‘ഇത് സത്യത്തിൽ എന്തൊരു കഷ്ടമാ’ ! ഒരു തരത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ! ഞാൻ എങ്ങനെയോ ആയിക്കോട്ടെ അതിന് ആർക്കാണ് പ്രശ്‌നം ! മഞ്ജു പത്രോസ് പ്രതികരിക്കുന്നു !

മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ മഞ്ജു ഇപ്പോൾ അഭിനയ മേഖലയിൽ സജീവമാണ്. ക്യാരക്ടര്‍ റോളുകളില്‍ സിനിമയില്‍ എത്തിയ താരം ജനപ്രിയ ടെലിവിഷൻ പരിപാടിയായ മറിമായത്തിൽ കൂടിയാണ് കൂടുതൽ ജനശ്രദ്ധ നേടിയത്. കൂടാതെ അളിയന്‍സ് എന്ന പരമ്ബരയും നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം ജീവിതത്തിൽ ഒരു വഴിത്തിരിവായത് ബിഗ് ബോസ്  സീസൺ ടുവിൽ പങ്കെടുത്തതിന് ശേഷമാണ്. ഷോയിലും കൂടുതൽ ശ്രദ്ധ നേടിയെടുത്തു എങ്കിലും അധിക നാൾ അവിടെ തുടരാൻ സാധിച്ചില്ല.

ആ ഷോയിൽ നിന്നുകൊണ്ട് താരം തന്റെ ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം നടി മനസുതുറന്നിരുന്നു. പക്ഷെ ബിഗ് ബോസിൽ താരം കൂടുതൽ ട്രോളുകളും ഏറ്റു  വാങ്ങിയിരുന്നു, ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും മഞ്ജു നല്ല രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. സമൂഹ മധ്യാമങ്ങളിൽ ഏറെ സജീവമാണ് മഞ്ജു, തനിക്ക് എതിരെ വരുന്ന മോശം കമന്റുകൾക്ക് മഞ്ജു അതെ രീതിയിൽ പ്രതികരിക്കാറുമുണ്ട്.  അത്തരത്തിൽ താൻ ഇപ്പോഴും ജീവിതത്തിൽ നേരിടുന്ന  ചില പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് മഞ്ജു പത്രോസ്.

നടിയുടെ വാക്കുകൾ ഇങ്ങനെ,  ഇന്ന് കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്‌നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളിൽ ഒന്ന് എന്‌റെയും സുനിച്ചന്‌റെയും ജീവിതവും, രണ്ട് എന്‌റെ നിറവും. ഇത് രണ്ടും അവര്‍ക്ക് ഭയങ്കര പ്രശ്‌നമാണ്. ആര്‍ക്കൊക്കെയോ ഇതിന്‌റെ പേരില്‍ ഇപ്പോ ഉറക്കമില്ല എന്നാണ് എനിക്ക് തോന്നുന്നത്. ‘മഞ്ജു വെളുത്തോ, മഞ്ജു വെളുക്കാന്‍ എന്തോ ചെയ്യുന്നുണ്ട്. നിങ്ങള് വെളുത്താല്‍ കൊളളില്ല, നിങ്ങള്‍ക്ക് പഴയ ഇരുണ്ട നിറമാണ് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച്‌ ഉളള ഐശ്വര്യം കളയല്ലെ’ ഇങ്ങനെയൊക്കെയാണ് കമന്റുകള്‍ വരുന്നത്.

നിങ്ങൾ ഈ മേക്കപ്പ് ഒകെ ചെയ്യുന്നത് എന്തിനാണ് എന്നൊക്കൊ ചിലർ ചോദിക്കും. എന്റെ പ്രൊഫെഷൻ അഭിനയം ആണ്. ആ എനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുമ്ബോള്‍ ചെയ്യണ്ടെ. അതിന് എന്താണ് കുഴപ്പം. അല്ലെങ്കില്‍ ഞാന്‍ കുറച്ച്‌ കറുത്തുപോയാല്‍ അവർക്കെന്താണ് ഇത്ര  കുഴപ്പം, പിന്നെ  ‘ഞങ്ങള്‍ക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് ഇഷ്ടം’ എന്നൊക്കെ ചിലര് പറയും. ഇവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത് എന്ന് പോലും സത്യത്തിൽ എനിക്കറിയില്ല. എന്‌റെ നിറം കണ്ട് എന്നെ ആരും ഇഷ്ടപ്പെടേണ്ട എന്ന് മഞ്ജു പത്രോസ് പറയുന്നു.

നിങ്ങള് നിങ്ങളുടെ നിറം ഇഷ്ടമാണെന്ന് ഒകെ പറഞ്ഞിട്ട്  പക്ഷെ നിങ്ങള്‍ക്ക് കോപ്ലക്‌സ് ഉളളതുകൊണ്ടല്ലെ നിങ്ങള് നിങ്ങളുടെ യുട്യൂബ് ചാനലിന് ബ്ലാക്കീസ് എന്ന പേരിട്ടത് എന്ന് ചോദിച്ചവരുമുണ്ട്, എന്‌റെ ടൂവീലറിന്‌റെ പുറകില്‍ എഴുതിവെച്ചിരിക്കുന്നത് ബെര്‍ണാച്ചന്‍ കുഞ്ഞ് എന്നാണ്. എന്‌റെ മോന്‌റെ പേരാണ്. അവനോടുളള ഇഷ്ടം കൊണ്ടല്ലെ നമ്മള് ആ പേര് ഇടുന്നത്. ഇഷ്ടം ഇല്ലാത്ത ഒരു കാര്യത്തിന് നമ്മള് ആ പേരിടുമോ. ഒരു തരത്തിൽ ഇത് സഹിക്കാൻ കഴിയുന്നില്ല എന്നും മഞ്ജു പത്രോസ് പറയുന്നു..

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *