എന്റെ ജീവിതം മാറ്റിമറിച്ച കഥാപാത്രമാണ് ദിഗംബരൻ ! മ,ദ്യ,പാ,നം നിർത്തി ! അന്ന് മുതൽ ഈ നിമിഷം വരെ ഒരു തുള്ളു തൊട്ടിട്ടില്ല ! മകൾക്ക് വേണ്ടി ! മനോജ് കെ ജയൻ പറയുന്നു !

മലയാള സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ആളാണ് നടൻ മനോജ് കെ ജയൻ. മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച അദ്ദേഹം ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്. 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. മാമലകൾക്കപ്പുറത്ത് ആയിരുന്നു നായകനായി അഭിനയിച്ച ആദ്യ സിനിമ. 1992-ൽ റിലീസായ സർഗ്ഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രത്തിലൂടെ മനോജ് കെ ജയൻ എന്ന നടൻ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുന്നത്.

ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തെളിയിച്ച ആളുകൂടിയാണ് മനോജ് കെ ജയൻ. നായകനായും, വില്ലനായും, കൊമേഡിയനായും, സഹ നടനായും ഒരുപാട് മികച്ച കഥാപാത്രങ്ങൾ അദ്ദേഹം അവിസ്മരണീയമാക്കിയിരുന്നു. ആ കൂട്ടത്തിൽ അനന്തഭദ്രം എന്ന ചിത്രത്തിലെ ദിഗംബരൻ, മലയാള സിനിമയുടെ ചരിതത്തിൽ രേഖപ്പെടുത്താൻ പാകത്തിനുള്ള മികച്ച കലാസൃഷ്ടി ആയിരുന്നു. ഏറെ മികച്ചതും വ്യത്യസ്തവുമായ ഒരു വില്ലന്‍ കഥാപാത്രം തന്നെയായിരുന്നു ദിഗംബരൻ.

ഒരേസമയം, വിവിധ ഭാവങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പകർന്നാട്ടം ഏറെ അതിശയത്തോടെയാണ് നമ്മൾ പ്രേക്ഷകർ കണ്ടിരുന്നത്. പ്രണയവും കാമവും കോപവും പ്രതികാരാഗ്നിയുമെല്ലാം മനസില്‍ കൊണ്ടുനടക്കുന്ന ദുർമന്ത്രവാദിയായ ദിഗംബരൻ ഇന്നും ഏവരുടെയും പേടി സ്വപ്നമാണ്. ഇപ്പോഴിതാ ആ കഥാപാത്രത്തെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ തന്ന ഒരു സിനിമ കൂടിയാണ് അത്, ഓരോ ഷോട്ട് കഴിയുമ്പോൾ സന്തോഷ് ശിവന്‍ സാര്‍ പറയും ഇനി കുറച്ച് വിശ്രമിച്ചോളൂ. ക്യാമറയും ലൈറ്റും ശരിയാക്കട്ടെയെന്ന് അതുകേട്ട് കസേരയിലേക്ക് ഇരിക്കാന്‍ പോകുമ്പോഴേക്കും അദ്ദേഹം വിളിക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ്. അത്രത്തോളം ഫാസ്റ്റാണ് അദ്ദേഹം. നല്ല കഴിവുള്ള മനുഷ്യമാണ്. അസാധ്യ കലാകാരനാണ്.

ഞാന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ ഞാന്‍ തമാശ പറയാനും റിലാക്സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കില്‍ ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച്‌ സീരിയസായി എവിടെയെങ്കിലും മാറിയിരിക്കുന്നതായിരിക്കും. നേരത്തെ ഞാൻ മ,ദ്യ,പിക്കാറുള്ള ആളായിരുന്നു. ഒരു സ്‌മോള്‍ അടിച്ച്‌ പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും, പിന്നീട് ഇതുവരെ ഒരു തുള്ളി കഴിച്ചിട്ടില്ല, മകൾ വളരുന്നതിന് ശേഷമാണ് ഞാൻ ആ ശീലം ഉപേക്ഷിച്ചത് എന്നും മനോജ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *