മോള് അവളുടെ അമ്മയുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്, അത് ചെയ്തുവരാൻ ഞാൻ പറഞ്ഞു, ക്ഷിണേന്ത്യ കണ്ട വേഴ്സറ്റാലിറ്റിയുള്ള നടിയാണ് ഉർവശി. അങ്ങനൊരാളുടെ മകളാണ് കുഞ്ഞാറ്റ..! കണ്ണ് നിറഞ്ഞ് മനോജ്

മലയാള സിനിമയിൽ ഏറ്റവും മികച്ച അഭിനേതാക്കളുടെ കൂട്ടത്തിൽ ഉൾപെടുത്താവുന്ന നടനാണ് മനോജ് കെ ജയൻ. മനോജൂം ഉർവശിയും വേര്പിരിഞ്ഞപ്പോൾ അന്ന് അത് അവരെ സ്നേഹിക്കുന്ന എല്ലാവർക്കും വലിയ ദുഃഖം നൽകിയ സംഭവമായിരുന്നു. ശേഷം മറ്റൊരു വിവാഹം കഴിച്ചെങ്കിലും മനോജിന് എന്നും മകൾ കുഞ്ഞാറ്റ കഴിഞ്ഞേ ഈ ലോകത്ത് മറ്റാരുമുള്ളൂ, ഒരച്ഛന് മകളെ ഇത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്നതിന് ഉത്തമ ഉദാഹരണമാണ് മനോജ്. അത് മാത്രമല്ല വേർപിരിഞ്ഞെങ്കിലും തന്റെ മകളുടെ അമ്മ എന്ന പരിഗണനയും ബഹുമാനവും മനോജ് എന്നും ഉർവശിക്ക് നൽകിയിട്ടുണ്ട്. മകളെ വളർത്താൻ കോടതി മനോജിനെയാണ് ഏൽപ്പിച്ചതെങ്കിലും അമ്മയിൽ നിന്നും കുഞ്ഞാറ്റയെ അകറ്റാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്.

ഇപ്പോഴിതാ അഭിനയ കുടുംബത്തിൽ നിന്നും ഇളമുറക്കാരി സിനിമ രംഗത്തേക്ക് ചുവട് വെക്കുകയാണ്., ഇപ്പോഴിതാ മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് പറയുന്ന മനോജിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഏഴാമത്തെ വയസിൽ കുഞ്ഞിനേയും കൊണ്ട് ചെന്നൈയിൽ നിന്നും വരുമ്പോൾ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. നന്നായി പഠിപ്പിക്കുക. നല്ലൊരു ജോലിയൊക്കെ കിട്ടി കഴിയുമ്പോൾ നല്ലൊരു പയ്യനെ കണ്ടെത്തി കല്യാണം കഴിപ്പിച്ച് സന്തോഷമായി പറഞ്ഞ് അയക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എല്ലാം അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്ത് ഞാൻ ജീവിച്ചു. എന്റെ കരിയറിൽ പോലും ഇടയ്ക്കിടെ ​ഗ്യാപ്പ് വന്നതിന് കാരണം. എന്റെ മകളെ അതുപോലെ പുന്നാരിച്ച് നോക്കിയതുകൊണ്ടാണ്. മോൾക്ക് സ്കൂളിൽ പോകാനുള്ള എളുപ്പം നോക്കിയാണ് ഞാൻ വീട് പോലും വാങ്ങിയത്.

എന്റെ കുഞ്ഞാണ് എന്റെ ലോകം, ഒരു നടൻ എന്ന നിലയിൽ സെൽഫ് മാർക്കറ്റിങ് ചെയ്യാത്ത നടനാണ് ഞാൻ. ആരെങ്കിലും വിളിച്ചാൽ മാത്രമാണ് സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ മോള് സിനിമയിലേക്ക് വന്നാൽ ഞാൻ എങ്ങനെ മാനേജ് ചെയ്യും എന്നൊക്കെ ഓർത്ത് പേടിയായിരുന്നു. രണ്ട് വർഷം മുമ്പാണ് സിനിമ ഇഷ്ടമാണെന്നും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും മോള് പറഞ്ഞത്. ആശയോടാണ് ആദ്യം പറഞ്ഞത്. ആശ മോൾക്ക് അമ്മ മാത്രമല്ല നല്ല സുഹൃത്ത് കൂടിയാണ്.

അപ്പോൾ ഞാൻ പറഞ്ഞു മോൾ ഇത് അമ്മയോടും കൂടി പറയണം, ചെന്നൈയിൽ പോകേണ്ടി വന്നാലും കുഴപ്പമില്ല. ഉർവശിയോട് പറയണമെന്നാണ് മോളോട് പറഞ്ഞത്. കാരണം അവളുടെ അനു​ഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്. ദക്ഷിണേന്ത്യ കണ്ട വേഴ്സറ്റാലിറ്റിയുള്ള നടിയാണ് ഉർവശി. അങ്ങനൊരാളുടെ മകളാണ് കുഞ്ഞാറ്റ. മോളുടെ കാര്യം വരുമ്പോഴെല്ലാം ഞാൻ ഇമോഷണലാകും. അങ്ങനെ കുഞ്ഞാറ്റ ചെന്നൈയിൽ പോയി. വളരെ സന്തോഷത്തോടെ അനുവാദം നൽകി. ഇന്ന് ഇവിടെ വരെ കാര്യങ്ങൾ എത്തി. പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുള്ള ബിനു എന്നൊരാളാണ് കുഞ്ഞാറ്റയുടെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഉർവശിയാണ് ആദ്യം കഥ കേട്ടത്. അവരുടെ അത്ര എക്സ്പീരിയൻസ് എനിക്കില്ലല്ലോ. അവർക്ക് ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് ഞാൻ കഥ കേട്ടത്. ഉർവശിയും ചെറിയ വേഷങ്ങളിലൂടെയാണ് തുടങ്ങിയത്. ഞാനും അതുപോലെ തന്നെയാണ് കുഞ്ഞാറ്റ നടിയായി കാണാൻ എന്റെ അച്ഛനും ഏറെ ആ​ഗ്രഹിച്ചിരുന്നുവെന്നും മനോജ് കെ ജയൻ പറഞ്ഞു. എന്റെ മകൾക്ക് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണമെന്നും മനോജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *