
‘എനിക്കെല്ലാം നീയാണ്’ ! മീനാക്ഷി അനിയത്തിയുടെ ജനദിനം ആഘോഷിക്കുമ്പോൾ ! മരുമകൾക്കൊപ്പം റിസോർട്ടിൽ അടിച്ച് പൊളിച്ച് മഞ്ജു വാര്യർ !
സിനിമ താരങ്ങളുടെ ജീവിതം തന്നെ ഒരു സിനിമ കഥയെ വെല്ലുന്നതാണ്, അത്തരത്തിൽ ദിലീപും മഞ്ജുവും ഇന്ന് ഏവരുടെയും ഒരു ചർച്ചാ വിഷയമാണ്, ഇവർ വേർപിരിഞ്ഞെങ്കിലും ഇവരുടെ വാർത്തകൾ അറിയാൻ പ്രേക്ഷകർക്ക് എന്നും താല്പര്യമാണ്. അത്തരത്തിൽ കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടിൽ ഒരു ആഘോഷം നടന്നിരുന്നു, ദിലീപ് കാവ്യാ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ജന്മദിനമായിരുന്നു ഈ കഴിഞ്ഞ 19 ന്.
കഴിഞ്ഞ ദിവസം ചേച്ചി മീനാക്ഷി മഹാലക്ഷ്മിയുടെ ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ആ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മീനാക്ഷിയുടെ ഒക്കത്തിരുന്ന് ബലൂണുകളും കൈയ്യിലേന്തി ചിരിക്കുന്ന മഹാലക്ഷ്മിയാണ് ചിത്രത്തിലുള്ളത്. ഒപ്പം പിറന്നാള്‍ കേക്കും മാമാട്ടി ഹാപ്പി ബര്‍ത്ത്ഡേ എന്നെഴുതിയതും കാണാം. ചേച്ചിക്കൊപ്പം കൊഞ്ചി ചിരിച്ചുകൊണ്ടിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍മീഡിയ കൈയ്യടക്കിയത്.
താരങ്ങളടക്കം നിരവധി പേരാണ് ചിത്രത്തിന് കമന്റുകൾ നൽകിയിരിക്കുന്നത്. മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായി നമിത പ്രമോദും കമന്റുമായി എത്തിയിരുന്നു. അച്ഛന്റെ നായികയായിരുന്ന നമിത മീനാക്ഷിയുടെ ഉറ്റ ചങ്ങാതിയാണ്. നമിതയ്ക്കൊപ്പമുള്ള ചിത്രങ്ങളും മീനൂട്ടി ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. മഹാലക്ഷ്മി നമിതയെ ബുജി എന്നാണ് വിളിക്കാറുള്ളത്.
എന്നാൽ ഈ ആഘോഷസമയത്ത് മഞ്ജുവും ആഘോഷത്തിലാണ്, സഹോദരൻ മധുവാര്യർക്കും സഹോദരന്റെ മകൾക്കുമൊപ്പം ഒരു റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന മഞ്ജുവിന്റെ വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സൈക്കിളിൽ റിസോർട്ടിൽ ചുറ്റി നടക്കുകയാണ് മഞ്ജു. കൂടുതൽ ചെറുപ്പമായ മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.

ഇപ്പോൾ അമ്മയുടെയും മകളുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. മീനാക്ഷി ‘അമ്മ മഞ്ജുവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഇതുവരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടില്ല, അച്ഛനും, രണ്ടാനമ്മ കാവ്യക്കും അനിയത്തി മഹാലക്ഷ്മിക്കും ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമാണ് മീനാക്ഷി തനറെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ശ്രദ്ധനേടിയിരുന്നു. മകളെ കൈപിടിച്ച് എഴുതിക്കുന്ന ചിത്രം ദിലീപ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വെച്ചാണ് മഹാലക്ഷ്മി ഹരിശ്രീ കുറിച്ചത്. ദിലീപിനൊപ്പം കാവ്യയും മീനാക്ഷിയും ചിത്രത്തില്‍ ഉണ്ടായിരുന്നു. എന്റെ മകളെ അനുഗ്രഹിക്കണം എന്ന കുറിപ്പോടെയാണ് ദിലീപ് ചിത്രങ്ങൾ പങ്കുവെച്ചത്.
Leave a Reply