അധികം പ്രായമില്ല, ചെറിയ മകളാണ് ഉള്ളത്. അതിനാല്‍ വീണ്ടും വിവാഹം ചെയ്യുന്നത് നല്ലതായിരിക്കുമെന്നാണ് വീട്ടുകാർ പറയുന്നത് ! സന്തോഷ വാർത്ത ഏറ്റെടുത്ത് ആരാധകർ !

കഴിഞ്ഞ നാൽപത് വർഷമായി സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു അഭിനേത്രിയാണ് മീന. ബാലതാരമായി സിനിമയിൽ എത്തിയ മീന സിനിമ രംഗത്തുനിന്നും അതികം അങ്ങനെ വിട്ടുനിന്നിട്ടില്ല എന്നതാണ് നടിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇന്നും അവർ നായികയായി തന്നെ അഭിനയ രംഗത്ത് വളരെ സജീവമാണ്. മീനയുടെ വ്യക്തി ജീവിതത്തിൽ അടുത്തിടെ വലിയൊരു ദുഃഖം ഉണ്ടായിരുന്നു. മീനയുടെ ഭർത്താവ് വിദ്യാസാഗർ പെട്ടെന്നുണ്ടായ അസുഖം കാരണം വിടവാങ്ങിയിരുന്നു. പ്രിയതമന്റെ അപ്രതീക്ഷിത വേര്‍പാടിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് താരം.

മീനക്ക് ഒരു മകളുമുണ്ട്. ഇപ്പോഴിതാ മീന രണ്ടാമതും ഒരു  വിവാഹത്തിന് ഒരുങ്ങുന്നു എന്ന രീതിയിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ കൂടി ഈ വാർത്ത ഇതിനോടകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. അതെ സമയം വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മീന വീണ്ടും വിവാഹത്തിനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മീനയ്ക്ക് അധികം പ്രായമില്ല, ചെറിയ മകളാണ് ഉള്ളത്. അതിനാല്‍ വീണ്ടും വിവാഹം ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് പ്രിയപ്പട്ടവര്‍ പറഞ്ഞതായാണ് വിവരങ്ങള്‍. കുടുംബത്തില്‍ തന്നെയുള്ള ഒരു ബിസിനസുകാരനാണ് വരനായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മീനയെയും ഇവരുടെ കുടുംബത്തെയും കൂടാതെ വിദ്യാസാഗറിനെയും നേരത്തെ തന്നെ പരിചയമുള്ള ആളാണ് ഇദ്ദേഹം എന്നും റിപ്പോർട്ടിൽ പറയുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായേക്കുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ പ്രചരിക്കുന്ന വൈറല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മീനയോ പ്രിയപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാൽ മറ്റൊരു ശ്രദ്ധേയകാര്യം  പതിവ് പോലെ തന്നെ ഇതും കുപ്രചാരണമായിരിക്കുമെന്നാണ് ആരാധകരുടെ കമന്റുകള്‍. അപ്രതീക്ഷിതമായി പ്രിയതമന്‍ പോയപ്പോള്‍ തളര്‍ന്ന് പോയെങ്കിലും ശക്തയായി മീന തിരിച്ചെത്തിയിരുന്നു. പ്രിയപ്പെട്ടവര്‍ നല്‍കിയ പിന്തുണ പറഞ്ഞറിയിക്കാനാവുന്നതല്ലെന്നായിരുന്നു താരം അന്ന് പ്രതികരിച്ചത്. നാളുകൾക്ക് ശേഷമായി സിനിമയിലേക്ക് താരം തിരിച്ചെത്തിയപ്പോൾ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

വലിയ ദുഃഖത്തിൽ നിന്നും പുറത്തുവന്ന ശേഷം മീന പറഞ്ഞത് ഇങ്ങനെ ആയിരുന്നു, എന്റെ സുഹൃത്തുക്കൾ. അവരോട് ഒരുപാട് നന്ദി ഉണ്ട്. കാരണം കുറേ വർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം അറിയാം. പക്ഷെ അന്ന് ഞങ്ങൾ സന്തോഷകരമായ സമയമായിരുന്നു ഒപ്പം ചെലവഴിച്ചത്. പക്ഷെ എന്റെ ജീവിതത്തിൽ ആ വലിയ നഷ്ടം സംഭവിച്ചപ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടെന്ന് മനസ്സിലായത്. എന്റെ ഭർത്താവിനെ ചിലപ്പോൾ നിങ്ങൾക്ക് അറിയില്ലായിരിക്കും. കാരണം അദ്ദേഹത്തിന് ലൈം ലൈറ്റിൽ വരുന്നതേ ഇഷ്ടമല്ലായിരുന്നു.

എനിക്ക് പറയാൻ വാക്കുകൾ ഇല്ല. എന്റെ എല്ലാ സുഹൃത്തുക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കൂടി ആയിരുന്നു. എന്നെ പോലെ ആ ദുഃഖം അവർക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ല. സുഹൃത്തുക്കൾ എന്നെ വലിയ രീതിയിൽ പിന്തുണച്ചു. ഇതെല്ലാം സിനിമയിൽ മാത്രമായിരുന്നു കണ്ടത്. എല്ലായ്പ്പോഴും എന്നെ വിളിച്ചു. വീട്ടിൽ വരുമായിരുന്നു’ എന്തെങ്കിലും സംസാരിച്ച് തന്നെ സന്തോഷിപ്പിച്ചെന്നും മീന പറഞ്ഞു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *