
ഞാൻ ഇനി അത്തരം വേഷങ്ങളാണ് ചെയ്യാൻ ആഗ്രഹിക്കുന്നത് ! അദ്ദേഹത്തിന് എന്നോടുള്ള സ്നേഹവും കരുതലിനും ഒരു കുറവും വന്നിട്ടില്ല ! മീന
സൗത്തിന്ത്യയിലെ പ്രശസ്തയായ അഭിനേത്രിയാണ് നടി മീന, മലയാളത്തിലും നടി നിരവധി മികച്ച വേഷങ്ങൾ ചെയ്തിരുന്നു, മോഹൻലാൽ മീന കൂട്ടുകെട്ടിലുള്ള ഹിറ്റ് ചിത്രങ്ങൾ ഇപ്പോഴും ആരാധകർ ഓർത്തിരിക്കുന്നു. മീനയുടെ ഏറ്റവും വലിയ പ്രത്യേകത അവർ സൗത്തിന്ത്യയിലെ എല്ലാ സൂപ്പർ നായകന്മാരുടെ നായികയായി അഭിനയിച്ചിരുന്നു എന്നതാണ്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം. തമിഴിൽ രജനികാന്ത്, കമൽ ഹാസൻ, സത്യ രാജ്, ശരത് കുമാർ, പ്രഭു, അങ്ങനെ നീളുന്നു….
മറ്റു ഭാഷകളിൽ ചിരൻചീവി, നാഗാർജുന, വെങ്കിടേഷ്, എൻ റ്റി ആർ, ബാല കൃഷ്‌ണാ അതും അങ്ങനെ നീളുന്നു.. ഇപ്പോൾ സിനിമയിൽ എത്തിയതിട്ട് 40 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് മീന, താൻ കൂടുതലും വളരെ പാവമായ നായിക വേഷങ്ങളാണ് ചെയ്തിരുന്നത്. നെഗറ്റീവ് ട്ടച്ച് ഒട്ടും ഇല്ലാത്ത കഥാപാത്രങ്ങൾ ആയിരുന്നു അതെല്ലാം, പക്ഷെ അതോര്‍ക്കുമ്ബോള്‍ ഇപ്പോള്‍ നിരാശ ഉണ്ട് എന്ന് തുറന്ന് പറയുകയാണ് മീന. കാരണം ഒരു അഭിനേത്രി എന്ന നിലയിൽ നമ്മൾ എല്ലാത്തരം വേഷങ്ങളും ചെയ്യണം, അന്നൊക്കെ നെഗറ്റീവ് റോളുകൾ ചെയ്താൽ ആരാധകർക്ക് നമ്മളോടുള്ള ഇഷ്ടം കുറയുമോ എന്നുള്ള പേടിയായിരുന്നു തനിക്കെന്നും മീന പറയുന്നു..
കോമഡി വേഷങ്ങളും ചെയ്തിരുന്നു, പക്ഷെ ഇനി വില്ലത്തി വേഷങ്ങൾ ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് എന്നാണ് മീന ഇപ്പോൾ പറയുന്നത്. മറ്റു ഭാഷകളിൽ ഗ്ലാമര്‍ അഭിനയിക്കുമ്ബോള്‍ നമ്മുടെ കഥാപാത്രത്തിന്റെ ആഴം കുറയുന്നതാണ് പതിവ്. പക്ഷേ മലയാളത്തില്‍ അങ്ങനെയല്ല. ഗ്ലാമര്‍ റോളുകള്‍ ചെയ്യുമ്ബോള്‍ തന്നെ അഭിനയ സാധ്യതയുള്ള റോളുകളും കിട്ടും അതിനുദാഹരണമാണ് ലാലേട്ടന്റെ വർണപ്പകിട്ട് എന്ന ചിത്രം അതിൽ താൻ ഗ്ലാമർ വേഷമാണ് ചെയ്‌തത് പക്ഷെ ഏറ്റവും കൂടുതൽ അഭിനയ പ്രാധാന്യമുള്ള വേഷമായിരുന്നു.. അത് മലയാളത്തിന്റെ മാത്രം പ്രത്യേകഥയാണെന്നും മീന പറയുന്നു…

മലയാളത്തിൽ എന്നും ഇഷ്ടതാരം ലാലേട്ടനാണ്, ബാലതാരമായി ‘മനസ്സറിയാതെ’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു ശേഷം കാണുന്നത് വർണപ്പകിട്ട് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ്. അന്ന് അദ്ദേഹത്തിന്റെ നായിക ആകുന്നതിന്റെ ത്രില്ലിലായിരുന്നു ഞാൻ, അദ്ദേഹം ഓരോ സിനിമയെയും വളരെ ഫ്രഷ് ആയിട്ടാണ് സ്വീകരിക്കുന്നത് അത് നമ്മൾ കണ്ടുപഠിക്കണ്ട ഒന്നുതന്നെയാണെന്നും മീന പറയുന്നു.. ആദ്യം കാണുമ്പോൾ അറിഞ്ഞ കരുതലും സ്നേഹവും ഇന്നും എനിക്ക് അദ്ദേഹത്തിൽ നിന്നും ലഭിക്കുന്നുണ്ട്, അതൊരു ഭഗണ്യമാണ് എന്നും മീന പറയുന്നു…
ഹരികൃഷ്ണൻസ് എന്ന സിനിയിൽ അന്ന് നായികയായിഎന്നെയായിരുന്നു വിളിച്ചിരുന്നത് പക്ഷെ ഡേറ്റ് പ്രശ്നം കൊണ്ട് അത് നടക്കാതെ പോയെന്നും അതിൽ ഇപ്പോഴും നഷ്ട്ട ബോധം ഉണ്ടെന്നും മീന പറയുന്നു. ഉദയനാണ് താരം തനിക്ക് കിട്ടിയ മറ്റൊരു മികച്ച കഥാപാത്രം ആയിരുന്നു എന്നും അതിൽ കരളേ കരളിന്റെ കരളേ എന്ന ഗാനം ചിത്രീകരിക്കുമ്പോൾ ശ്രീനിവാസൻ സാർ എപ്പോഴും തെറ്റിക്കുമെന്നും ഡയറക്ടർ കട്ട് പറയുമ്പോൾ അദ്ദേഹം പറയും മീന നന്നായി ഡാന്‍സ് കളിക്കുന്നത് കൊണ്ട് എന്റെ ഡാന്‍സിന്റെ ഭംഗി തിരിച്ചറിയാന്‍ പറ്റാത്തതാണെന്ന്.അത് ഏറെ രസകരമായ അനുഭവമായിരുന്നു എന്നും മീന പറയുന്നു…
Leave a Reply