
അവസാന നാളുകളിൽ മയൂരിയുടെ ശരീര അവസ്ഥ ശരിക്കും ശോചനീയമായിരുന്നു ! ആ വീഡിയോ അന്ന് സൗത്തിന്ത്യയിലും എത്തി ! കുറിപ്പ് ശ്രദ്ധനേടുന്നു !
മലയാള സിനിമ ആസ്വാദകർ ഒരിക്കലും മറക്കാത്ത ചില മുഖങ്ങളിൽ ഒന്നാണ് നടി മയൂരിയുടേത്. ആകാശഗംഗ എന്ന ഒരൊറ്റ ചിത്രം മതി നമ്മൾ എന്നും ആ അഭിനേത്രിയെ ഓർത്തിരിക്കാൻ. ചെയ്ത എല്ലാ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോഹരമായ ഗാനങ്ങളും മയൂരിക്ക് ലഭിച്ചിരുന്നു. പക്ഷെ വളരെ പ്രതീക്ഷിതമായി തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ മയൂരി ഈ ലോകത്തോട് വിടപറയുകയായിരുന്നു. ജീവിതം അവർ തന്നെ ഉപേക്ഷിക്കുകയായിരുന്നു. എന്റെ വിയോഗത്തിന് മറ്റാരും കാരണക്കാരല്ല എന്ന് കുറിപ്പ് എഴുതിയിട്ടാണ് അവർ യാത്രയായത്. എന്നാൽ ഇപ്പോൾ മയൂരിയെ കുറിച്ച് പറയുന്ന ഒരു യുവാവിന്റെ ഫേസ് ബുക്ക് കുറിപ്പാണ് ആരാധകർക്കിടയിൽ വീണ്ടും വൈറലാകുന്നത്.
ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ദര്ശരാജ് എന്ന ആളാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്, അതിൽ പറയുന്നത് താൻ ആകാശഗംഗ സിനിമ കണ്ട് മയൂരിയെ മനസ്സിൽ കൊണ്ട് നടന്ന് ഭയപ്പെട്ടിരുന്ന കാലം, ആ സയത്ത് തങ്ങളുടെ അകന്ന ബന്ധത്തിൽ പെട്ട ഒരു ചേച്ചി മായാ ചേച്ചി എന്ന് പറയാം പക്ഷെ അവരുടെ യഥാർഥ പേര് അതല്ല. പെട്ടന്ന് ഒരു ദിവസം വിടപറയുക ഉണ്ടായി. ആ സമയത്ത് ആരുടെ വിയോഗ വാർത്ത കേട്ടാലും മനസ്സിൽ ആകാശ ഗംഗയിൽ ചിതയിൽ കിടന്ന് കൊണ്ട് വെള്ളം ചോദിക്കുന്ന മയൂരിയുടെ രൂപമാണ് മനസിൽ ഉള്ളത്. അതുകൊണ്ടുതന്നെ അത്തരം ചടങ്ങുകൾക്ക് ഞാൻ പോകാറില്ലായിരുന്നു.
ആ മായചേച്ചിയും ഞാനും ഇതുവരെ കണ്ടിട്ടില്ല, ഞാൻ നന്നായി പടം വരക്കുന്ന കൂട്ടത്തിലാണ് അതുകൊണ്ട് അവർക്ക് എന്നെ കാണണം എന്ന് പറഞ്ഞിരുന്നു. ഞാൻ അന്ന് മയൂരിയെ വരച്ചിരുന്നു, ഞാൻ വീട്ടിൽ ഇല്ലാത്ത ഒരു ദിവസം മായ ചേച്ചി എന്റെ വീട്ടിൽ വന്നിരുന്നു, അപ്പോൾ ആ മയൂരിയുടെ പടം കാണുകയും അവർ അത് അവരുടെ വീട്ടിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു. അങ്ങനെ ഞാൻ അമ്മയുടെ കൂടെ അവരുടെ അന്ത്യ കർമ്മകൾ കാണാൻ അവരുടെ വീട്ടിൽ ചെന്നപ്പോൾ ആ ചിത്രം അവിടെ ഇരിക്കുന്നു പക്ഷെ അത് അവർ കളർ ചെയ്തിരിക്കുന്നു. ഞാൻ അവരെ കണ്ടില്ല, അന്നത്തെ ദിവസം രാത്രി ഒരു പോള കണ്ണടക്കാനായില്ല. എന്നാല്‍ എന്നെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവം നടക്കുന്നത് പിറ്റേന്നത്തെ പത്രം വന്നപ്പോഴാണ്. ഒരേ മുഖഛായ ഉള്ള രണ്ട് പേരുടെ മരണ വാര്‍ത്ത. മയൂരിയും തന്റെ ജീവൻ ഉപേക്ഷിച്ചത് മായ ചേച്ചിയും പോയത് ഒരേ ദിവസം തന്നെ.

