ഒഴുക്കിനു അനുസരിച്ചു പോയ്കൊണ്ടേയിരിക്കുന്നു എന്നെ ഉള്ളു, നഷ്ടങ്ങൾക്ക് ഒന്നും പകരമാകില്ല ! എന്റെ ഭാവിയെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല ! മഞ്ജു പറയുന്നു !

മഞ്ജു വാര്യർ എന്നും മലയാളികളുടെ പ്രിയങ്കരിയാണ്, വ്യക്തിജീവിതത്തിലും ഇന്ന് അവർ ഒരുപാട് പേർക്ക് പ്രചോദനമാണ്. അപ്രതീക്ഷിതമായി സിനിമയിലേക്ക് തിരികെവന്നപ്പോഴും മഞ്ജുവിനെ നിറഞ്ഞ മനസോടെയാണ് മലയാളികൾ സ്വീകരിച്ചത്. കരിയറിൽ ഏറെ തിളങ്ങി നിന്ന സമയത്താണ് അവർ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചുകൊണ്ട് അവർ ദിലീപിനെ വിവാഹം കഴിക്കുന്നത്. സിനിമ പൂർണ്ണമായും ഉപേക്ഷിച്ച് അവർ കുടുംബിനിയായി ഒതുങ്ങുക ആയിരുന്നു. ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച വലിയൊരു ദുരന്തത്തെ അതിജീവിച്ച് തന്റെ ജീവിതം പൂജ്യത്തിൽ നിന്നും തിരികെ പിടിച്ച് ഇന്ന് ഒരുപാട് സ്ത്രീകൾക്ക് റോൾമോഡലായി മാറിയ ആളുകൂടിയാണ് മഞ്ജു.

ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായ ആളാണ് മഞ്ജു. ഇപ്പോഴിതാ പലപ്പോഴായി തന്റെ ജീവിതത്തെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലയാകുന്ന മഞ്ജു, തന്റെ പേരിലുള്ള ലോണിനെ കുറിച്ചുകൂടി സംസാരിക്കുന്നുണ്ട്. നിലവിൽ തന്റെ പേരിൽ മൂന്നോളം ലോ,ണുണ്ട് എന്നാണ് ഒരു മടിയും കൂടാതെ മഞ്ജു പറയുന്നത്. ആരും എല്ലാം തികഞ്ഞവർ ഒന്നുമല്ല. അതുപോലെ തന്നെ ഒരുപാട് പേര് പറയുന്നത് കേട്ടിട്ടുണ്ട് പണം ഉണ്ടെങ്കിൽ സമാധാനം ഉണ്ട്. അവർ ഭാഗ്യം ഉള്ളവരാണ് അങ്ങനെ ഒക്കെ….

എന്നാൽ ആ പറയുന്നതിലൊന്നും ഒരു കാര്യവുമില്ല, ഓരോ ദിവസവും അവസാനിക്കുമ്പോഴും സമാധാനത്തോടെയും സന്തോഷത്തോടെയും പോയി കിടന്ന് ഉറങ്ങാൽ കഴിയുന്നവരാണ് ഞാൻ നോക്കിയതിൽ ഏറ്റവും വലിയ ഭാഗ്യം ചെയ്തവർ. എന്റെ അനുഭവങ്ങളിൽ നിന്നും മനസിലായിട്ടുള്ളതും അങ്ങനെ തന്നെയാണ്. അല്ലാതെ പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല, അതുപോലെ തന്നെ  ഒരിക്കലും ഞാൻ എന്റെ ഭാവിയെ കുറിച്ച് ചോദിച്ചിട്ടില്ല, ഇപ്പോഴും ചിന്തിക്കുന്നുമില്ല.

അതിന്റെ കാരണം ഒരുപക്ഷെ എല്ലാവർക്കും അറിയാമല്ലോ..  ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത പല  കാര്യങ്ങളാണ് എന്റെ ജീവിതത്തിൽ നടന്നിട്ടുളളത്. അതുകൊണ്ടുതന്നെ ഒഴുക്കിനു അനുസരിച്ചു പോയ്കൊണ്ടേയിരിക്കുന്നു. അതുപോലെ മറ്റൊരു ശ്രദ്ധേയകാര്യം ജീവിതത്തിൽ താൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തികളുടെ ഗണത്തിൽ എവിടെയും മകൾ മീനാക്ഷിയുടെ പേര് മഞ്ജു പറയുന്നില്ല എന്നത് തന്നെയാണ്..

അതുപോലെ തന്റെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാക്കുമ്പോൾ ആദ്യം ഓടിവരുന്ന ആളുകളെ കുറിച്ച് മഞ്ജു പറയുമ്പോഴും അതിലും മകളുടെ പേര് ഇല്ലായിരുന്നു, പൂർണ്ണിമയും, ഭാവനയും, ഗീതുവും സംയുക്തയും എല്ലാം തന്റെ പ്രിയങ്കരർ ആണെന്നും മഞ്ജു പറയുന്നുണ്ട്. അതുപോലെ എന്റെ അച്ഛനും അമ്മയ്ക്കും ക്യാൻസർ വന്നിരുന്നു. ഒരുപക്ഷെ ഇത് പാരമ്പര്യം ആകാം അങ്ങനെ ആണെകിൽ നാളെ എനിക്കും ക്യാൻസർ വാരാനുള്ള ചാൻസ് ഉണ്ട് എന്നും മഞ്ജു പറയുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രിയപെട്ടവർ അച്ഛനും, അമ്മയും, ചേട്ടനും ചേട്ടന്റെ കുടുംബവും ആണെന്നും മഞ്ജു എടുത്ത് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *