ഈ കസേരയൊക്കെ വേണോ, ഈ തെങ്ങിന്റെ ചുവട്ടില്‍ ഇരുന്നാല്‍പ്പോരെയെന്നാണ് അവൻ ചോദിക്കുന്നത് ! രണ്ടുപേരും എന്നെ ഞെട്ടിച്ചു ! മനോജ് കെ ജയൻ പറയുന്നു !

മലയാള സിനിമ രംഗത്ത് തുടക്കം മുതൽ വളരെ ശക്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ആളാണ് നടൻ മനോജ് കെ ജയൻ. സൂപ്പർ സ്റ്റാറുകളോടൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മനോജ് ഇപ്പോൾ അവരുടെ മക്കളുടെ കൂടെയും സജീവമാണ്, അത് തന്റെ കരിയറിലെ വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത് എന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ വന്ന സമയത്ത് തന്നെ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാൽ പിന്നീട്  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്.

രാവണപ്രഭു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. മോഹന്‍ലാല്‍ നല്ല സ്വീറ്റ് ചേട്ടനാണ്. അതുപോലെ തന്നെയാണ് പ്രണവും,  അത്രയും സിംപിളാണ്, ഇത്രയും വലിയ താരരാജാവിന് ഇങ്ങനെ സിംപിളായൊരു മകനോ എന്നൊക്കെ നമുക്ക് തോന്നിപ്പോകും. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഞാന്‍ പ്രണവിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. സല്യൂട്ടില്‍ ദുല്‍ഖറിന്റെ ചേട്ടനാണ്. എനിക്ക് പ്രമോഷനായിട്ടുണ്ട്. ദുല്‍ഖറിന്റെ ചേട്ടനാണ്. പ്രണവിനും ദുല്‍ഖറിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.

അതുകൊണ്ട് താരപുത്രന്മാരെ വളരെ അടുത്ത് അറിയാൻ കഴിഞ്ഞു, രണ്ടുപേരും എന്നെ ഞെട്ടിച്ചു.  ഇപ്പോൾ ഈ അഭിമുഖത്തിൽ പ്രണവ് ആയിരുന്നു എന്റെ സ്ഥാനത്ത് എങ്കിൽ അവൻ ആദ്യം പറയുന്നത് ഈ നമുക്ക് ഈ കസേരയൊക്കെ വേണോ, ഈ തെങ്ങിന്റെ ചുവട്ടില്‍ ഇരുന്നാല്‍പ്പോരെയെന്ന് ചോദിക്കും. ലൊക്കേഷനില്‍ ആണെങ്കിലും  ഏതെങ്കിലും മൂലയില്‍ മതിലും ചാരി ഇരിക്കും. ഷോട്ട് റെഡി എന്ന് വിളിക്കുമ്പോള്‍ പോയി അഭിനയിക്കും. സിനിമയുടെ പോപ്പുലാരിറ്റി പുള്ളിക്ക് ഇഷ്ടമില്ല. പ്രണവ് ഇനിയെന്താണ് പരിപാടി എന്ന് ഞാന്‍ ചോദിച്ചിരുന്നു.

അപ്പോൾ എന്നോട് പറഞ്ഞു, ഓ ഞാൻ ആകെ ടെന്‍ഷനിലാണ്, കാരണം ഈ സിനിമ ഇറങ്ങും. ഇനിയെന്നെ കൂടുതല്‍ പേരറിയും. ഒരുപാട് പേര്‍ എന്നെ കാണും, തിരിച്ചറിയും. ലോകം മുഴുവന്‍ കറങ്ങുകയെന്നാണ് എന്റെ സ്വപ്നം. ബസിലാണ് ഞാന്‍ കൂടുതല്‍ സഞ്ചരിക്കുന്നത്. അതൊക്കെ ഓർക്കുമ്പോൾ ഒരു ടെൻഷൻ ഉണ്ടെന്നും പ്രണവ് പറയുന്നു, കൂടാതെ ഈ ടീ ഷര്‍ട്ടൊക്കെ ഏത് ബ്രാന്‍ഡാണ് ഉപയോഗിക്കുന്നതെന്ന് ഞാനൊരിക്കല്‍ ചോദിച്ചിരുന്നു. എന്റെ ചേട്ടാ ഞാന്‍ ഈ  ബ്രാന്‍ഡുകളൊന്നും ഉപയോഗിക്കാറില്ല, എനിക്കത് ഇഷ്ടമല്ല. ഈ റോഡ് സൈഡില്‍ ഇങ്ങനെ തൂക്കിയിടില്ലേ, ഞാൻ അതാണ് ഉപയോഗിക്കാറുള്ളത്, അതിട്ടാന്‍ ഞാന്‍ നല്ല കംഫര്‍ട്ടാണ്. മറ്റേതിട്ടാല്‍ എനിക്ക് ചൊറിയും. മമ്മൂക്കയ്ക്കും ലാലേട്ടനും കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യമാണ് അവരുടെ മക്കള്‍. ദുൽഖറും ഇത്രയും വലിയൊരു നടന്റെ മകൻ ആണെന്നോ, മറ്റു ഒരു തരത്തിലുള്ള മാറ്റങ്ങളും കാണാൻ കഴിയില്ല, വളരെ ബഹുമാനവും സ്നേഹവും ഉള്ള ആളാണ് എന്നും അദ്ദേഹം പറയുന്നു. അതൊരു വലിയ ഭാഗ്യമാണെന്നുമായിരുന്നു മനോജ് കെ ജയന്‍ പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *