മീനയെയും മകളെയും സമാധാനിപ്പിക്കാൻ കഴിയാതെ കുടുംബം ! ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ വഷളാവുക ആയിരുന്നു !

തെന്നിത്യൻ സിനിമ ലോകം ആരാധിക്കുന്ന നായികമാരിൽ ഒരാളാണ് മീന. മലയാളികൾക്കും ഏറെ പ്രിയങ്കരി. പക്ഷെ ഇന്നിതാ ഏവരെയും വേദനിപ്പിക്കുന്ന ഒരു മരണ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മീനയുടെ ഭര്‍ത്താവ് അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് വിദ്യാ സാഗറിന്റെ മരണകാരണം.  കഴിഞ്ഞ കുറച്ച്‌ നാളുകളുകായി കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

കുറച്ച് നാളുകൾക്ക് മുമ്പ് മീനാക്കും ഭർത്താവിനും ആ കുടുബം മുഴുവൻ കോവിഡ് ബാധിച്ചിരുന്നു, തുടർന്ന് കുറച്ച്  നാളുകളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സ തേടി വരികയായിരുന്നു വിദ്യ സാഗര്‍. ഇതിനിടെയാണ് കൊവിഡ് പിടിപെടുന്നത്. തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളായി. കൊവിഡ് മുക്തനായെങ്കിലും ആരോഗ്യ സ്ഥിതി മോശമായി തുടരുകയായിരുന്നു. ശ്വാസ കോശത്തിലെ അണുബാധ രൂക്ഷമായതോടെ ശ്വാസ കോശം മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ പെട്ടന്ന് തന്നെ കാര്യങ്ങൾ കൂടുതൽ വഷളാവുകയും അവയദാതാവിനെ കിട്ടാന്‍ വൈകിഎത്തും കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയായി. ഈ സമയം വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു സാഗറിന്റെ ജീവന്‍ നിലനിര്‍ത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെ രോഗാവസ്ഥ വഷളാവുകയും മരണപ്പെടുകയുമായിരുന്നു. 2009 ലാണ് ബാംഗ്ലൂര്‍ സ്വദേശിയും സോഫ്റ്റ് വെയര്‍ രംഗത്തെ വ്യവസായിയുമായ സാഗറിനെ മീന വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. അമ്മയുടെ പാതയിലൂടെ മകള്‍ നൈനികയും സിനിമയിലെത്തിയിരുന്നു. ബ്രോ ഡാഡിയാണ് മീന ഒടുവില്‍ അബിനയിച്ച മലയാളം ചിത്രം. മലയാളത്തിലേയും തമിഴിലേയും നിറ സാന്നിധ്യമായി തുടരുന്ന നടിയാണ് മീന.

മീനയുടെ കരിയറിൽ പൂർണ്ണ പിന്തുണ കൊടുത്ത ആളായിരുന്നു വിദ്യാസാഗർ. അദ്ദേഹം എന്നും മീനക്കും മകൾക്കും പൂർണ്ണ പിന്തുണയാണ് നൽകിയിരുന്നത്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാ​ഗർ യാത്ര പറഞ്ഞത്. ’12 വർഷത്തെ കൂട്ടുകെട്ട്’, എന്നായിരുന്നു കഴിഞ്ഞ വിവാഹ വാർഷികത്തിൽ മീന സോഷ്യൽമീഡിയയിൽ കുറിച്ചത്. വിദ്യാസാ​ഗറിനും മകൾക്കുമൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു.

മീന സൗത്തിന്ത്യൻ സിനിമ രംഗത്ത്  തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിദ്യാസാ​ഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവിൽ വ്യവസായിയാണ് വിദ്യാസാഗർ. അധികം ആരേയും ക്ഷണിക്കാതെ ആയിരുന്നു വിവാഹം. ചടങ്ങിന് സാക്ഷികളായി ഏതാനും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി ബാംഗളൂരും ചെന്നൈയിലും പ്രത്യേകം സ്വീകരണ ചടങ്ങുകള്‍ ഒരുക്കിയിരുന്നു. വിജയ് ചിത്രം തെറിയിലൂടെ ദമ്പതികളുടെ മകൾ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *