കുഞ്ഞാറ്റയുടെ അമ്മ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ! മകളുടെ ആഗ്രഹത്തിന് ഞാൻ എതിര് നിൽക്കില്ല ! മനോജ് കെ ജയൻ !

മനോജ് കെ ജയനും ഉർവശിയും ഒരു സമയത്ത് ഏവർകും ഒരുപാട് ഇഷ്ടമുള്ള താര ജോഡികളായിരുന്നു. പക്ഷെ ഇരുവരും വേര്പിരിഞ്ഞതോടെ മകളുടെ അവകാശ തർക്കവുമായി വർഷങ്ങൾ ഇരുവരും കോടതി കയറി ഇറങ്ങി. ഒടുവിൽ മകൾ മനോജിനൊപ്പം പോകാൻ വിധി ആക്കുകയായിരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേത്രി ആരെന്ന ചോദ്യത്തിന് ഏവർക്കും ഒരു മറുപടിയാണ് ഉള്ളത്. അത് ഉർവശി എന്നതാണ്.

മനോജ് കെ ജയൻ ഇപ്പോഴും സിനിമയിൽ വളരെ സജീവമാണ്.  ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് പറഞ്ഞുകൊണ്ട് മനോജ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. മറ്റു താരപുത്രിമാരെ അപേക്ഷിച്ച് പകരം വെക്കാനില്ലാത്ത രണ്ടു അതുല്യ പ്രതിഭകളുടെ മകളാണ് കുഞ്ഞാറ്റ, അതുകൊണ്ട് തന്നെ സ്വാഭാവികമായും അഭിനയം എന്നത് ആ കുട്ടിയുടെ സിരകളിൽ ഉണ്ടാകും, കുഞ്ഞാറ്റ പങ്കുവെച്ച റീൽസ് വിഡിയോകൾ എല്ലാം അതിനു ഉദാഹരണമായിരുന്നു.

മനോജ് പറയുന്നത്, കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഞാൻ ആയാലും ഇപ്പോൾ അവളുടെ അമ്മ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്, ഇനി ഇപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞാലും അവൾ സിനിമയിൽ എത്തണമെന്നാണ് വിധി എങ്കിൽ എത്തിയിരിക്കും. അതുപോലെ ഇപ്പോൾ ഒരു സുപ്രഭാതത്തില്‍ അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് വളരെ കാര്യമായിട്ട് അവൾ എന്നോട് പറഞ്ഞാല്‍ ആലോചിക്കും.

അതല്ലാതെ നീ ഇപ്പോൾ തന്നെ പോയി അഭിനയിക്കണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാന്‍. അതെല്ലാം മകളുടെ ഇഷ്ടമാണ്.  കുഞ്ഞാറ്റയും ഞാനും എപ്പോൾ വേണമെങ്കിലും എന്തും തുറന്ന് പറയാനുള്ള രീതിയിലുള്ള സുഹൃത്തുക്കളെ പോലെയാണ്. മകൾ എന്നോട് അങ്ങനെ ഒരു ഇഷ്ടം പറഞ്ഞാൽ, ഞാൻ ഒരിക്കലും അതിനോട് ഒരു നോ പറയില്ല, കാരണം ഈ സിനിമ കൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നത്. ഞാന്‍ അതിനെ ഒരിക്കലും നിന്ദിക്കാനോ പുച്ഛിക്കാനോ ഒന്നും പാടില്ല. ഒരിക്കലും അതിനെ വേറെ രീതിയില്‍ കാണില്ല. എന്റെ മകൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നടത്തിക്കൊടുക്കും. അവളുടെ അച്ഛനും അമ്മയും കലാകാരന്മാരല്ലേ, അതില്‍ നിന്നാണല്ലോ ഞങ്ങള്‍ ഇത്രയും ആയത്. നമ്മള്‍ അതിനെ ദൈവ തുല്യമായി കാണുന്നവരാണ് എന്നും മനോജ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *