
‘മമ്മൂട്ടിക്ക് ദേശിയ പുരസ്‌കാരം ബിജെപി സർക്കാർ നൽകിയില്ല’ ! വിവാദം അടിസ്ഥാന രഹിതം ! മമ്മൂട്ടിയുടെ ഒരു സിനിമ പോലും അവാർഡിന് അയച്ചിരുന്നില്ല ! എം ബി പദ്മകുമാർ !
കഴിഞ്ഞ ദിവസമാണ് ദേശിയ ചലച്ചിത്ര പുരസ്കാരവും കേരള സംസ്ഥാന പുരസ്കാരവും പ്രഖ്യാപിച്ചത്. അതിൽ രണ്ടിലും മമ്മൂട്ടി അവസാന റൗണ്ടിൽ മത്സരത്തിനുനണ്ട് എന്ന വാർത്ത തുടക്കം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു, എന്നാൽ അവസാനം രണ്ടിടത്തും അത് മമ്മൂക്കക്ക് നഷ്ടമാകുകയായിരുന്നു. ദേശീയ പുരസ്‌കാരത്തിനായി മമ്മൂട്ടിയും ഋഷഭ് ഷെട്ടിയും കടുത്ത പോരാട്ടമാണ് നടത്തുന്നതെന്നായിരുന്നു പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒടുവിൽ വരെ പ്രചരിച്ചിരുന്ന വാർത്തകൾ.
എന്നാൽ ദേശിയ അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടിയെ തഴഞ്ഞുവെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുകയാണ് തെന്നിന്ത്യൻ സിനിമയുടെ ജൂറി അംഗമായ എം ബി പത്മകുമാർ. മമ്മൂട്ടിയുടെ ചിത്രങ്ങൾ ദേശീയ പുരസ്കാരത്തിനായി അയച്ചിട്ടില്ലെന്നാണ് അദ്ദേഹം വീഡിയോയിൽ വെളിപ്പെടുത്തി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മതത്തിന്റെ പേരിലും, ബിജെപി സർക്കാർ ആയതിനാലുമാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കാത്തത് എന്നിങ്ങനെയാണ് കമന്റുകൾ. എനിക്ക് ഇതിനെക്കുറിച്ച് ചിലത് പറയാനുണ്ട്. സൗത്ത് ജൂറിയിൽ ഞാനും അംഗമാണ്. എന്റെ മുന്നിൽ മലയാളത്തിൽ നിന്നുള്ള സിനിമകൾ വന്നതാണ്. ഞാൻ ആദ്യമായാണ് ഒരു നാഷണൽ ജൂറിയിൽ പോകുന്നത്. അതുകൊണ്ടുതന്നെ വളരെ ഗൗരവമായാണ് അതിനെ സമീപിച്ചതും.

‘2022 ൽ കേരളത്തിൽ നിന്നും, തെന്നിന്ത്യയിൽ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് മമ്മൂട്ടിയുടെ ഒരു സിനിമയും ഇല്ല. ‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത്. സിനിമാ അയക്കാതിരുന്നിട്ട് മുൻവിധിയോടുകൂടി ആരൊക്കെയോ ഇരുന്ന് വ്യാജമായ വാർത്ത പടച്ചുവിടുകയാണ്
ഒരു മലയാളി എന്ന നിലയിൽ മമ്മൂക്കയുടെ സിനിമകള്‍ മത്സരത്തിന് അയക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടായിട്ടുണ്ടെന്നും അനാവശ്യ വിവാദം ഉണ്ടാക്കുന്നു. ഞാൻ അവിടെ ജൂറി ആയിരുന്നതുകൊണ്ട് പറയുകയാണ്, രാഷ്‌ട്രീയത്തിന്റെ പേരിൽ സർക്കാരിന്റെ യാതൊരുവിധ ഇടപെടലും ഇതിൽ ഉണ്ടായിട്ടില്ല. ഇത് ഞാൻ നേരിട്ട് കണ്ടതാണ് എന്നും പത്മകുമാർ പറയുന്നു. ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു മമ്മൂട്ടി മത്സരിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ അവാര്‍ഡ് പ്രഖ്യാപനം നടന്നപ്പോൾ കാന്താര എന്ന ചിത്രത്തിലൂടെ ഋഷഭ് ഷെട്ടി ഏറ്റവും മികച്ച നടനായി.
Leave a Reply