‘മ,രി,ച്ചു,വെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ’ ! പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കും ! വേദന പങ്കുവെച്ച് മഞ്ജു വാര്യർ !

മലയാളികൾ ഏറെ പ്രാർത്ഥനയോടെ കാത്തിരുന്ന അർജുനെ ഇന്ന് കണ്ടെത്തിയിരിക്കുകയാണ്, എന്നാൽ ഏവരെയും നൊമ്പരപ്പെടുത്തുന്ന വാർത്തയാണ് പുറത്ത് വന്നത്. ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍റെ ഭൗതിക ശരീരവും ലോറിയും എഴുപത് ദിവസത്തിന് ശേഷം ഇന്നാണ് കണ്ടെത്തിയത്. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്ക്ക് 72 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഈ കണ്ടെത്തല്‍.

കേരളമോന്നാകെ ഏറെ വേദനിച്ച ഒരു വാർത്തയായി മാറുകയാണ് ഇത്, ഇപ്പോഴിതാ അര്‍ജുന്‍റെ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലാണ് മഞ്ജു. അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും എന്ന് പറയുന്നത്. “മ,രി,ച്ചു,വെന്ന് വേ,ദ,നി,ക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസ്സിൽ ജീവിക്കും” മഞ്ജു വാര്യര്‍ തന്‍റെ പോസ്റ്റില്‍ പറയുന്നു.

ഈ സങ്കടം സഹിക്കാനുള്ള മനക്കരുത്ത് ആ കുടുംബത്തിന് നൽകണേ എന്നാണ് ഏവരും പ്രാർത്ഥിക്കുന്നത്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്‍റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. നാവികസേനയും ഈശ്വര്‍ മല്‍പേയുള്‍പ്പെടെയുള്ളവര്‍ തെരച്ചിലില്‍‌ പങ്കാളികളായിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *