
കടുപ്പമേറിയ യാത്രയായിരുന്നു..! അണ്ഡാശയ ക്യാൻസർ, ഒരിക്കലും അമ്മയാവാൻ പറ്റില്ല, ഭർത്താവിന്റെ വേർപിരിയൽ ! ജീവിതത്തെ കുറിച്ച് മനീഷ കൊയ്‌രാള !
സിനിമ ആസ്വാദകർക്ക് വളരെ പരിചിതയായ ആളാണ് ബോളിവുഡിലെ പ്രശസ്ത നടി മനീഷ കൊയിരാളയെ, തെന്നിന്ത്യൻ സിനിമയിലും ഏറെ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മനീഷ ഒരു അഭിനേത്രി കൂടാതെ ഒരു സാമൂഹിക പ്രവർത്തക കൂടിയാണ്. യു.എൻ.എഫ്.പി.എ യുടെ പ്രതിനിധി കൂടിയായ ഇവർ ഒരു അഭിനേത്രി എന്നതിലുപരി ഭരതനാട്യം, മണിപ്പൂരി എന്നീ നൃത്ത കലകളിലും മനീഷ വിദഗ്ദ്ധയാണ്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഒരു പ്രമുഖ കുടുംബത്തിൽ ജനിച്ച മനീഷ 1991-ൽ സൗദാഗർ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ചത്, തമിഴിൽ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന മനീഷ മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ്.
കരിയറിൽ തൊട്ടതൊക്കെ പൊന്നാക്കി മുന്നേറുന്നതിനിടയായിരുന്നു ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയായി കാൻസർ രോഗം പിടിപെടുന്നത്. കാൻസർ രോഗ ബാധിത ആയിരുന്ന താൻ അതിൽ നിന്നും പ്രതിസന്ധികളെയും മരണത്തെയും മറികടന്നു വന്നതിനെ കുറിച്ചും മനീഷ പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധ നേടിയിരുന്നു. മനീഷയുടെ ആ വാക്കുകൾ ഇങ്ങനെ, “കാൻസർ എന്ന അസുഖവും ഭർത്താവുമായുള്ള വേർപിരിയലും ഒരിക്കലും ഒരു അമ്മ ആവാൻ സാധിക്കില്ല എന്നുള്ള തിരിച്ചറിവും നിങ്ങൾക്ക് ചുറ്റുമുണ്ടായിരുന്ന അമ്മയും സഹോദരങ്ങളും കുടുംബവും സുഹൃത്തുക്കളും അടങ്ങുന്ന നിങ്ങളുടെ ബന്ധങ്ങളെ എങ്ങിനെയാണ് ബാധിച്ചത്?” എന്ന എൻഡിടിവി അവതാരികയുടെ ചോദ്യത്തിനാണ് മനീഷ കൊയിരാള ഇപ്പോൾ മറുപടി പറഞ്ഞിരിക്കുന്നത്.
ആ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. എനിക്കൊപ്പം യാത്ര ചെയ്യുന്ന, എനിക്കൊപ്പം ഇരിക്കുന്ന, എനിക്കൊപ്പം പാർട്ടികളിൽ കൂടുന്ന ഒരുപാട് ആളുകൾ. ഞാൻ വിചാരിച്ചിട്ടുണ്ട് എന്റെ വേദനകളിൽ ഇവരൊക്കെ എനിക്കൊപ്പം ഇരിക്കുമെന്ന്. എല്ലാവരും ഇത്തരം വേദനകളിൽ നിന്ന് ഓടിയൊളിക്കാൻ നോക്കുന്നവരാണ്. മനുഷ്യന്റെ നേച്ചർ തന്നെ അങ്ങിനെയാണ്. ഞാൻ ശരിക്കും ഒറ്റയ്ക്കായിരുന്നു.

എന്റ്റെ ചുറ്റും അതുവരെ ഉണ്ടായിരുന്നവർ, അല്ലങ്കിൽ എന്റെ കുടുംബമോ, എനിക്ക് ഒരു വലിയ കൊയിരാള കുടുംബം ഉണ്ട്. അവരുപോലും എന്റെ വേദനകളിൽ എനിക്കൊപ്പം നിന്നിട്ടില്ല. ഒരു കുഞ്ഞ് ജീവിതത്തിൽ ഉണ്ടായാൽ മാത്രമേ സന്തോഷം ഉണ്ടാകുള്ളൂ എന്ന് ഞാൻ കരുതുന്നില്ല. ഒരുപാട് തവണ ഞാൻ അഡോപ്‌ഷനെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് വളരെ പെട്ടെന്ന് സ്ട്രെസ് ഉണ്ടാകുന്ന ആളാണ്, വളരെ പെട്ടെന്ന് ആംഗ്‌സൈറ്റിയും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഉള്ള ചെറിയ സന്തോഷങ്ങൾ കൊണ്ട് തൃപ്തിപ്പെടാൻ ആണ് എന്റെ തീരുമാനം.
എനിക്ക് ഇപ്പോൾ സ്വന്തമെന്ന് പറയാൻ വയസായ ഒരു അച്ഛനും അമ്മയും ഉണ്ട്. ഞാൻ അതുകൊണ്ട് ഇപ്പോൾ കൂടുതൽ സമയവും അവർക്കൊപ്പമാണ് ഉണ്ടാകാറുള്ളത്. കഠ്മണ്ഡുവിലേക്ക് ഇടയ്ക്കിടെ ഞാൻ ഇപ്പോൾ പോകാറുണ്ട്. എന്റെ ജീവിതത്തിലേക്ക് കാൻസർ കടന്നുവന്നത് ഒരു പാഠം ആയിട്ടായിരുന്നു. അല്ലെങ്കിൽ ഒരു ടീച്ചർ ആയിട്ട്. ഒരുപാട് കാര്യങ്ങൾ എന്നെ പഠിപ്പിച്ചു, എനിക്ക് അതിൽ സന്തോഷമേയുള്ളൂ. ക്യാൻസറിന് ശേഷം മെന്റൽ ഹെൽത്തിനു വേണ്ടി ഞാൻ തെറാപ്പി എടുത്തിട്ടുണ്ട് എന്നും മനീഷ കൊയിരാള പറയുന്നു.
Leave a Reply