ആ മായചേച്ചിയും അവരുടെ ജീവൻ സ്വയം കളയുകയായിരുന്നു. ഞാന്‍ മായേച്ചിയെ ആദ്യമായി ഒരു ഫോട്ടോ വഴിയെങ്കിലും കാണുന്നത് ആ പത്ര വാർത്തയിലൂടെ ആയിരുന്നു. പ്രേം പൂജാരി ഇറങ്ങിയ സമയത്തെ നടി മയൂരിയുടെ അതേ മുഖ ഛായ, ഉള്ളത് പറയാലോ ഞെട്ടി വിറച്ചോണ്ട് ഞാനാ പത്രം താഴേക്കിട്ടു… ഒരേ മുഖഛായയും ഒരേ ദിവസം ഒരുപോലെയുള്ള മരണവും… കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ മായേച്ചി ജീവിതം ഉപേക്ഷിക്കാൻ കാരണം ഒരു കസിന്‍ പയ്യന്‍ പറഞ്ഞ് ഞാന്‍ അറിഞ്ഞു. ചേച്ചിയുടെ എന്തോ സ്വകാര്യ ഫോട്ടോകള്‍ ഫ്‌ലോപ്പി ഡിസ്‌ക് വഴി കാമുകന്‍ ലീക്ക് ആക്കി. അന്ന് അതൊക്കെ ഒറ്റപ്പെട്ട സംഭവമായിരുന്നു. ആ ഇടക്കാണ് നടി മയൂരിയും അങ്ങനെ ചെയ്യാന്‍ കാരണവും ഇത്തരത്തില്‍ ഒരു സംഭവം ആയിരുന്നു എന്ന രീതിയിൽ ഉള്ള വാർത്ത സൗത്ത് ഇന്ത്യ മുഴുവനും പടർന്നു. (മയൂരിയുടെ സ്വകാര്യ വീഡിയോ ) ഞാനും അത് വിശ്വസിച്ചു.
പക്ഷെ വർഷങ്ങൾക്ക് ശേഷമാണ് ആ സത്യം ഞാൻ അറിയുന്നത്, സത്യത്തില്‍ നടി മയൂരി ജീവിതം ഉപേക്ഷിക്കാൻ കാരണം വയറിലുണ്ടായ ക്യാന്‍സര്‍ ആയിരുന്നു എന്നും, അവരുടെ അവസാന നാളുകളില്‍ ഏതാണ്ട് ഇരുപതോളം കിലോ ഭാരം, മയൂരിയില്‍ നിന്നും വളരെ പെട്ടെന്ന് കുറഞ്ഞിരുന്നു. ഒപ്പം അസഹനീയമായ വയറുവേദനയും. അപ്രതീക്ഷിതമായി ഉണ്ടായ ഈ രോഗവും തന്റെ ഫിലിം കരിയര്‍ കൈ വിട്ട് പോകുമെന്ന ഭയവും മയൂരിയെ വെറും ഇരുപത്തി രണ്ടാം വയസ്സില്‍ ആ തീരുമാനത്തിലേക്ക് നയിച്ചു. ‘ജീവിക്കാന്‍ കാരണങ്ങള്‍ ഇല്ലാത്തതിനാല്‍ പോകുന്നു’ ഇതായിരുന്നു മയൂരി വിദേശത്തായിരുന്ന തന്റെ സഹോദരന് വേണ്ടി എഴുതിയ അവസാന ക്കുറിപ്പ്… അന്ന് മയൂരിയുടെ പേരിൽ പുറത്തിറങ്ങിയ ആ വീഡിയോ മയൂരിയുടെ രൂപ സാദിർശ്യമുള്ള അനാര ഗുപ്തയുടേതായിരുന്നു.
Leave a Reply