയും പ്രാർഥന പോലെ  ആ ഭാഗ്യം എന്നെ തേടി വരുന്നത്. അമേരിക്കയിൽ നിന്നുള്ള ക്ലിനിക്കൽ ട്രയൽ. അർബുദത്തിനെതിരായ ഒരു ഗവേഷണത്തിൽ പരീക്ഷണവസ്​തുവായി ഞാനും നിൽക്കുകയായിരുന്നു. ഇമ്യൂണോ തെറപ്പിയെന്ന ആ ട്രയലിനായി തിരഞ്ഞെടുത്ത 22 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമേരിക്കൻ വംശജയല്ലാത്ത ഏക വ്യക്തിയും ഞാനായിരുന്നു. അവിടെ പോയി താമസിച്ച് ആ പരീക്ഷണം നടത്തി, ഈശ്വര അനുഗ്രഹം കൊണ്ട് അത് വിജയിച്ചു. എട്ടുവർഷമായി ആ പുതിയ ചികിത്സയിലൂടെ അർബുദത്തെ തോൽപിച്ച്​ ഞാൻ പിടിച്ചു നിൽക്കുന്നു. ജീവിതത്തിൽ ഇനി എന്ത് വന്നാലും പൊരുതാനുള്ള ആത്മധൈര്യവും അതിനൊപ്പം എനിക്ക് കിട്ടി എന്നും മംമ്ത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *