സൂപ്പർസ്റ്റാറെന്ന് സ്വയം പ്രഖ്യാപിക്കുന്നു, പത്രങ്ങളിൽ വാർത്ത കൊടുക്കുന്നു ! മംമ്തയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !
ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറെ പ്രശസ്തയായ നടിമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. ഒരു അഭിനേത്രി എന്നതിനപ്പുറം ഒരു ഗായിക കൂടിയായ മംമ്ത തന്റെ അഭിപ്രായങ്ങളും നിലപാടുകളും വളരെ ശക്തമായി തുറന്ന് പറയുന്ന കൂട്ടത്തിലാണ്, അടുത്തിടെ നടി നയൻതാരയ്ക്ക് എതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ച മംമ്തയുടെ ആ വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കുചേലൻ എന്ന രജിനികാന്ത് ചിത്രത്തിൽ ഗാന രംഗത്തിൽ അഭിനയിക്കാൻ പോയ തന്നെ ചെറിയ സീനിൽ അഭിനയിപ്പിച്ചെന്നും നയൻതാരയുടെ നിർബന്ധ പ്രകാരമാണ് തന്നെ മാറ്റി നിർത്തിയതെന്നും മംമ്ത തുറന്ന് പറഞ്ഞു. അതേസമയം നയൻതായുടെ പേരെടുത്ത് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ അന്നത്തെ സംഭവത്തെക്കുറിച്ച് വീണ്ടും സംസാരിക്കുകയാണ് മംമ്ത..
സത്യത്തിൽ ആ സിനിമ ചെയ്യേണ്ടിയിരുന്നില്ലന്ന് തോന്നി, ഒരു സിനിമ നിർത്തിയാണ് ഞാനവിടെ ഷൂട്ടിന് ചെന്നത്. പക്ഷെ മൂന്ന് ദിവസം വെറുതെയായി. ആ ഒരു ദിവസം എന്താണ് എടുത്തത്. ഒരു ബാക് ഷോട്ടും സൈഡ് ഷോട്ടും. ഗാനരംഗത്തിൽ അഭിനയിക്കാനാണ് ഞാൻ വന്നത്. പക്ഷെ അത് നടന്നില്ല. പക്ഷെ എന്ത് ചെയ്യാൻ പറ്റും. എനിക്ക് മാനേജർ ഇല്ല. ഇപ്പോഴും എനിക്ക് മാനേജർ ഇല്ല. അന്ന് നടന്നത് ഞാൻ വിട്ടതാണ്. ഒരു അഭിമുഖത്തിൽ അതേക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞു. അത്രയേ ഉള്ളൂ. ആരെയും താഴ്ത്തികെട്ടാൻ പറഞ്ഞതല്ല എന്നും മംമ്ത പറയുന്നു.
ഇതൊക്കെ ഒരുപാട് വർഷംമുമ്പ് നടന്ന കാര്യങ്ങളാണ്, അതുപോലെ അടുത്തിടെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഒരു ചർച്ച നടന്നു. ഞാൻ കൊടുത്ത കമ്മിറ്റ്മെന്റും സമയവും കണക്കിലെടുക്കുമ്പോൾ എന്റെ പ്രതിഫലം കൂടുതലായിരിക്കണമെന്ന് ഞാൻ പറഞ്ഞു. സിനിമ നിർമ്മാതാക്കളുടെ കാശ് അനാവശ്യമായി ദുരുപയോഗം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഏഴെട്ട് അസിസ്റ്റന്റുകളുണ്ടാവും. അതിന്റെ ആവശ്യമില്ല. രണ്ടേ രണ്ട് അസിസ്റ്റന്റിനെ വെച്ചാണ് ഞാൻ വർക്ക് ചെയ്തത്. പണം, പ്രശസ്തി, പൊസിഷൻ, സൂപ്പർസ്റ്റാർ പദവി എന്നതിനെക്കുറിച്ചെല്ലാം ഒരു ഡിബേറ്റ് നടന്നു.
എന്റെ അഭിപ്രായത്തിൽ ഇതെല്ലം സ്വയം പ്രഖ്യാപിതമാണ്. പ്രേക്ഷകർ കൊടുക്കുന്ന ടൈറ്റിൽ അല്ല ഇത്. അവരുടെ പിആറിനെ വെച്ച് പത്ത് പത്രങ്ങളിൽ ഇങ്ങനെ പ്രിന്റ് ചെയ്യണമെന്ന് പറയും. അങ്ങനെ സംഭവിക്കുന്നുണ്ടാവും. പ്രശസ്തിക്കോ സ്ഥാനത്തിനോ പിറകെ നിങ്ങൾ പോയിട്ടില്ലെന്നും മംമ്ത വ്യക്തമാക്കുന്നു.
Leave a Reply