മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ! സുഹൃത്തിനെ വിളിച്ച് ക,ര,യുകയായിരുന്നു ! എന്ന് ഇതിനൊരു മാറ്റം വരുമെന്ന് അറിയില്ല ! മംമ്ത പറയുന്നു !
മലയാളികളുടെ ഇഷ്ട നടിയാണ് മംമ്ത മോഹൻദാസ്. മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് സിനിമകൾ സമ്മാനിച്ച ആളുകൂടിയാണ്. അടുത്തിടെ രോഗാവസ്ഥയെ കുറിച്ച് അവർ തുറന്ന് പറഞ്ഞിരുന്നു. തന്റെ 24 മത്തെ വയസിൽ അർബുദം എന്ന മഹാമാരിയെ പൊരുതി തോൽപ്പിച്ചമംമ്ത കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ഉണ്ടായ ഓട്ടോ ഇമ്യൂണല്‍ ഡിസീസിനെക്കുറിച്ച് തുറന്ന് പറയുകയും ചെയ്തിരുന്നു. വെള്ളപ്പാണ്ട് എന്ന ഈ രോഗം തന്നെ മാനസികമായും ശാരീരികമായും ഏറെ തകർത്തിരുന്നു എന്നും മംമ്ത തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ മഹേഷും മാരുതിയും എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മംമ്ത നൽകിയ ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങൾ ഇങ്ങനെ, ഈ വെള്ളപ്പാണ്ട് എന്ന അസുഖം തുടക്കത്തില്‍ താന്‍ തീര്‍ത്തും ഇരുണ്ട ഒരു സ്ഥലത്ത് പെട്ട രീതിയില്‍ ആയിരുന്നു. സാധാരണ വളരെ സ്ട്രോങ്ങ് ബോള്‍ഡാണെന്ന് പറയുന്ന ആ മംമ്തയെ എനിക്ക് എവിടെയും കാണാനെ കഴിഞ്ഞില്ല. ഞാന്‍ രോഗാവസ്ഥ ഒളിപ്പിച്ച് വെയ്ക്കാന്‍ ശ്രമിച്ചു. ഞാന്‍ എന്‍റെ സുഹൃത്തിനെ വിളിച്ച് എവിടെയാണ് പഴയ മംമ്തയെന്ന് ചോദിച്ച് പൊട്ടി കരയുകയായിരുന്നു. മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ശരീരത്തിന്‍റെ പുറത്ത് കാണുന്ന പ്രശ്നങ്ങള്‍ മാത്രമായിരുന്നില്ല ആന്തരികമായും ഏറെ സംഘര്‍ഷം അനുഭവിച്ചു.
അങ്ങനെ ഇവിടെ നിന്നും അമേരിക്കയിലേക്ക് പോയി, അവിടെ വച്ച് ചികില്‍സ ചെയ്തു. അതിന് ശേഷം കൂടുതല്‍ ആശ്വാസം ലഭിച്ചു. അതിന് ശേഷം രണ്ടാഴ്ച നല്ലതായിരുന്നു. എന്റെ പ്രശ്നം ഞാൻ മുഴുവനായും മറന്നു. തിരിച്ചെത്തി മൂന്ന് ദിവസത്തിന് ശേഷം ഞാൻ പുറത്തിറങ്ങി. വണ്ടിയിൽ ഗ്യാസടിക്കാൻ പോയി. പാടുകൾ മറയ്ക്കാതെയുള്ള വസ്ത്രമായിരുന്നു ധരിച്ചത്. ഗ്യാസ് സ്റ്റേഷനിൽ വെച്ച് ഒരാൾ എന്റെ മുഖത്ത് നോക്കി ഇക്കാര്യം ചോദിച്ചു. തിരിച്ച് ഞാൻ വീട്ടിൽ എത്തിയപ്പോൾ പഴയത് പോലെ എന്റെ തലയിൽ 20 കിലോ ഭാരവുമായിട്ടാണ്. സന്തോഷമെല്ലാം പോയി..
അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു, ഇത് ഒളിപ്പിച്ച് വെച്ച് കൊണ്ടിരിക്കുകയാണ് പ്രശ്‌നം. ഇത്. മഹേഷും മാരുതിയും ഷൂട്ട് ചെയ്യുന്ന സമയത്താണ് സ്കിന്നിൽ ചെറുതായിട്ട് തുടങ്ങിയത്. അന്ന് ഇത് എന്താണെന്ന് അറിയില്ലായിരുന്നു. എന്നത്തന്നെ ഒളിപ്പിച്ച് വെക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി. എനിക്കെന്റെ ആരോഗ്യത്തെക്കുറിച്ച് ഇനിയും സംസാരിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ ഇത് തുറന്ന് പറയേണ്ട ഒരു ഘട്ടത്തിലെത്തി.
ഞാൻ എന്റെ അവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ ശേഷം ആരും എന്നോടൊന്നും ചോദിക്കുന്നില്ല. എപ്പോഴും ഇത് കവർ ചെയ്ത് വെക്കണമെന്ന തോന്നലും നിന്നു. പക്ഷെ ഇപ്പോഴും ഞാനിത് മറച്ച് പിടിക്കുന്നുണ്ട്. ആളുകള്‍ക്ക് അതൊരു ഷോക്ക് ആകരുതെന്ന് കരുതി. ആയുര്‍വേദമാണ് ഇപ്പോള്‍ ചികില്‍സിക്കുന്നത്. അത് ഫലപ്രദമാകുന്നുണ്ട്. അതിന്‍റെ പൊസറ്റീവ് കാര്യങ്ങള്‍ കാണുന്നുണ്ട്. എന്നാണ് എന്റെ ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാവുന്നത് എന്ന കാത്തിരിപ്പിലാണ് ഞാൻ എന്നും മംമ്ത പറയുന്നു.
ഇപ്പോഴും
Leave a Reply