‘എന്റെ മകളുടെ അമ്മ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ്’ ! അവളുടെ ആ ആഗ്രഹത്തിന് ഞാൻ എതിരുനിൽക്കില്ല ! സന്തോഷ വാർത്ത പങ്കുവെച്ച് മനോജ് കെ ജയൻ !

മലയാള സിനിമയിലെ ഒരു സമയത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു ഉർവശിയും മനോജ് കെ ജയനും. ഇവരുടെ വിവാഹം അന്ന് ആരാധകർ വളറീ ആഘോഷിച്ച ഒന്നായിരുന്നു. പക്ഷെ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല, വർഷങ്ങൾക്ക് ശേഷം ഇരുവരും മകളുടെ അവകാശത്തിന്റെ പേരിൽ വലിയ വാക്ക് തർക്കങ്ങൾക്ക് ഒടുവിലാൻ വേർപിരിഞ്ഞത്. ഇവരുടെ ഏക മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി തുടക്കം മുതൽ തന്നെ  അച്ഛനോടോപ്പമാണ് നിന്നിരുന്നത് എങ്കിലും ഇന്ന് രണ്ടുപേർക്ക് ഒപ്പവും കുഞ്ഞാറ്റ ഉണ്ടാകാറുണ്ട്. ഉർവ്വശിയുമായി പിരിഞ്ഞെങ്കിലും മനോജ് അവരുടെ വീട്ടുകാരുമായെല്ലാം ഇപ്പോഴും വളരെ അടുപ്പത്തിലാണ്. ഇപ്പോഴിതാ തന്റെ മകളെ കുറിച്ച് പറഞ്ഞുകൊണ്ട് മനോജ് ആദ്യമായി രംഗത്ത് വന്നിരിക്കുകയാണ്.

മറ്റു താരപുത്രിമാരെ അപേക്ഷിച്ച്  പകരം വെക്കാനില്ലാത്ത രണ്ടു അതുല്യ പ്രതിഭകളുടെ മകളാണ് കുഞ്ഞാറ്റ, അതുകൊണ്ട് തന്നെ സ്വാഭാവികമായും അഭിനയം എന്നത് ആ കുട്ടിയുടെ സിരകളിൽ ഉണ്ടാകും, കുഞ്ഞാറ്റ പങ്കുവെച്ച റീൽസ് വിഡിയോകൾ എല്ലാം അതിനു ഉദാഹരണമായിരുന്നു. മകളുടെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് മനോജ് പറയുന്നത് ഇങ്ങനെ, കുഞ്ഞാറ്റയെ ഞാന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരില്ല. അത് അവളുടെ ഇഷ്ടമാണ്. ഞാൻ ആയാലും ഇപ്പോൾ അവളുടെ അമ്മ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേത്രിമാരിൽ ഒരാളാണ്, ഇനി ഇപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞാലും അവൾ സിനിമയിൽ എത്തണമെന്നാണ് വിധി എങ്കിൽ എത്തിയിരിക്കും..

അതുപോലെ ഇപ്പോൾ  ഒരു സുപ്രഭാതത്തില്‍ അവള്‍ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് വളരെ കാര്യമായിട്ട് അവൾ എന്നോട് പറഞ്ഞാല്‍ ആലോചിക്കും. അല്ലാതെ ഇങ്ങനെ നിന്നാല്‍ പറ്റില്ല, അച്ഛനും അമ്മയും കലാകാരന്മാരാണ്. നീയും സിനിമയിലേക്ക് എത്തണം എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അങ്ങനെയുള്ള ഒരു അച്ഛനല്ല ഞാന്‍. അതെല്ലാം മകളുടെ ഇഷ്ടമാണ്. എപ്പോൾ വേണമെങ്കിലും എന്തും തുറന്ന് പറയാനുള്ള രീതിയിലുള്ള സുഹൃത്തുക്കളെ പോലെയാണ് ഞാനും കുഞ്ഞാറ്റയും.

മകൾ എന്നോട് അങ്ങനെ ഒരു ഇഷ്ടം പറഞ്ഞാൽ, ഞാൻ ഒരിക്കലും അതിനോട് ഒരു നോ പറയില്ല,  കാരണം ഈ സിനിമ കൊണ്ട് മാത്രമാണ് ഞാൻ ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നത്. ഞാന്‍ അതിനെ ഒരിക്കലും നിന്ദിക്കാനോ പുച്ഛിക്കാനോ ഒന്നും പാടില്ല. ഒരിക്കലും അതിനെ വേറെ രീതിയില്‍ കാണില്ല. മകള്‍ക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കില്‍ ഞാന്‍ അത് നടത്തി കൊടുക്കും. അവളുടെ അച്ഛനും അമ്മയും കലാകാരന്മാരല്ലേ, അതില്‍ നിന്നാണല്ലോ ഞങ്ങള്‍ ഇത്രയും ആയത്. നമ്മള്‍ അതിനെ ദൈവ തുല്യമായി കാണുന്നവരാണ് എന്നും മനോജ് പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *