
അവരുടെ തിരിച്ചുവരവിന് സപ്പോർട്ട് നൽകാൻ വേണ്ടിയാണ് ഞാൻ ആ സിനിമ ചെയ്തത് ! പക്ഷെ പക്ഷെ ഇൻസെക്യൂർ ആയ ആ നടി എന്നോട് ചെയ്തത് ! മംമ്ത മോഹൻദാസ് പറയുന്നു !
മലയാള സിനിമയിൽ മയൂഖം എന്ന സിനിമയിൽ കൂടി ഏവർക്കും പ്രിയങ്കരിയായി മാറിയ ആളാണ് മംമ്ത മോഹൻദാസ്. ഒരു അഭിനേത്രി എന്നതിനപ്പുറം അവർ തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഉറക്കെ വിളിച്ചുപറയുന്ന ആളുകൂടിയാണ്. ഇതിന് മുമ്പ് സിനിമയിൽ തന്റെ രംഗങ്ങൾ ഒഴിവാക്കിയ ഒരു മുൻ നിര നായികയെ കുറിച്ച് മംമ്ത പറഞ്ഞ വാക്കുകൾ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ഒരു പ്രമുഖ നടിയെ കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മംമ്തയുടെ ആ വാക്കുകൾ ഇങ്ങനെ, നിരവധി നടിമാർ എന്റെ സിനിമയിൽ സെക്കന്റ് ലീഡായി അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ പോലും അവർ ഈ സിനിമയുടെ ഭാഗമാകരുതെന്നോ പോസ്റ്ററിലോ ഗാനത്തിലോ ഉണ്ടാകരുതെന്നോ ഞാൻ പറഞ്ഞിട്ടില്ല. നിരവധി സിനിമകളിൽ സെക്കന്റ് ഹീറോയിനായി ഞാൻ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ഒരു നടി വലിയ തിരിച്ച് വരവ് നടത്തി. ആ നടിയുടെ സിനിമയിൽ ഞാൻ സപ്പോർട്ടിംഗ് റോൾ ചെയ്തിട്ടുണ്ട്.
എന്നാൽ അന്ന് ഞാൻ ആ നടിയുടെ തിരിച്ച് വരവിനെ, പിന്തുണയ്ക്കാൻ വേണ്ടി മാത്രമാണ് ആ കഥാപാത്രം ചെയ്തത്. പക്ഷെ അതിനു ശേഷം, പിന്നീട് ഞാൻ ലീഡായി ചെയ്യുമ്പോൾ ആ നടിയെ അതിഥി വേഷത്തിൽ വിളിച്ചു. അവർ നോ പറഞ്ഞു. ഇൻസെക്യൂരിറ്റി കാരണമാണത്. താൻ ആർട്ടിസ്റ്റെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ ഇൻസെക്യൂർ അല്ലെന്നും മംമ്ത വ്യക്തമാക്കി. ഇൻസെക്യൂർ ആക്ടേർസ് മാത്രമേ മറ്റുള്ളവരെ മാറ്റി നിർത്തൂയെന്നും മംമ്ത തുറന്നടിച്ചു. ഗലാട്ട തമിഴിനോടാണ് മംമ്ത പ്രതികരിച്ചത്.

പക്ഷെ താൻ പരാമർശിച്ച മലയാളത്തിലെ ആ പ്രമുഖ നടി ആരാണെന്ന് പേരെടുത്ത് മംമ്ത പറഞ്ഞിട്ടില്ല, എന്നാൽ അത് മഞ്ജു വാര്യർ ആണെന്നാണ് ആരാധകരുടെ കണ്ടെത്തൽ, കാരണം മഞ്ജുവിന്റെ ഉദാഹരണം സുജാത എന്ന സിനിമയിൽ സഹനടിയായി മംമ്ത അഭിനയിച്ചിട്ടുണ്ട്. മഞ്ജു ടൈറ്റിൽ റോളിലെത്തിയ സിനിമയായിരുന്നു ഇത്. മംമ്ത പറഞ്ഞത് പോലെ മലയാളത്തിൽ വലിയ തിരിച്ച് വരവ് നടത്തിയ നടി മഞ്ജു വാര്യരാണ്. മറ്റൊരു നടിയുടെ തിരിച്ച് വരവും ഇത്ര മാത്രം ചർച്ചയായിട്ടില്ല എന്നാണ് ആരാധകരുടെ കണ്ടെത്തൽ.
എന്നാൽ അതേസമയം നടി മീരാ ജാസ്മിൻ ആണോ എന്ന സംശയവും മറ്റുചിലർ പങ്കുവെക്കുന്നുണ്ട്. മീര ജാസ്മിൻ ഒരിടവേളയ്ക്ക് ശേഷം ചെയ്ത ലേഡീസ് ആന്റ് ജെന്റിൽമാൻ എന്ന സിനിമയിൽ മംമ്ത അഭിനയിച്ചിട്ടുണ്ട്. പക്ഷെ രണ്ട് പേർക്കും തുല്യപ്രാധാന്യമുള്ള സിനിമയായിരുന്നു ഇത്. മംമ്ത പറഞ്ഞ നടി ആരെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്. മഞ്ജു വാര്യരുടെ പേരോ മീര ജാസ്മിന്റെ പേരോ നടി പറഞ്ഞിട്ടില്ല. അതുപോലെ അടുത്തിടെ പേരെടുത്ത് പറയാതെ നയൻതാരയിൽ നിന്നും തനിക്ക് ഉണ്ടായ ഒരു മോശം അനുഭവത്തെ കുറിച്ചും മംമ്ത തുറന്ന് പറഞ്ഞിരുന്നു.
Leave a Reply