ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ ! ഇതിന് എന്ത് പ്രതിവിധി ആണ് ഇവിടുത്തെ സർക്കാരിന് പറയാനുള്ളത് ! മഞ്ജു പത്രോസ് !

സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മഞ്ജു പത്രോസ്. ഒരു അഭിനേത്രി എന്നതിനപ്പുറം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള മഞ്ജു എപ്പോഴും അതിന്റെ പേരിൽ തന്നെ ഏറെ വിമർശിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ കേരളത്തെ ആകെ വേദനിപ്പിച്ച പൂക്കോട് വെറ്റെർനറി കോളജിൽ ക്രൂരമായി കൊലചെയ്യപ്പെട്ട സിദ്ധാർത്ഥിന്റെ വിയോഗത്തിൽ വേദനയോടെ പ്രതികരിച്ചിരിക്കുകയാണ് മഞ്ജു. തനിക്ക് പുതിയ തലമുറയോട് അഭിമാനം ഉണ്ടായിരുന്നു എന്നാൽ ഈ സംഭവം തന്റെ നിലപാടിനെ ലജ്ജിപ്പിക്കുന്നതാണെന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഈ സംഭവത്തിന് എന്ത് പ്രതിവിധിയാണ് പ്രമുഖ വിദ്യാർഥി സംഘടനയും സർക്കാരും കോളേജും നൽകുന്നതെന്നും മഞ്ജു തന്റെ കുറിപ്പിലൂടെ ചോദിച്ചു.

മഞ്ജു പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, ഇത് പറയാതിരിക്കാൻ വയ്യ.. ഇതാണോ കലാലയ രാഷ്ട്രീയം.. ഇതിനാണോ വിദ്യാർഥി പ്രസ്ഥാനങ്ങൾ.. ഇതാണോ ഈ വയസിനിടയിൽ നിങ്ങൾ പഠിച്ചത് .. നിങ്ങൾ ഇപ്പൊൾ ആരോപിക്കുന്ന (മറ്റാരും വിശ്വസിക്കാത്ത) ഒരു തെറ്റിന് ഇതാണോ ശിക്ഷ.. കൂടെ ഉള്ള ഒരുത്തനെ ചവിട്ടിയും അടിച്ചും കൊല്ലുമ്പോൾ ഒരു ചെറു വിരൽ പോലും അനക്കാതെ നോക്കി നിന്ന നിങ്ങൾ.. കുട്ടികളെ നിങ്ങൾ എന്താണു പഠിച്ചത്.. കുറ്റബോധം തോന്നുന്നില്ലേ.. ഇതിന് എന്ത് പ്രതിവിധി ആണ് ഇവിടുത്തെ ഈ പ്രമുഖ വിദ്യാർഥി പ്രസ്ഥാനത്തിനും സർക്കാരിനും കോളജ് അധികൃതർക്കും പറയാനുള്ളത്..

നിങ്ങൾ  ആ അമ്മയ്ക്ക് നിങ്ങൾ  എന്ത് മറുപടി കൊടുക്കും,  അച്ഛനോ,  അവന്റെ സുഹൃത്തുക്കൾക്കോ, പുതിയ തലമുറയെ കുറിച്ച് അഭിമാനം തോന്നിയിരുന്ന എന്നെപോലെയുള്ളവരെ ഇത് ലജ്ജിപ്പിക്കുന്നു.. നിങ്ങളെ പോലുള്ള നരാധമന്മാർ ഉള്ളിടത്തേക്ക് ഞങ്ങളുടെ മക്കളെ എങ്ങനെ പറഞ്ഞയയ്ക്കും.. ദയവു ചെയ്ത് ഇതിന്റെ കുറ്റവാളികളെ എങ്കിലും മുഖം നോക്കാതെയുള്ള ശിക്ഷാവിധി നടപ്പിലാക്കണം.. ഇവർക്ക് മാപ്പില്ല എന്നും മഞ്ജു കുറിച്ചു..

കഴിഞ്ഞ ദിവസം നടി നവ്യ നായരും സമാനയമായ രീതിയിൽ ദുഃഖം അറിയിച്ചിരുന്നു. എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മൾ പഠിക്കാൻ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിർത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികൾ .. ഞങ്ങൾ മാതാപിതാകൾക്ക് മക്കൾ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ.. ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ , ഒരു അമ്മ എന്ന നിലയിൽ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.. അതുപോലെ തന്നെ ഈ പോസ്റ്റിന്റെ താഴെ സംഘി കമ്മി കൊങ്ങി എന്നൊക്കെ പറഞ്ഞ് പിറകെ വരരുത് എന്ന് അപേക്ഷയും നവ്യ പങ്കുവെച്ചിരുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *