‘കണ്‍മണി അന്‍പോട്’ തര്‍ക്കം ഇളയരാജയ്ക്ക് രണ്ട് കോടിയില്ല പകരം 60 ലക്ഷം നൽകി പ്രശ്നം പരിഹരിച്ച് മഞ്ഞുമ്മൽ നിര്‍മ്മാതാക്കള്‍!

അടുത്ത കാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രമായിരുന്നു, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ഈ സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് കണ്മണി എന്ന ഗാനത്തിന്റെ റീക്രിയേഷൻ ആയിരുന്നു, എന്നാൽ സിനിമയിൽ ഈ ഗാനം ഉരുപയോഗിച്ചതിനെതിരെ ഇതിന്റെ ഗാന രചയിതാവ് ഇളയരാജ നിർമ്മാതാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചിരുന്നു. നഷ്ടപരിഹാരമായി അദ്ദേഹം ആവശ്യപ്പെട്ടത് രണ്ടു കോടി രൂപയായിരുന്നു.

എന്നാൽ ഇപ്പോഴിതാ രണ്ടു കോടിക്ക് പകരം അറുപത് ലക്ഷം രൂപ നൽകി ഇളയരാജയുമായി നിർമ്മതാക്കളാ ഒത്തതീർപ്പ് ചെയ്തിരിക്കുകയാണ്. തന്റെ അനുമതിയില്ലാതെ സിനിമയില്‍ കണ്‍മണി അന്‍പോട് ഗാനം ഉപയോഗിച്ചു എന്ന് ആരോപിച്ച് മെയ് മാസത്തില്‍ ആയിരുന്നു ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്.സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കള്‍.

ഈ ചിത്രത്തിൽ ആ ഗാനത്തിന്റെ പ്രാധാന്യം വളരെ കൂടുതലായിരുന്നു, വീണ്ടും ആ ഗാനം ഹിറ്റായി മാറിയത് ഈ സിനിമക്ക് ശേഷമാണ്, 1991ല്‍ സന്താന ഭാരതിയുടെ സംവിധാനത്തില്‍ എത്തിയ കമല്‍ ഹാസന്‍ ചിത്രം ഗുണയ്ക്കായി ഇളയരാജ ഒരുക്കിയ ഗാനമാണ് കണ്‍മണി അന്‍പോട്. ഗുണ കേവ് പശ്ചാത്തലമാകുന്നു മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഈ ഗാനം ഉപയോഗിച്ചതോടെ തമിഴ്‌നാട്ടിലും സിനിമയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. രണ്ട് കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് ഒത്തു തീര്‍പ്പാക്കി 60 ലക്ഷം രൂപയാണ് ഇളയരാജയക്ക് മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *