മരക്കാര്‍ സിനിമയിലെ 81 അബദ്ധങ്ങള്‍ കാണിച്ചുകൊണ്ടുള്ള വീഡിയോ വൈറലാകുന്നു ! സിനിമ വ്യവസായത്തെ നശിപ്പിക്കരുത് എന്ന് മോഹൻലാൽ ! വീഡിയോ !!

വളരെ അധികം ചർച്ചചെയ്യപ്പെട്ട ഒരു സിനിമ ആയിരുന്നു ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം റിലീസിനെത്തിയത്. ദേശിയ തലത്തിൽ വരെ ഒരുപാട് പുരസ്‍കാരങ്ങൾ വാരിക്കൂട്ടിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരുപാട് തർക്കങ്ങൾ നടന്നിരുന്നു, നിർമാതാവായ ആൻ്റണി പെരുമ്പാവൂരും തിയറ്റർ ഉടമകളും തമ്മിൽ വലിയ വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു, ഏതായാലും ഒടുവിൽ മന്ത്രി വരെ ഇടപെട്ട് ചിത്രം തിയറ്റർ റിലീസിന് എത്തിക്കുക ആയിരുന്നു.

എന്നാൽ ചിത്രം ഇറങ്ങിയതിന് ശേഷം അത്ര നല്ല അഭിപ്രായമല്ല പൊതുവെ ഏവരും പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തിന് മനപ്പൂർവ്വമുള്ള ഡീഗ്രേഡിങ് ആണ് നടക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.  അത്തരത്തിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ച അത്ര വിജയം ചിത്രം നേടിയിരുന്നില്ല. എന്നാൽ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന്റെ മുടക്ക് മുതൽ പ്രീ ബുക്കിങ്ങിലൂടെ നേടിയെടുത്തു എന്നാണ് നിർമാതാക്കൾ പറയുന്നത്. അത്തരത്തിൽ ഇപ്പോൾ ഇതാ മരക്കാരിലെ 81 അബദ്ധങ്ങൾ എന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മരക്കാർ സിനിമയെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് കണ്ടുപിടിച്ച 81 തെറ്റുകളാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്. അതേസമയം ഇത് ഒരിക്കലും ഒരു  വിമര്‍ശനമല്ല മറിച്ച് എന്റര്‌ടെയ്‌ന്മെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയില്‍ പ്രത്യേകം പറയുന്നുണ്ട്. ‘അബദ്ധങ്ങള്‍ ഇല്ലാത്ത ഒരു സിനിമ പോലും ഇല്ല. അതിനാല്‍ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല. ഈ വിഡിയോ മോശമായി കരുതുന്നവര്‍ കാണേണ്ടതില്ല’.എന്നൊരു മുഖവുരയോടെയാണ് വിഡിയോയുടെ തുടക്കം.

അത്തരത്തിൽ ഈ വിഡിയോയും അതിലെ രസകരമായ അവതരണവും ഏറെ ശ്രദ്ധ നേടുന്നു. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. മരക്കാർ റിലീസ് ചെയ്തതിന് ശേഷം ചിത്രത്തിനെതിരെ കരുതിക്കൂട്ടിയുള്ള ഡീഗ്രേഡിങ് നടക്കുന്നു എന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ തന്നെ രംഗത്ത് വന്നിരുന്നു. മരക്കാരിനെ കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറഞ്ഞത് സിനിമ നിരൂപണം ചെയ്യാന്‍ അര്‍ഹതയില്ലാത്തവരെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. സിനിമ റിലീസിന് പിന്നാലെ നിരവധി മോശം കമന്റുകള്‍ വന്നു. അത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ അതെല്ലാം സിനിമ കാണാത്തവരാണ് ചെയ്തതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *