വരുന്നത് രാജാവ് ആകുമ്പോൾ വരവും രാജകീയമാകണമല്ലോ ! മലയാളത്തെ അഭിമാനനെറുകയിലെത്തിച്ച് ബ്രഹ്‌മാണ്ഡ ചിത്രം ! പുതിയ നേട്ടം !

മലയാള സിനിമയെ അഭിമാന നെറുകയിൽ എത്തിച്ചിരിക്കുകയാണ് മരക്കാർ, ഇന്ന് ലോകം ഉറ്റുനോക്കുന്ന ചിത്രമായി മരക്കാർ മാറിക്കഴിഞ്ഞു. ഇന്ന് ഓരോ പ്രേക്ഷകരും ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രം ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് തിയറ്റർ റിലീസിന് എത്തിയത്. മോഹൻലാലിൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി മാറാൻ പോകുന്ന മരക്കാർ സംവിധയകനായ പ്രിയദർശനും, ഒപ്പം അതിലെ ഓരോ അഭിനേതാക്കളും നാളെ ചരിത്രത്തിന്റെ ഭാഗമായി മാറും.

ആരാധകരും ലോകമെമ്പാടുമുള്ള പ്രേക്ഷകരും കാത്തിരുന്നത് പോലെ ഈ വരുന്ന ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യാന്‍ പോകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ലോകം മുഴുവനുമായി 3300 ഇല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് റിലീസ് ചെയ്യാന്‍ പോകുന്നത്. ഇത് മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ് ആണെന്ന് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നാണ് എന്നതാണ് നമുക്ക് അഭിമാനിക്കാൻ ഉള്ളത്.

കേരളത്തിന് പുറത്ത് എന്തിന് ഇന്ത്യക്ക് പുറത്ത് തന്നെ റെക്കോർഡ് ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ എത്തുന്നത് 1200 ഇല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളില്‍ ആണ് ഈ ചിത്രം മലയാളത്തിന് പുറമെ എത്തുന്നത്. വിദേശത്തു ഇംഗ്ലീഷ് ഭാഷയിലും ഈ ചിത്രം റിലീസ് ചെയ്യും. ഇന്ത്യക്കു പുറത്തു ഇതിനോടകം 1500 ഓളം സ്‌ക്രീനുകളില്‍ ചാര്‍ട്ട് ചെയ്ത ഈ ചിത്രത്തിന്റെ ഫൈനല്‍ ചാര്‍ട്ടിങ് 1800 കടക്കാനും സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാരണം നവംബർ 30 നു   വരെ ചിത്രത്തിന്റെ ചാർട്ടിങ് നടക്കും അതുകൊണ്ടുതന്നെ ഇനിയും സ്ക്രീനുകൾ കൂടാൻ സാധ്യത വളരെ വലുതാണ്.  കാറിനകളുടെ പോക്ക് ഈ ഇങ്ങനെ ആണെങ്കിൽ ചിത്രത്തിന്റെ  റിലീസ് ഡേ തന്നെ ഏകദേശം അമ്പതു കോടിയുടെ ബിസിനസ്സ് മരക്കാർ  നേടുമെന്നാണ്  ഇപ്പോള്‍ വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. 12700 ല്‍ കൂടുതല്‍ ഷോകള്‍ ആണ് ആദ്യ ദിനം മരക്കാര്‍ കളിക്കുക. പ്രിയദര്‍ശന്‍ ഒരുക്കിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരും കോൺഫിഡൻസ് ബിൽഡേഴ്സിന്റെ ഉടമ സി ജെ റോയ്‌യും ചേർന്നാണ്.

അതുപോലെ തന്നെ മരക്കാർ റിലീസ് സമയത്താണ് സുരേഷ് ഗോപിയുടെ കാവൽ എന്ന ചിത്രവും റിലീസിനെത്തുന്നത്. മരക്കാരിന് മുന്നിൽ പിടിച്ചു നിൽക്കാനുള്ള ആമ്പിയർ കാവലിനില്ല, അതുകൊണ്ട് റിലീസ് മാറ്റണം എന്ന് ചിലർ അവകാശ പെട്ടിരുന്നു, പക്ഷെ പറഞ്ഞ സമയത്ത് തന്നെ ചിത്രം റിലീസ് ചെയ്യാനാണ് കാവലിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ്ജ് തീരുമാനിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു സിനിമ വിജയിക്കണമെന്നുണ്ടെങ്കില്‍ ആര് എന്ത് ചെയ്താലും ഓടും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഞാന്‍ എടുത്ത സിനിമകളെല്ലാം വിജയം ആണ്. ഗുഡ്വില്ലിന്റെയും ഫാന്‍സാണ് ഇവരൊക്കെ. ഒരിക്കലും മരക്കാര്‍ സിനിമ വരുന്നത് കൊണ്ട് കാവലിനോ, കാവലുള്ളതുകൊണ്ട് മരക്കാറിനോ ഒന്നും സംഭവിക്കില്ല എന്നാണ് ജോബി ജോർജ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *