
കഴുത്തിലെ താലി ഊരിവെച്ച്, കോടികൾ വരുന്ന ജീവനാംശം വേണ്ടെന്ന് പറഞ്ഞ് വെറുംകയ്യോടെ ആ പടി ഇറങ്ങിയത് 2013 ഏപ്രില്‍ 17 നാണ് ! മഞ്ജുവിന്റെ താരമൂല്യം നയന്തരാക്കും മുകളിൽ ! കൈയ്യടിച്ച് ആരാധകർ !
മലയാളികൾ ഹൃദയത്തിലേറ്റിയ ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് മഞ്ജു വാര്യർ. കരിയറിന്റെ തുടക്കത്തിൽ മഞ്ജു ചെയ്ത സിനിമകളുടെ വിജയം അവരെ മലയാള സിനിമയുടെ മുൻ നിര നായികയാക്കി മാറ്റി, എന്നാൽ സിനിമയിൽ തിളങ്ങി നിൽക്കുന്ന സമായത്താണ് ദിലീപുമായി വിവാഹിതയായി സിനിമ ലോകം തന്നെ ഉപേക്ഷിച്ചത്. ശേഷം പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മഞ്ജു സിനിമയിൽ സജീവമാകുകയായിരുന്നു. ഇന്ന് തെന്നിന്ത്യൻ സിനിമയുടെ തന്നെ മുൻ നിര നായികയായി മഞ്ജു മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.
തമിഴിൽ മികച്ച സിനിമകളുടെ ഭാഗമായ മഞ്ജു ഇപ്പോഴിതാ രജനികാന്തിന്റെ നായികയായി ‘വേട്ടയാൻ’ എന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ്, സമൂഹ മാധ്യമങ്ങളിൽ മഞ്ജുവിനെ ഗാനത്തിന്റെ നൃത്തച്ചുവടുകൾ അനുകരിച്ചുള്ള വിഡിയോകൾ വൈറലായി മാറുകയാണ്. ഇന്ന് തമിഴകത്ത് നയൻതാരയെക്കാൾ താരമൂല്യം മഞ്ജുവിനാണ്. വ്യക്തി ജീവിതത്തിൽ ജീവിതത്തിൽ ഇന്ന് ഒരുപാട് സ്ത്രീകളുടെ പ്രചോദനമാണ് മഞ്ജു വാര്യർ.
ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഏറെ കൈയ്യടി നേടുന്നത്. വാക്കുകൾ ഇങ്ങനെ, നീണ്ട 14 വർഷത്തെ ദാമ്പത്യ ജീവിതമാണ് മഞ്ജു വേണ്ടെന്ന് വെച്ചത്, ഒരു സ്ത്രീ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് അയാളുടെ ജീവിതത്തിൽ നിന്നും ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെയും അയാളോടൊപ്പം ഉള്ള തനറെ മകളുടെയും സ്വകാര്യതയെ മാനിച്ചാണ് അവർ മറ്റു പൊതുവിടത്തിലും സംസാരിച്ചത്.
എന്നാൽ അതേസമയം പരസ്പരം പിരിയാനുള്ള കാരണം, അന്നുമിന്നും മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്താതെ, മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരു രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ പടിയിറങ്ങി. എങ്ങനെയൊക്കെയോ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു.

പ്രതിസന്ധികളിൽ ഒപ്പം നിന്ന സഹ പ്രവർത്തകക്ക് സംഭവിച്ച പ്രശ്നത്തിൽ ആദ്യമായി അവിടെയും മുഖം നോക്കാതെ ഇതിന് പിന്നിലുള്ളത് ഒരു ക്രി,മി,നൽ ഗൂ,ഡാ,ലോചനയാണ്. അതിനുവേണ്ടി പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം, ശി,ക്ഷി,ക്കണം.” എന്ന ഉറച്ച ശക്തമായ സത്യസന്ധമായ വാക്കുകൾ പറഞ്ഞതും മഞ്ജു വാര്യർ തന്നെയാണ്. അതിന് പിന്നീട് തുടർച്ചകളുണ്ടായി.
അതികഠിനമായ, നിയമപരമായ പോരാട്ടങ്ങൾ തുടങ്ങി. വിചാരണയും വിസ്താരവുമടക്കം വർഷങ്ങളനവധി കടന്നുപോയി. അന്നുതൊട്ടിന്നുവരെ ആ ക്ര മി ക്ക പ്പെ ട്ടവ ളുടെ കൂടെത്തന്നെ അവർ നിന്നു. മറ്റുപലരും കൊടുത്ത മൊഴികൾ മാറ്റിപ്പറഞ്ഞപ്പോഴും അന്നും, സ്വന്തം മകളെകൊണ്ട് പോലും പിന്തിരിപ്പാക്കാൻ നോക്കിയപ്പോഴും, അതിലൊന്നും പതറാതെ പറഞ്ഞ വാക്കിൽ, ആ സത്യത്തിൽ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങൾ അണുവിട തെറ്റാതെ ആവർത്തിച്ചു പറഞ്ഞു.
കോ,ട,തി വരാന്തയിൽ നിന്നും കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ മഞ്ജു കാറിൽ കയറുന്ന കാഴ്ച ഇന്നും ആരാധകരുടെ മനസ്സിലുണ്ട്. ആ മഞ്ജുവിൽ നിന്നും ഇന്ന് സാഹസികൾ ഏറെ ഇഷ്ടപെടുന്ന, എവിടെയോ നഷ്ടപ്പെട്ടുപോയ തന്റെ ഓരോ സ്വപ്നങ്ങളെയും അവർ തിരികെ പിടിക്കുമ്പോൾ മഞ്ജുവിന്റെ ആത്മധൈര്യത്തിന് കൈയ്യടിക്കുകയാണ് ആരാധകർ..
Leave a Reply