എന്റെ മ,ദ്യപാനം ഉപേക്ഷിക്കാൻ കാരണം മകളാണ് ! എന്റെ ജീവിതം തന്നെ മാറ്റിമറിച്ച സിനിമ അതാണ് ! മനോക് കെ ജയൻ പറയുന്നു !

മനോജ് കെ ജയൻ എന്ന നടൻ മലയാള സിനിമയുടെ പ്രധാന നടന്മാരിൽ ഒരാളാണ്. അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു ഗായകൻ കൂടിയാണ്. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന മനോജ് ഇപ്പോഴും അഭിനയ രംഗത്ത് വളരെ സജീവമാണ്. 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. മാമലകൾക്കപ്പുറത്ത് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ സിനിമ. 1992-ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ മനോജ് കെ ജയൻ എന്ന നടൻ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുന്നത്.

മനോജ് കെ ജയന്റെ ഏറ്റവും വലിയൊരു പ്രത്യേകത എന്നത് തന്നെ അദ്ദേഹത്തിന് ഏത് തരം കഥാപാത്രങ്ങളും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിയും എന്നതാണ്.  ആ കൂട്ടത്തിൽ അനന്തഭദ്രം എന്ന ചിത്രത്തിലെ ദിഗംബരൻ മലയാള സിനിമയുടെ ചരിതത്തിൽ രേഖപ്പെടുത്താൻ പാകത്തിനുള്ള മികച്ച കലാസൃഷ്ടി ആയിരുന്നു. ഏറെ മികച്ചതും വ്യത്യസ്തവുമായ ഒരു വില്ലന്‍ കഥാപാത്രം തന്നെയായിരുന്നു ദിഗംബരൻ. ഒരേ സമയം പല ഭാവങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പകർന്നാട്ടം ഏറെ അതിശയത്തോടെയാണ് നമ്മൾ പ്രേക്ഷകർ കണ്ടിരുന്നത്. പ്രണയവും കാമവും കോപവും പ്രതികാരാഗ്നിയുമെല്ലാം മനസില്‍ കൊണ്ടുനടക്കുന്ന ദുർമന്ത്രവാദിയായ ദിഗംബരൻ ഇന്നും ഏവരുടെയും പേടി സ്വപ്നമാണ്.

ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.  എന്റെ ജീവിതം തന്നെ മാറ്റി മറിച്ച ചിത്രമാണ്. ഞാന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ ഞാന്‍ തമാശ പറയാനും റിലാക്സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കില്‍ ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച്‌ സീരിയസായി എവിടെയെങ്കിലും മാറിയിരിക്കുന്നതായിരിക്കും. നേരത്തെ ഞാൻ മ,ദ്യ,പിക്കാറുള്ള ആളായിരുന്നു. ഒരു സ്‌മോള്‍ അടിച്ച്‌ പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും, പിന്നീട് ഇതുവരെ ഒരു തുള്ളി കഴിച്ചിട്ടില്ല, മകൾ വളരുന്നതിന് ശേഷമാണ് ഞാൻ ആ ശീലം ഉപേക്ഷിച്ചത്. 16 വർഷമായി ഒരു ദുശീലങ്ങളും ഇല്ലന്നും മനോജ് പറയുന്നു.

അതുപോലെ അനന്തഭദ്രംത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ ഇനി ദിഗംബരനാകാന്‍ താൻ ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സത്യം പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമില്ലെന്ന് തന്നെ പറയാം. ഒരു ഭാഗം പോരെ ആ സിനിമയ്ക്ക്. ആദ്യ ഭാഗമായിരുന്നു നല്ലതെന്ന് പിന്നീട് ആളുകള്‍ പറയുന്ന ഒരു അവസ്ഥയിലേക്ക് നമ്മള്‍ എത്തിക്കണ്ടല്ലോ. ആ കാലത്തുണ്ടായ ഊര്‍ജത്തിലും പവറിലും ഡെഡിക്കേഷനിലുമൊക്കെ ചെയ്ത് പോയതാണ്. ഇനി ഒരിക്കൽ കൂടി അങ്ങനെ ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ എനിക്ക് തീരെ ആത്മവിശ്വാസം ഇല്ലന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *