’25 വർഷം 10 സിനിമകൾ’ ! നന്ദിയുണ്ട് ലാലേട്ടാ; ഇത്രയും വർഷം എന്നെ ചേർത്ത് നിർത്തിയതിന് ! മോഹൻലാലിന്റെ ഭാഗ്യ നായിക പറയുന്നു !

മലയാളത്തിലെ ഏറ്റവും മികച്ച താര ജോഡികളായിൽ ഒന്നാണ് മോഹൻലാലും മീനയും. ഇവർ ഒന്നിച്ച എല്ലാ സിനിമകളും വളരെ ശ്രദ്ധ നേടിയവയാണ്. മോഹൻലാലിൻറെ ഭാഗ്യ നായിക എന്നാണ് മീനയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ മീന തന്റെ ഏറ്റവും ഇഷ്ട നടന് നന്ദി പറഞ്ഞുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.  മോഹൻലാൽ മീനയെ കുറിച്ച് പറഞ്ഞ വാക്കുകൾ പങ്കുവെച്ചുകൊണ്ടാണ് മീന പറയുന്നത്, മീനയുടെ വാക്കുകൾ ഇങ്ങനെ, ‘ഒരുപാട് നന്ദിയുണ്ട് ലാലേട്ടാ അങ്ങയുടെ ഈ വാക്കുകൾക്ക്, ലാലേട്ടനൊപ്പമുള്ള ഓരോ ചിത്രങ്ങളും എനിക്ക് വളറെ നല്ലൊരു അനുഭവമായിരുന്നു’.

25 വർഷമായി നമ്മൾ ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയിട്ട്, ഒരുപാട് നല്ല നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായി, പത്ത് സിനിമകളിൽ അങ്ങയെപോലെയുള്ള ഒരു പ്രതിഭയുടെ ഒപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമെന്നും മീന പറയുന്നു. മുപ്പിത്തരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1984 ല്‍ റിലീസ് ചെയ്ത മനസ്സറിയാതെ എന്ന ചിത്രത്തിലാണ് ആദ്യമായി മീന മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. ബാലതാരമായിട്ടാണ് മീന ചിത്രത്തിലെത്തിയത്. സോമന്‍ അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ സറീന വഹാബായിരുന്നു ലാലിന്റെ നായിക.

പ്രിൻസ് എന്ന സിനിമയുടെ പരാജയത്തിൽ മോഹൻലാൽ ദുഖിച്ച് ഇരിക്കുമ്പോഴാണ് ഐവി ശശി സംവിധാനം ചെയ്ത വര്‍ണ്ണപ്പകിട്ട് എന്ന ചിത്രത്തില്‍ മീന നായികയായെത്തുന്നത്. ആ ചിത്രം ലാലിനെ കരകയറ്റി. മീന മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളത്തില്‍ ഹിറ്റാകുകയും ചെയ്തു. ആ വിജയത്തിന് ശേഷം 1999 ഭദ്രൻ സംവിധാനം ചെയ്ത ഒളിമ്പ്യന്‍ അന്തോണി ആദം. പക്ഷെ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാലും മോഹന്‍ലാല്‍  മീന കൂട്ടുകെട്ടിന് ഒരു ഭംഗവും വരുത്തിയിരുന്നില്ല.  അതിനു ശേഷം 2003 ലാണ് പിന്നീട് മോഹന്‍ലാലും മീനയും ഒന്നിച്ചഭിനയിച്ചത്. തുളസിദാസ് സംവിധാനം ചെയ്ത ചിത്രം ഹാസ്യത്തിന് പ്രധാന്യം നല്‍കിയ കുടുംബ ചിത്രമായിരുന്നു മിസ്റ്റര്‍ ബ്രഹ്മചാരി. എന്നാല്‍ ഈ  സിനിമയും  പരാജയപ്പെട്ടു. സിനിമ  എട്ട് നിലയില്‍ പൊട്ടിയിട്ടും മീന മോഹന്‍ലാല്‍ കെമിസ്ട്രി വര്‍ക്കൗട്ടായി.

അതിനു ശേഷം  ഷാജി കൈലാസ് സംവിധാനം ചെയ്ത മാസ് ആക്ഷന്‍ ചിത്രമായിരുന്നു നാട്ടുരാജാവ്. വീണ്ടും മീന ലാലിന്റെ നായികയായി എത്തി. പക്ഷെ സിനിമ പൊട്ടിപ്പൊളിഞ്ഞു, രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ചന്ദ്രോത്സവും പൊട്ടി തകർന്നു. തുടരെ തുടരെ ചിത്രങ്ങള്‍ പരാജയപ്പെട്ടു നില്‍ക്കുമ്പോഴാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഉദയനാണ് താരം എന്ന ചിത്രമെത്തുന്നത്. ആ ചിത്രം മിൿച വിജയം നേടി.

ശേഷം ദൃശ്യം എന്ന സൂപ്പർ ഹിറ്റ്, ദൃശ്യത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍  മീന മോഹന്‍ലാല്‍ കൂട്ടുകെട്ട് ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണെന്ന് ബോധ്യപ്പെടുത്തുന്ന ചിത്രം കൂടിയായിരുന്നു. അതിനു ശേഷം ദൃശ്യം 2, ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ബ്രോഡാഡി ഈ ജോഡികളുടെ വിജയം ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു. പഴയ നായികമാരിൽ മോഹന്ലാലിനൊപ്പം ഇപ്പോഴും നായികയായി തുടരുന്ന ഒരേ ഒരു നായികയും മീന തന്നെയാണ്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *