
കുടുംബത്തിന് വേണ്ടിയാണ് സിനിമയിൽ എത്തിയത് ! മലയാളത്തിലെ ഒരു നടന്‍ പ്രപ്പോസ് ചെയ്തിരുന്നു ! ഇന്ന് അമേരിക്കയിൽ ബാങ്ക് മാനേജറാണ് ! മന്യയുടെ പുതിയ വിശേഷം !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മന്യ. നമ്മൾ ഇന്നും ഓർത്തിരിക്കുന്ന ഒരുപിടി മികച്ച വിജയ ചിത്രങ്ങളുടെ ഭാഗമായ മന്യയെ ഇന്നും മലയാളികൾ ഓർമിക്കുന്നു, ജോക്കർ, കുഞ്ഞിക്കൂനന്‍ തുടങ്ങിയ സിനിമകൾ മാന്യയെ കൂടുതൽ ജനപ്രിയയാക്കി. സീതാരാമരാജു എന്ന തെലുങ്ക് ചിത്രത്തിലൂടെ താരം 1997 ല്‍ നായികയായും അരങ്ങേറി. പിന്നീട് ജോക്കര്‍’, ‘കുഞ്ഞിക്കൂനന്‍’, ‘വണ്‍മാന്‍ ഷോ’, ‘വക്കാലത്ത് നാരായണന്‍കുട്ടി’ അടക്കം നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്ന മന്യയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ കുറിച്ച് താരം പറയുന്നതിങ്ങനെ…
വാക്കുകൾ.. എന്റെ പിതാവ് ഒരു കാര്‍ഡിയോളജിസ്റ്റായിരുന്നു. ഞാന്‍ ജനിക്കുന്ന സമയത്തൊക്കെ ഞങ്ങള്‍ ലണ്ടനിലാണ്. എനിക്കൊരു ഒൻപത് വയസ്സൊക്കെ ആയപ്പോള്‍ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ച് വന്നുവെന്നും മന്യ വ്യക്തമാക്കുന്നു. എനിക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. അതോടെ കുടുംബത്തിന്റേയും ഒരു ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയിലേക്ക് വന്നത്. ആദ്യം മോഡലിങ് ആയിരുന്നു ചെയ്തത്. നായികയായി ആദ്യം അരങ്ങേറുന്നത് തെലുങ്കിലാണ്.
ശേഷം മലയാളം തമിഴ് സിനിമകൾ ചെയ്തു, 2006 മുതല്‍ ന്യൂയോര്‍ക്കിലായിരുന്നു. കൊളംബിയ സര്‍വ്വകലാശാലയിലെ പഠനത്തിന് ശേഷം ജെപി മോര്‍ഗന്‍ കമ്ബനിയില്‍ ജോലി ലഭിക്കുകയും ചെയ്തു. അതോടെ അമേരിക്കയില്‍ തന്നെ സെറ്റില്‍ഡാകുകയും ചെയ്തു. ഇന്ന് സിറ്റി ബാങ്കിള്‍ ഓഡിറ്റ് മാനേജരായി ജോലി ചെയ്യുന്നു. ഇപ്പോൾ ഭർത്താവും മകളും അമ്മയുമൊത്ത് സുഖമായി ജീവിതം നയിക്കുന്നു.

ഇപ്പോൾ കുറച്ച് ദിവസങ്ങളായി തങ്ങൾ മുംബയിലുണ്ട്, ഉടൻ തന്നെ തിരികെ ന്യൂയോർക്കിലേക്ക് തിരികെ പോകും. ഇപ്പോള്‍ നല്ലൊരു ജോലിയുണ്ട്. സാമ്പത്തികമായി സ്ഥിരതയുണ്ട്. മലയാള സിനിമ രംഗത്ത് സംയുക്ത വര്‍മ്മ വളരെ അടുത്ത സുഹൃത്താണ്. ദുബായില്‍ ഒരു ഷോ ചെയ്യുന്ന സമയത്താണ് ഞങ്ങള്‍ തമ്മിലുള്ള സുഹൃദ് ബന്ധം ആരംഭിക്കുന്നത്. ഞങ്ങള്‍ രണ്ടുപേരുടേയും ആദ്യ ഷോ അതായിരുന്നു. ആ ബന്ധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
അതുപോലെ മലയാളത്തിലെ ഒരു നടന്‍ പ്രപ്പോസ് ചെയ്തിരുന്നുവെന്ന് മന്യ പറയുന്നു. എന്നാല്‍ ആരാണ് ആ നടന്‍ എന്ന് താരം വെളിപ്പെടുത്തിയില്ല. അതോടൊപ്പം തന്നെ കൂടെ അഭിനയിച്ച ഒരാളുടെ ജാഡ കാണേണ്ടിവന്നിട്ടുണ്ടെന്നും മന്യ വ്യക്തമാക്കി, മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ വീണ്ടും അഭിനയിക്കുമെന്നും മന്യ പറയുന്നു, ഫഹദ് ഫാസിലിന്റെ സിനിമ ആവേശം കണ്ടിരുന്നു, അത് ഒരുപാട് ഇഷ്ടപെട്ടുവെന്നും താരം പറയുന്നു.
Leave a Reply